Olympics Doping: ഉത്തേജക മരുന്ന് ഉപയോഗം; വെള്ളി മെഡൽ നേടിയ ബ്രിട്ടിഷ് താരത്തിന് സസ്പെൻഷൻ

ടോക്കിയോ ഒളിമ്പിക്‌സിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് നേടിയ ബ്രിട്ടിഷ് താരത്തിന് സസ്പെൻഷൻ.  വെള്ളി മെഡൽ ജേതാവായ സിജിൻഡുവിനെയാണ് സസ്പെൻഡ് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Aug 14, 2021, 04:51 PM IST
  • ഉത്തേജക മരുന്നുപയോഗത്തിന് ബ്രിട്ടിഷ് താരത്തിന് സിജിൻഡുവിന് സസ്പെൻഷൻ.
  • 4100 മീറ്റർ റിലേയിൽ മെഡൽ നേടിയ താരത്തെയാണ് സസ്‌പെൻഡ് ചെയ്തത്.
  • താരത്തിൻ്റെ മൂത്ര സാംപിളില്‍ ഒസ്റ്റാറിനിൻ്റെയും എസ്-23യുടെയും സാന്നിധ്യം കണ്ടെത്തി
  • സിജിൻഡുവിനെ കൂടാതെ മൂന്ന് അത്‌ലറ്റുകളെ കൂടി സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും അധികൃതർ
Olympics Doping:  ഉത്തേജക മരുന്ന് ഉപയോഗം; വെള്ളി മെഡൽ നേടിയ ബ്രിട്ടിഷ് താരത്തിന് സസ്പെൻഷൻ

ലണ്ടൻ: ടോക്കിയോ ഒളിമ്പിക്‌സിൽ(Tokyo Olympics) പുരുഷന്മാരുടെ 4×100 മീറ്റർ റിലേയിൽ വെള്ളി മെഡല്‍(Silver Medal) നേടിയ ബ്രിട്ടീഷ് ടീമംഗം സിജിൻഡു ഉജായെ(Chijindu Ujah)  ഉത്തേജക ഉപയോഗത്തിന്റെ(Doping) പേരിൽ താത്കാലികമായി സസ്‌പെൻഡ്(Suspend) ചെയ്തു. പരിശോധനയിൽ നിരോധിത മരുന്നിന്റെ സാന്നിദ്ധ്യം തെളിഞ്ഞതോടെയാണ് നടപടി. 

താരത്തിൻ്റെ മൂത്ര സാംപിളില്‍ നിരോധിത മരുന്നായ ഒസ്റ്റാറിനിൻ്റെയും എസ്-23 എന്നിവയുടെ സാന്നിധ്യം തെളിഞ്ഞതോടെ ഒളിംപിക്‌സില്‍ മത്സരിച്ച ബ്രിട്ടീഷ് ടീം(British Team) അയോഗ്യരാക്കപ്പെട്ടേക്കും. അവരുടെ മെഡലും തിരിച്ചെടുക്കും. കുറ്റം തെളിഞ്ഞാല്‍ താരത്തിന് നാല് വര്‍ഷത്തെ വിലക്കുവരെ ലഭിക്കാന്‍ സാധ്യത ഏറെയാണ്. 

Also Read: ഇന്ത്യക്ക് ആദ്യ മെഡൽ, വെയ്റ്റ്ലിഫ്റ്റിങിൽ മീരാബായി ചാനു വെള്ളി സ്വന്തമാക്കി

ഷാർനെൽ ഹ്യൂസ്, റിച്ചാർഡ് കില്‍റ്റി, നെതനീല്‍ മിച്ചല്‍ ബ്ലേക്ക് എന്നിവരടങ്ങിയ സംഘത്തോടൊപ്പമാണ്  സിജിൻഡു ഉജാ 4×100 മീറ്റർ റിലേയിൽ വെള്ളി മെഡല്‍ നേടിയത്. 

സിജിൻഡുവിനെ കൂടാതെ മൂന്ന് അത്‌ലറ്റുകളെ കൂടി സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും അധികൃതർ സ്ഥിരീകരിച്ചു 1500 മീറ്ററിൽ ബഹ്റൈനെ പ്രതിനിധീകരിച്ച മൊറോക്കൻ വംശജനായ സാദിഖ് മിഖു, ജോർജിയയുടെ ഷോട്പുട് താരം ബെനിക് അബ്രമ്യാൻ, കെനിയൻ സ്പ്രിന്റർ മാർക് ഒട്ടീനോ ഒഡിയാംബോ എന്നിവരാണ്  സസ്പെൻഷൻ നേരിടുന്നത്.

Tokyo Olympics 2020 : Lovlina Borgohain ന് വെങ്കലം മാത്രം, സെമിയിൽ ലോക ഒന്നാം നമ്പർ താരത്തിനെതിരെ തോൽവി

ഇഞ്ചോടിഞ്ച് പൊരുതിയ ചൈനയെ പിന്തള്ളി ടോക്കിയോയിലും അമേരിക്ക തന്നെ ചാംപ്യൻ പട്ടം നിലനിർത്തി. 39 സ്വർണവും 41 വെള്ളിയും 33 വെങ്കലവും സഹിതം ആകെ 113 മെഡലുകളുമായാണ് അമേരിക്ക ഒന്നാമതെത്തിയത്. തുടർച്ചയായ മൂന്നാം തവണയാണ് അമേരിക്ക മെഡൽപ്പട്ടികയിൽ മുന്നിലെത്തുന്നത്. 

38 സ്വർണവും 32 വെള്ളിയും 18 വെങ്കലവും സഹിതം 88 മെഡലുകളാണ് ചൈനയുടെ സമ്പാദ്യം. 27 സ്വർണവും 14 വെള്ളിയും 17 വെങ്കലവും സഹിതം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാൻ മൂന്നാം സ്ഥാനത്തെത്തി. ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവും സഹിതം ഏഴു മെഡലുകളുമായി 48–ാം സ്ഥാനത്താണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News