ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വെന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരി.അവസാന മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റ് വിജയമാണ് നേടിയത്.164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചിള്ളൂ.അവസാന ഓവറില്‍ 21 റണ്‍സ് വേണമെന്ന നിലയില്‍ നിന്നപ്പോള്‍ താക്കുറിനെ രണ്ട് സിക്സടിച്ച് സോധി കിവികള്‍ക്ക് പ്രതീക്ഷ നല്‍കി എന്നാല്‍ ആ പ്രതീക്ഷകള്‍ക്ക് അധികം ആയുസ്സില്ലായിരുന്നു.
പാരമ്പരയിലെ എല്ലാ മത്സരങ്ങളും വിജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പര (5-0) സമ്പൂര്‍ണ്ണ വിജയത്തോടെ സ്വന്തമാക്കുന്ന ടീം എന്ന ചരിത്രവും കുറിച്ചു.പരമ്പരയിലെ മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളില്‍ ഇന്ത്യ സൂപ്പര്‍ ഓവറിലാണ് വിജയം നേടിയത്.മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയ ബുംറ കളിയിലെ താരമായി.പരമ്പരയില്‍ ഉടനീളം മിക്കച്ച ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെച്ച കെഎല്‍ രാഹുല്‍ പരമ്പരയുടെ താരമായി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 163 റണ്‍സെടുത്തത്.അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ പേശീവലിവിനെ തുടര്‍ന്ന് മടങ്ങിയിരുന്നു.41 പന്തില്‍ നിന്ന് മൂന്നു വീതം സിക്‌സും ഫോറും സഹിതം രോഹിത് 60 റണ്‍സെടുത്തിരുന്നു. ട്വന്റി 20-യില്‍ രോഹിത്തിന്റെ 21-ാം അര്‍ധ സെഞ്ചുറിയായിരുന്നു ഇത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവികളെ ബുംറ പിടിച്ച് കെട്ടുകയായിരുന്നു.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. സെയ്‌നിയും ഷാര്‍ദുല്‍ താക്കൂറും രണ്ടു വിക്കറ്റ് വീതമെടുത്ത് കിവികളെ തകര്‍ത്തു.