വനിതാ ദിനത്തില്‍ പോരിനൊരുങ്ങി അവര്‍; ഇന്ത്യ-ഓസീസ് ട്വന്‍റി-20 ഫൈനല്‍ ആരംഭിച്ചു!

വനിതകളുടെ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ മത്സരം ആരംഭിച്ചു. ഉച്ചയ്ക്ക് 12.30യ്ക്ക് ആരംഭിച്ച മത്സരത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയുമാണ്‌ ഏറ്റുമുട്ടുന്നത്.

Last Updated : Mar 8, 2020, 12:38 PM IST
  • ഓള്‍റൗണ്ടര്‍ എലിസ പെറി പരിക്കേറ്റ് മടങ്ങിയത് ഓസ്ട്രേലിയയ്ക്ക് വലിയ നഷ്ടമായി. പേസര്‍ ടായ്ല വ്ളാമിങ്കും പരിക്കുകാരണം ടീം വിട്ടു. ഇന്ത്യയുടെ സ്മൃതി മന്ഥാന പരിക്ക് മാറി തിരിച്ചെത്തി.
വനിതാ ദിനത്തില്‍ പോരിനൊരുങ്ങി അവര്‍; ഇന്ത്യ-ഓസീസ് ട്വന്‍റി-20 ഫൈനല്‍ ആരംഭിച്ചു!

മെല്‍ബണ്‍: വനിതകളുടെ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ മത്സരം ആരംഭിച്ചു. ഉച്ചയ്ക്ക് 12.30യ്ക്ക് ആരംഭിച്ച മത്സരത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയുമാണ്‌ ഏറ്റുമുട്ടുന്നത്.

ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇത് ആറാം തവണയാണ് ഓസ്ട്രേലിയ വനിതാ ടീം ഫൈനല്‍ കളിക്കുന്നത്. ഇതില്‍ നാല് തവണ കിരീടം നേടുകയും ചെയ്തു.

നിലവിലെ ജേതാക്കളും ആതിഥേയരുമായ ഓസീസിനെ തകര്‍ത്ത് കിരീടം നേടുക എന്നത് ആദ്യമായി ഫൈനലിലെത്തുന്ന ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാല്‍, മികച്ച കളിക്കാരുമായി മൈതാനെത്തുന്ന ടീം മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് വിലയിരുത്തല്‍.

ഓള്‍റൗണ്ടര്‍ എലിസ പെറി പരിക്കേറ്റ് മടങ്ങിയത് ഓസ്ട്രേലിയയ്ക്ക് വലിയ നഷ്ടമായി. പേസര്‍ ടായ്ല വ്ളാമിങ്കും പരിക്കുകാരണം ടീം വിട്ടു.ഇന്ത്യയുടെ സ്മൃതി മന്ഥാന പരിക്ക് മാറി തിരിച്ചെത്തി.

മെഗ് ലാനി൦ഗിന്‍റെ നേതൃത്വത്തില്‍ ഓസ്ട്രേലിയന്‍ ടീം കളത്തിലിറങ്ങുമ്പോള്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയെ നയിക്കുന്നത്. അതേസമയം, ഫ്ലാറ്റ് പിച്ചാണ് ഫൈനലിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. സ്കോറിംഗ് എളുപ്പമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ഒന്നാം സെമി ഫൈനല്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്‌.കളി ഉപേക്ഷിച്ചപ്പോള്‍ എ ഗ്രൂപ്പിലെ ജേതാക്കള്‍ എന്ന നിലയിലാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്‌.

രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ പരാജയപെടുത്തിയാണ് ഓസ്ട്രേലിയ ഫൈനലില്‍ പ്രവേശിച്ചത്‌. ഈ മത്സരത്തിലും മഴയുടെ ശല്ല്യം ഉണ്ടായെങ്കിലും ഓവറുകള്‍ വെട്ടിച്ചുരുക്കി പൂര്‍ത്തിയാക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഓസ്ത്രേലിയയോട് അഞ്ച് റണ്‍സിനാണ് തോറ്റത്.

Trending News