സ്മിത്തിനെതിരെ ഐസിസിയുടേത് മൃദു സമീപനം: ഗാംഗുലി

പന്തില്‍ കൃത്രിമം ചെയ്തതിന് ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെതിരെ മൃദു സമീപനമാണ് ഐസിസിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സ്മിത്തിന് ഒരു ടെസ്റ്റില്‍ നിന്നുള്ള വിലക്കും മാച്ച് ഫീയുടെ നൂറ് ശതമാനം പിഴയും മാത്രമാണ് ഐസിസി പിഴയായി നല്‍കിയിരിക്കുന്നത്.

Last Updated : Mar 26, 2018, 06:53 PM IST
സ്മിത്തിനെതിരെ ഐസിസിയുടേത് മൃദു സമീപനം: ഗാംഗുലി

ന്യൂഡല്‍ഹി: പന്തില്‍ കൃത്രിമം ചെയ്തതിന് ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെതിരെ മൃദു സമീപനമാണ് ഐസിസിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സ്മിത്തിന് ഒരു ടെസ്റ്റില്‍ നിന്നുള്ള വിലക്കും മാച്ച് ഫീയുടെ നൂറ് ശതമാനം പിഴയും മാത്രമാണ് ഐസിസി പിഴയായി നല്‍കിയിരിക്കുന്നത്.

ഇത് തീര്‍ത്തും മൃദുവായ സമീപനമാണെന്ന് ഗാംഗുലി വ്യക്തമാക്കുന്നു. ഇതിന് മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാതുവെയ്ക്കുന്ന പോലെയുള്ള ക്രിമിനല്‍ കുറ്റമല്ല ഇത് എങ്കിലും നഷ്ടമായിരിക്കുന്നത് വിശ്വാസ്യതയാണ്. ഗാംഗുലി സൂചിപ്പിച്ചു.

എന്നാല്‍ വിവാദത്തെ തുടര്‍ന്ന് സ്റ്റീവന്‍ സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കുമെതിരെ കടുത്ത നടപടികള്‍ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്‌. ഇരുവര്‍ക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.

Trending News