Konica Layak | സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിൾ സമ്മാനിച്ച ഇന്ത്യൻ ഷൂട്ടിങ് താരം ആത്മഹത്യ ചെയ്ത നിലയിൽ

നടൻ സോനു സൂദ് താരത്തിന് 2.70 ലക്ഷം രൂപയുടെ റൈഫിൾ വാങ്ങി നൽകുകയായിരുന്നു. ഇതെ തുടർന്നായിരുന്നു കോണിക വാർത്തകളിൽ ഇടം പിടിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 16, 2021, 05:56 PM IST
  • 26 കാരിയായ കൊണിക കൊൽക്കത്തയിലെ ഷൂട്ടിങ് അക്കാദമിയുടെ ഹോസ്റ്റൽ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
  • സംസ്ഥാനതല മത്സരങ്ങളിൽ കൂട്ടുകാരുടെയും കോച്ചിന്റെയും പഴയ റൈഫിൾ ഉപയോഗിച്ചായിരുന്നു കോണിക പങ്കെടുത്തിരുന്നത്.
  • ഇക്കാര്യം അറിഞ്ഞ നടൻ സോനു സൂദ് താരത്തിന് 2.70 ലക്ഷം രൂപയുടെ റൈഫിൾ വാങ്ങി നൽകുകയായിരുന്നു.
  • ഇതെ തുടർന്നായിരുന്നു കോണിക വാർത്തകളിൽ ഇടം പിടിക്കുന്നത്.
Konica Layak | സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിൾ സമ്മാനിച്ച ഇന്ത്യൻ ഷൂട്ടിങ് താരം ആത്മഹത്യ ചെയ്ത നിലയിൽ

ന്യൂ ഡൽഹി : ഇന്ത്യൻ ഷൂട്ടിങ് മേഖലയിൽ വീണ്ടും ആത്മഹത്യ. ജാർഖണ്ഡ് സ്വദേശിനിയായ ഷൂട്ടിങ് താരം കൊണിക ലയ്ക്ക് (Konica Layak) ആത്മഹത്യ ചെയ്ത നിലയിൽ. 26 കാരിയായ കൊണിക കൊൽക്കത്തയിലെ ഷൂട്ടിങ് അക്കാദമിയുടെ ഹോസ്റ്റൽ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

സംസ്ഥാനതല മത്സരങ്ങളിൽ കൂട്ടുകാരുടെയും കോച്ചിന്റെയും പഴയ റൈഫിൾ ഉപയോഗിച്ചായിരുന്നു കോണിക പങ്കെടുത്തിരുന്നത്. ഇക്കാര്യം അറിഞ്ഞ നടൻ സോനു സൂദ് താരത്തിന് 2.70 ലക്ഷം രൂപയുടെ റൈഫിൾ വാങ്ങി നൽകുകയായിരുന്നു. ഇതെ തുടർന്നായിരുന്നു കോണിക വാർത്തകളിൽ ഇടം പിടിക്കുന്നത്. 

ALSO READ : ദേശീയ ഷൂട്ടിങ് താരം Namanveer Singh വീട്ടിൽ വെടിയേറ്റ് മരിച്ച നിലയില്‍

ഇതെ തുടർന്നാണ് ഒളിമ്പ്യൻ ജോയ്ദീപ് കർമാക്കർ കോണികയെ തന്റെ അക്കാദമിയിലേക്ക് കൂട്ടികൊണ്ടുപോകുന്നത്. സ്വകാര്യമായ കാരണങ്ങളാണ് ആത്മഹത്യ പിന്നിലെന്നാണ് തന്റെ നിഗമനമെന്ന് ജോയ്ദീപ് അറിയിച്ചു. 
 
"ഇന്ന് കേവലം എന്റെ മാത്രമല്ല, ധനബാദിന്റെ മാത്രമല്ല ഈ രാജ്യത്തിന്റെ ഹൃദയം തകർന്നിരിക്കുകയാണ്" വാർത്ത അറിഞ്ഞ് സോനു സൂദ് ട്വിറ്ററിൽ കുറിച്ചു. 

ALSO READ : Wrestler Nisha Dahiya : ദേശീയ ഗുസ്തിതാരവും സഹോദരനും വെടിയേറ്റു മരിച്ചു എന്ന വാർത്ത വ്യാജം, താൻ സുരക്ഷിതയാണെന്ന് വീഡിയോയുമായി നിഷ ദഹിയ

കഴിഞ്ഞ നാല് മാസത്തിനിടെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഷൂട്ടിങ് താരമാണ് കോണിക. കോണിക് മുമ്പായി കഴിഞ്ഞ ആഴ്ചയിൽ യുവതാരം ഖുഷീരത് കൗർ ദേശീയ ചാമ്പ്യൻഷിപ്പ് മോശം പ്രകടനം കാഴ്ചവെച്ച മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. 

ഒക്ടോബറിൽ സംസ്ഥാനതല താരമായ ഹുണർദീപ് സിങായിരുന്നു ആത്മഹത്യ ചെയ്തത്. അതിന് മുമ്പായി മൊഹാലിയിൽ വെച്ച് നമൻവീർ സിങ് ബ്രാറും തന്റെ ജീവനൊടുക്കിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News