Jose Mourinho യെ Tottenham Hotspur പുറത്താക്കി, പുറത്താക്കൽ ടീമിനൊപ്പം ചേർന്ന് വെറും ഒന്നര വർഷത്തിനുള്ളിൽ

ഹോട്സ്പർ യൂറോപ്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കാനിരിക്കെയാണ് മൗറിഞ്ഞോയുടെ പുറത്താക്കൽ. ടീം സൂപ്പർ ലീഗിൽ പങ്കെടുക്കുന്നത് മൗറിഞ്ഞോ എതിർത്തതിനെ തുടർന്നാണ് ടീം മനേജ്മെന്റ് പുറത്താക്കൽ നടപടിയുമായി മുന്നോട്ട് വന്നതെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 19, 2021, 09:50 PM IST
  • പകരമായിരുന്നു സ്പർസ് മൗറിഞ്ഞോയെ നിയമിക്കുന്നത്.
  • തുടർന്ന് ഒന്നര വർഷത്തിനുള്ളിലാണ് ടീം വീണ്ടും ഒരു പുറത്താക്കൽ നടപടി സ്വീകരിക്കുന്നത്.
  • ടീം പ്രതിസന്ധി ഘട്ടത്തിലായിരുന്ന സമയത്താണ് മൗറിഞ്ഞോ സ്പർസിൽ കോച്ചായി ചുമതല എടുക്കുന്നത്.
  • തുടർന്നാണ് സീസൺ ആറാമതായി ഫിനിഷ് ചെയ്ത് യൂറോപ്പയിൽ പ്രവേശിക്കുന്നത്.
Jose Mourinho യെ Tottenham Hotspur പുറത്താക്കി, പുറത്താക്കൽ ടീമിനൊപ്പം ചേർന്ന് വെറും ഒന്നര വർഷത്തിനുള്ളിൽ

London : ഇംഗ്ലീഷ് പ്രീമിയർ ലീഗ് (English Premiere League) ക്ലബായ ടോട്നാം ഹോട്ട്സ്പറിന്റെ (Tottenham Hotspur) മാനേജർ പദവിയിൽ നിന്ന് ജോസെ മൗറിഞ്ഞോയെ (Jose Mourinho) പുറത്താക്കി. ഇന്ന് രാവിലെ ടോട്നാമിന്റെ ഉടമ ഡാനിയേൽ ലെവിയുമായിട്ടുള്ള കൂടുക്കാഴ്ചയ്ക്ക് ശേഷമാണ് മൗറിഞ്ഞോയെ പുറത്താക്കാനുള്ള തീരുമാനമെടുക്കുന്നത്.

സീസണിൽ അദ്യ മികച്ച് നിന്നെങ്കിലും മെല്ലെ പ്രകടനം മോശാമായി മാറുകയായിരുന്നു. നിലവിൽ ഇപിഎൽ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് സ്പർസ്. യുവേഫ യൂറോഫ ലീഗിൽ ജർമൻ ക്ലബ് ഡൈനാമോ സാഗേർബിനോട് തോറ്റ് പുറത്തായിരുന്നു.

ALSO READ : Chelsea പുതിയ കോച്ചായി PSG പുറത്താക്കിയ Thomas Tuchel നെ നിയമിച്ചു

കഴിഞ്ഞ വർഷം മൗറിസോ പൊച്ചട്ടീനോയ്ക്ക് പകരമായിരുന്നു സ്പർസ് മൗറിഞ്ഞോയെ  നിയമിക്കുന്നത്. തുടർന്ന് ഒന്നര വർഷത്തിനുള്ളിലാണ് ടീം വീണ്ടും ഒരു പുറത്താക്കൽ നടപടി സ്വീകരിക്കുന്നത്. ടീം പ്രതിസന്ധി ഘട്ടത്തിലായിരുന്ന സമയത്താണ് മൗറിഞ്ഞോ സ്പർസിൽ കോച്ചായി ചുമതല എടുക്കുന്നത്. തുടർന്നാണ് സീസൺ ആറാമതായി ഫിനിഷ് ചെയ്ത് യൂറോപ്പയിൽ പ്രവേശിക്കുന്നത്. 

ഹോട്സ്പർ യൂറോപ്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കാനിരിക്കെയാണ് മൗറിഞ്ഞോയുടെ പുറത്താക്കൽ. ടീം സൂപ്പർ ലീഗിൽ പങ്കെടുക്കുന്നത് മൗറിഞ്ഞോ എതിർത്തതിനെ തുടർന്നാണ് ടീം മനേജ്മെന്റ് പുറത്താക്കൽ നടപടിയുമായി മുന്നോട്ട് വന്നത്. 

ALSO READ : ISL 2020-21 : ഏഴ് സീസൺ എട്ട് തവണ കോച്ചുമാരെ മാറ്റി; കോച്ചുമാർ വാഴാത്ത Kerala Blasters ഇല്ലം

മൗറിഞ്ഞോക്കൊപ്പം അദ്ദേഹത്തിന്റെ മറ്റ് കോച്ചിങ് സ്റ്റാഫുകളും ടീമിൽ നിന്ന് രാജിവെച്ചു എന്ന് സ്പർസ് ട്വിറ്റിലൂടെ അറിയിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News