UEFA Champions League : ചാമ്പ്യൻസ് ലീഗ്; റൊണാൾഡോയുടെ ആ റിക്കോർഡും മെസി മറികടന്നു

UEFA Champions League Lionel Messi രണ്ടിനെതിരെ ഏഴ് ഗോളുകൾക്ക് പിഎസ്ജി ഇസ്രായേൽ ക്ലബിനെ തകർക്കുകയും ചെയ്തു. 

Written by - Jenish Thomas | Last Updated : Oct 26, 2022, 01:03 PM IST
  • ചാമ്പ്യൻസ് ലീഗിൽ ബോക്സിന്റെ പുറത്ത് നിന്നും ഏറ്റവും കൂടുതൽ ഗോളുകൾ സ്വന്തമാക്കിയ പോർച്ചുഗൽ സൂപ്പർ താരത്തിന്റെ റെക്കോർഡാണ് മെസി കഴിഞ്ഞ ദിവസം മറികടന്നത്.
  • മത്സരത്തിൽ മെസിയുടെ പിഎസ്ജി ഇസ്രായേൽ ക്ലബിനെ രണ്ടിനെതിരെ ഏഴ് ഗോളുകൾക്ക് തകർക്കുകയും ചെയ്തു.
  • പിഎസ്ജിക്കുവേണ്ടിയുള്ള മെസിയുടെ 50-ാമത്തെ മത്സരമായിരുന്നു.
  • റൊണാൾഡോയുടെ ബോക്സിന് പുറത്ത് നിന്നുള്ള 22 ഗോൾ നേട്ടമാണ് മെസി കഴിഞ്ഞ രാത്രിയിൽ മറികടന്നത്.
UEFA Champions League : ചാമ്പ്യൻസ് ലീഗ്; റൊണാൾഡോയുടെ ആ റിക്കോർഡും മെസി മറികടന്നു

UEFA Champions League 2022-23 : യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇസ്രായേൽ ക്ലബ് മക്കാബി ഹയ്ഫായ്ക്കെതിരെ രണ്ട് ഗോളുകൾ സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റിക്കോർഡ് തകർത്ത് ലയണൽ മെസി. ചാമ്പ്യൻസ് ലീഗിൽ ബോക്സിന്റെ പുറത്ത് നിന്നും ഏറ്റവും കൂടുതൽ ഗോളുകൾ സ്വന്തമാക്കിയെന്ന് പോർച്ചുഗൽ സൂപ്പർ താരത്തിന്റെ റെക്കോർഡാണ് മെസി കഴിഞ്ഞ രാത്രിയിൽ മറികടന്നത്. മത്സരത്തിൽ മെസിയുടെ പിഎസ്ജി ഇസ്രായേൽ ക്ലബിനെ രണ്ടിനെതിരെ ഏഴ് ഗോളുകൾക്ക് തകർക്കുകയും ചെയ്തു. പിഎസ്ജിക്കുവേണ്ടിയുള്ള മെസിയുടെ 50-ാമത്തെ മത്സരവുമായിരുന്നു.

റൊണാൾഡോയുടെ ബോക്സിന് പുറത്ത് നിന്നുള്ള 22 ഗോൾ നേട്ടമാണ് മെസി മറികടന്നത്. മത്സരത്തിന്റെ 19-ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ അർജന്റൈൻ സൂപ്പർ താരം ഗോൾ നേട്ടത്തിൽ റൊണാൾഡോയ്ക്കൊപ്പമെത്തി. തുടർന്ന് 44-ാം മിനിറ്റിൽ പിഎസ്ജിയുടെ ലീഡ് നാലായി ഉയർത്തിയപ്പോൾ മെസി റൊണാൾഡോയുടെ റിക്കോർഡ് മറികടക്കുകയായിരുന്നു. നിലവിലെ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ ഇല്ലാത്ത സാഹചര്യത്തിൽ ആ റിക്കോർഡ് മെസിയുടെ പേരിൽ തന്നെ സുരക്ഷിതമായി തുടരും. 

ALSO READ : Viral Video : "അച്ഛൻ ഇനി തോറ്റാൽ ഞാൻ വീട്ടിൽ കയറ്റൂല"; ഫുട്ബോളിൽ തോറ്റ അച്ഛന് താക്കീതുമായി മകൻ; വീഡിയോ വൈറൽ

മക്കാബിയെ സ്വന്തം തട്ടകത്തിൽ നേരിട്ട ഫ്രഞ്ച് വമ്പന്മാർ രണ്ടിനെതിരെ ഏഴ് ഗോളുകൾക്കാണ് തകർത്തത്. മെസിക്ക് പുറമെ ക്യിലിയൻ എംബാപ്പയും ഇരട്ട ഗോൾ സ്വന്തമാക്കി. ഇരുവർക്കും പുറമെ നെയ്മറും സ്പാനിഷ് താരം കാർലോസ് സോൽഷ്യറും ഒരോ ഗോൾ വീതം നേടി. ഏഴാമത്തെ ഗോൾ സീൻ ഗോൾഡ്ബെർഗ് സ്വന്തം പോസ്റ്റിലേക്ക് അടിക്കുകയായിരുന്നു. അബ്ദൌലെ സെക്കാണ് മക്കാബിക്കായി ഇരട്ട ആശ്വാസ ഗോൾ നേടിയത്.

അതേസമയം ചാമ്പ്യൻസ് ലീഗിൽ മറ്റ് മത്സരങ്ങളിലായി നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് തോൽവ്. ജർമൻ ക്ലബ് ആർബി ലെയ്പിസിഗിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്പാനിഷ് വമ്പന്മാരുടെ തോൽവി. ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിനും സീസണിൽ വീണ്ടും തോൽവി. ബെനിഫക്കയോട് അവരുടെ തട്ടകത്തിൽ വെച്ച് മൂന്നിനെതിരെ നാല് ഗോളുകൾ വഴങ്ങിയാണ് യുവന്റസിനോട് തോറ്റത്. എന്നാൽ സിരി എ ചാമ്പ്യന്മാരായ എസി മിലാൻ ഡൈനാമോ സാഗെർബിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർക്കുകയും ചെയ്തു. മുൻ ചാമ്പ്യന്മാരായ ചെൽസി ആർബി സാൽസ്ബർഗിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. എഫ്സി കോപ്പെഹേഗനെതിരെയുള്ള മത്സരത്തിൽ സ്പാനിഷ് ടീം സെവ്വിയയ്ക്ക് ജയം. അതേസമയം ബൊറൂസിയ ഡോർട്ട്മുണ്ട് മാഞ്ചസ്റ്റർ സിറ്റി പോരാട്ടവും സെൽട്ടിക് ഷാക്തെർ മത്സരം സമനിലയിൽ പിരിയുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News