IND vs AUS : ഏകദിനത്തിൽ ഇന്ത്യ കംഗാരുക്കളെ പേടിക്കണം; കാരണം അവരുടെ നായകൻ സ്റ്റീവ് സ്മിത്താണ്

Steve Smith Captaincy : ബിജിടി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പതുങ്ങിയ ഓസ്ട്രേലിയയെ അല്ല പിന്നീട് ഇൻഡോറിലും അഹമ്മദബാദിലും സ്റ്റീവ് സ്മിത്തിന്റെ കീഴിൽ കണ്ടത്

Written by - Jenish Thomas | Last Updated : Mar 14, 2023, 07:41 PM IST
  • സ്ഥിരം ക്യാപ്റ്റനായ പാറ്റ് കമ്മിൻസിന്റെ അഭാവത്തിലാണ് സ്മിത്ത് വീണ്ടും ഓസ്ട്രേലിയയുടെ ക്യാപ്റ്റനായത്
  • അമ്മയുടെ മരണത്തെ തുടർന്ന് കമൻസ് ടീമിനൊപ്പം ചേരുന്നത് വൈകുന്നതിനാൽ സ്മിത്ത് ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പരയിലും ഓസ്ട്രേലിയയെ നയിക്കും
  • 2018ൽ പന്ത് ചുരണ്ട് വിവാദത്തെ തുടർന്നാണ് സ്മിത്ത് ക്യാപ്റ്റൻസി ഒഴിയുന്നത്
IND vs AUS : ഏകദിനത്തിൽ ഇന്ത്യ കംഗാരുക്കളെ പേടിക്കണം; കാരണം അവരുടെ നായകൻ സ്റ്റീവ് സ്മിത്താണ്

റിക്കി പോണ്ടിങ്ങിന് ശേഷം ഓസ്ട്രേലിയുടെ മികച്ച ക്യാപ്റ്റൻ ആരാണെന്ന് ചോദിച്ചാൽ ആർക്കും നിസംശയം പറയാൻ സാധിക്കും അത് സ്റ്റീവ് സ്മിത്താണെന്ന്. 2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് സസ്പെൻഷനും ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞ സ്മിത്തിന് പകരക്കാരനായി ഒരാളെ കണ്ടെത്താൻ ഇതുവരെ ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് സാധിച്ചിട്ടില്ല. സ്മിത്തിനെ ക്യാപ്റ്റൻസി സ്ഥാനത്ത് നിന്നും മാറ്റി നിർത്തിയതിന് ശേഷം ആരോൺ ഫിഞ്ചിനെ വൈറ്റ് ബോൾ ഫോർമാറ്റിന്റെ നായകനായിട്ടും ടിം പെയിനെ ടെസ്റ്റ് ക്യാപ്റ്റനായിട്ടും ക്രിക്കറ്റ് ഓസ്ട്രേലിയ നിയമിച്ചു. ഇതിൽ ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിൽ 2022 ടി20 ലോകകപ്പ് നേടിയതാണ് ഓസീസ് ടീമിന് എടുത്ത് പറയത്തക്ക ഉള്ള പ്രകടനമുള്ളത്.

ബോർഡർ ഗവാസ്കർ ട്രോഫിയിൽ പാറ്റ് കമൻസിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഓസീസ് ടീം ആദ്യ രണ്ട് മത്സരങ്ങളിൽ നേരിട്ടത് കനത്ത തോൽവികളാണ്. അതും ഡൽഹിയിൽ ഇന്നിങ്സ് തോൽവിയും. പാറ്റ് കമൻസിന്റെ പ്ലേയിങ് ഇലവൻ തിരഞ്ഞെടുപ്പിനെ കുറിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ആരാധകർക്കിടെയിൽ വലിയ വിമർശനമായിരുന്നു ഉയർന്നത്. അതിന്റെ ഇടയിലാണ് അമ്മയുടെ അസുഖത്തെ തുടർന്ന് ഓസീസ് ക്യാപ്റ്റൻ സ്വദേശത്തേക്ക് മടങ്ങിയത്. തുടർന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ കംഗാരുക്കളെ നയിക്കാനുള്ള ചുമതല സ്മിത്തിനെ ഏൽപ്പിക്കുകയായിരുന്നു. കമിൻസിന്റെ അമ്മയുടെ മരണവും സ്ഥരീകരിച്ചതോടെ ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പര നയിക്കാനുള്ള ചുമതലയും ക്രിക്കറ്റ് ഓസ്ട്രേലിയ സ്റ്റീവ് സ്മിത്തിനെ ഏൽപ്പിച്ചിരിക്കുകയാണ്. 

ALSO READ : WTC Final 2023 : അഹമ്മദബാദിൽ ജയിച്ചില്ലെങ്കിലും ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ; കിവീസെ നന്ദി...

ബിജിടി പരമ്പരയിലെ ആദ്യ രണ്ട് ദയനീയ തോൽവികൾ ഏറ്റു വാങ്ങിയ ഓസ്ട്രേലിയൻ ടീമിനെ അല്ല മൂന്നാം ടെസ്റ്റിൽ ഇൻഡോറിൽ കണ്ടത്. സ്മിത്തിന്റെ കീഴിൽ അടിമുടി മാറി വീറും വാശിയുമുള്ള ക്രിക്കറ്റ് ആരാധകരുടെ മനസ്സിലിൽ എപ്പോഴും കാണുന്ന ആ പഴയ ഓസ്ട്രേലിയൻ ടീമിനൊണ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ കാണാൻ സാധിച്ചത്. ഇന്ത്യൻ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കിയാണ് സ്മിത്ത് ബോളർമാരെ തന്റെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. അതോടൊപ്പം തന്നെ ഫീൽഡിങ്ങിൽ വരുത്തുന്ന മാറ്റങ്ങൾ സ്മിത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഓരോ താരങ്ങൾക്കും ഓരോ സന്ദർഭങ്ങൾക്കും അനുസരിച്ചാണ് സ്മിത്ത് തന്റെ ബോളർമാർക്ക് വേണ്ടി ഫീൽഡിങ് ഒരുക്കുന്നത്.

അതിന് ഉദ്ദാഹരണമാണ് ഇൻഡോർ ടെസ്റ്റ് ഇന്ത്യയുടെ റെഡ് ബോൾ സ്പെഷ്യലിസ്റ്റായ ചേതേശ്വർ പുജാരയുടെയും നാലാം ടെസ്റ്റിൽ വിരാട് കോലിയുടെയും പുറത്താകലുകൾ. പ്രതിരോധത്തിൽ ഊന്നി കളിക്കുന്ന ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റിനെ പുറത്താക്കുന്നതിന് വേണ്ടി സ്മിത്ത് ഒരുക്കിയത് അത്തരത്തിലുള്ള ഒരു ഫീൽഡിങ് മാതൃകയായിരുന്നു. പുജാര പോലും പ്രതീക്ഷിക്കാതെ ഓൺസൈഡ് സ്ലിൽപ് ട്രാപ്പാണ് സ്മിത്ത് ഒരുക്കിയത്. ഇന്ത്യൻ താരം അതിൽ വീഴുകയും ചെയ്തു. 59 റൺസെടുത്ത ഇന്ത്യക്കായി ശക്തമായ ഇന്നിങ്സ് കാഴ്ചവെച്ചുകൊണ്ടിരുന്ന ബാറ്ററെയാണ് സ്മിത്ത് തന്റെ ഫീൽഡിങ് മാതൃകയിലൂടെ വീഴ്ത്തിയത്. ആ ക്യാച്ച് എടുത്തതും സ്മിത്ത് തന്നെയായിരുന്നു.

കഴിഞ്ഞ ദിവസം പൂർത്തിയായ ബിജിടി പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു ഫീൽഡിങ് ഒരുക്കുന്നതിലുള്ള സ്മിത്തിന്റെ മികവ് എന്താണെന്ന് അറിയിക്കുന്ന മറ്റൊരു ഉദ്ദാഹരണം കാണാൻ ഇടയായത്. ഫ്ലാറ്റ് പിച്ചായതിനാൽ ഇരു ടീമുകളും അഞ്ച് ദിവസം അഹമ്മദബാദിൽ കളിച്ചു. ബാറ്റർമാർക്കായിട്ടുള്ള പിച്ചിൽ വിരാട് കോലി തന്റെ 1200ൽ അധികം വരുന്ന ദിവസങ്ങളുടെ ടെസ്റ്റ് സെഞ്ചുറി വരൾച്ച ഇല്ലാതാക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ കോലി തന്റെ ഇരട്ട സെഞ്ചുറിയിലേക്ക് നീങ്ങുമ്പോൾ സ്മിത്ത് തന്റെ ഫീൽഡിങ് മാതൃകയിൽ വലിയ മാറ്റമാണ് വരുത്തിയത്. ബാറ്റിങ്ങ് ലൈനപ്പിലെ വാലറ്റത്താരത്തിനൊപ്പം ബാറ്റ് വീശിയ കോലിയെ പ്രകോപ്പിക്കുന്ന തലത്തിലുള്ള ഫീൽഡിങ്ങായിരുന്നു സ്മിത്ത് ഒരുക്കിയത്. അതായത് ട്വന്റി20 മത്സരങ്ങളിൽ ഡെത്ത് ഓവറുകളിൽ ഒരുക്കുന്ന ഫീൽഡിങ് മാതൃക. ആ ട്രാപ്പിൽ കോലി വീണു, ഇന്ത്യൻ താരത്തിന്റെ ഇരട്ട സെഞ്ചുറിയിലേക്കുള്ള ഇന്നിങ്സ് അവസാനിക്കുകയും ചെയ്തു. ടോഡ് മർഫിയുടെ പന്ത് മാർനസ് ലാബുഷെയ്ൻ ക്യാച്ച് നൽകി കോലി 186 റൺസിന് പുറത്താകുകയായിരുന്നു.

സ്മിത്തിന്റെ മികവായിട്ട് എടുത്ത് പറയേണ്ടതാണ് ഇൻഡോറിലെ ജയം. 1970ന് ശേഷം കംഗാരുക്കൾ ഇന്ത്യൻ മണ്ണിൽ ആകെ നേടിട്ടുള്ളത് ആറ് ടെസ്റ്റ് വിജയങ്ങളാണ്. അതിൽ രണ്ടും നേടിയിരിക്കുന്നത് സ്റ്റീവ് സ്മിത്താണ്. ഇനി പാറ്റ് കമ്മിൻസിന്റെ അഭാവം എപ്പോഴൊക്കെ ഓസീസ് ടീമിൽ ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം കംഗാരുക്കളെ നയിക്കാനുള്ള ചുമതല ക്രിക്കറ്റ് ഓസ്ട്രലിയ നൽകിയത് സ്മത്തിനായിരുന്നു. ആ നാല് മത്സരങ്ങളിൽ മൂന്ന് ജയം സ്മിത്തിന് കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. പിന്നീടുള്ളത് ഇന്നലെ അഹമ്മദബാദിൽ വഴങ്ങിയ സമനിലയാണ്.

ഓസീസ് പേസറുടെ ക്യാപ്റ്റൻസിൽ അത്രകണ്ട് തൃപ്തരല്ല കംഗാരുക്കളുടെ ഓസ്ട്രേലിയൻ ക്രിക്കറ്റ് മാധ്യമങ്ങളും. സ്മിത്തിനെ തിരികെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിയമക്കണമെന്ന ആവശ്യം ആരാധകർക്കിടിയൽ വ്യാപകമായിട്ടുണ്ട്. എന്നാൽ സ്മിത്തിനെ വീണ്ടും ക്യാപ്റ്റനായി നിയമിച്ചാൽ ക്രിക്കറ്റ് ഓസ്ട്രേലിയ വീണ്ടും വിവാദങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നേക്കും. ഈ കാരണത്താൽ ആകും സ്മിത്തിനെ ആ സ്ഥാനത്തേക്ക് വീണ്ടും പരിഗണിക്കാത്തത് എന്ന നിഗമനത്തിലേക്ക് വരേണ്ടി വരും. എന്നാൽ താൻ ക്യാപ്റ്റനായി തിരികെ വരില്ല എന്ന തീരുമാനവും സ്മിത്തിനുണ്ട്. "എന്റെ സമയം അവസാനിച്ചു, ഇപ്പോൾ ഇത് പാറ്റിന്റെ ടീമാണ്" ഇൻഡോറിലെ വിജയത്തിന് ശേഷം സ്മിത്ത് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News