'ശ്രീശാന്ത് കാരണം ധോണിയെ വിലക്കും'.... ഒരു വിലക്ക് നല്ലതെന്ന് മറുപടി

2010ലെ ദക്ഷിണാഫ്രിക്ക(South Africa)ന്‍ പര്യടനകാലത്ത് ഡര്‍ബനില്‍ നടന്ന ഇന്ത്യാ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു ഓവര്‍ എറിയാന്‍ ശ്രീശാന്ത് (S Sreesanth)7-8 മിനിറ്റെടുത്തു.

Last Updated : Jul 30, 2020, 04:20 PM IST
  • അടുത്ത മത്സരത്തില്‍ ഓവര്‍ നിരക്ക് വന്നാല്‍ ധോണിയെ വിലക്കുമെന്നായിരുന്നു മുന്നറിയിപ്പ്. 'അത് സാരമില്ല. ഒരു വിലക്ക് നല്ലതാ, എനിക്കെന്താണെങ്കിലും ഒരവധി വേണം.' എന്നായിരുന്നു ഇതിന് ധോണി നല്‍കിയ മറുപടി.
  • 'വിലക്കിനെ കുറിച്ചും പിഴയെ കുറിച്ചും പറഞ്ഞപ്പോള്‍ ധോണി വളരെ ശാന്തനായി കസേരയെ കുറിച്ച് സംസാരിക്കുകയായിരുന്നു.' -ടോഫല്‍ പറഞ്ഞു.
'ശ്രീശാന്ത് കാരണം ധോണിയെ വിലക്കും'.... ഒരു വിലക്ക് നല്ലതെന്ന് മറുപടി

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ശാന്തമായ പെരുമാറ്റം പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. 

'ക്യാപ്റ്റന്‍ കൂള്‍' എന്ന വിളിപ്പേരില്‍ താരം അറിയപ്പെടാന്‍ കാരണവും ഈ സവിശേഷതയാണ്. ധോണി(MS Dhoni)യുടെ ശാന്തമായ പെരുമാറ്റത്തെ സൂചിപ്പിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മുന്‍ ICC അമ്പയര്‍ സൈമണ്‍ ടോഫലാണ് സംഭവം പങ്കുവച്ചത്.

പ്രായം വെറും സംഖ്യ, ഇന്ത്യയെ ജയിപ്പിക്കാനാകുമെങ്കില്‍ ധോണി കളി തുടരണം -ഗംഭീര്‍

2010ലെ ദക്ഷിണാഫ്രിക്ക(South Africa)ന്‍ പര്യടനകാലത്ത് ഡര്‍ബനില്‍ നടന്ന ഇന്ത്യാ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു ഓവര്‍ എറിയാന്‍ ശ്രീശാന്ത് (S Sreesanth)7-8 മിനിറ്റെടുത്തു. ഇതോടെ, കുറഞ്ഞ ഓവര്‍ നിരക്കിനു ഇന്ത്യന്‍ ക്രിക്കറ്റ് ടീം (Indian Cricket Team) ക്യാപ്റ്റനായിരുന്ന ധോണി (Mahendra Singh Dhoni)പിടിക്കപ്പെട്ടു.

പിന്നാലെ, ഇതേതുടര്‍ന്നുള്ള നടപടി ക്രമങ്ങള്‍ വിശദീകരിക്കാനായി ടോഫലും സഹഅമ്പയറും ഇന്ത്യന്‍ ടീമിന്‍റെ ഡ്രസ്സിംഗ് റൂമിലെത്തി. ഓവര്‍ നിരക്ക് കുറഞ്ഞ വിവരവും പിഴ ഈടാക്കുന്ന ,കാര്യവും അവര്‍ ധോനിയെ ധരിപ്പിച്ചു. അടുത്ത മത്സരത്തില്‍ ഓവര്‍ നിരക്ക് വന്നാല്‍ ധോണിയെ വിലക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. 

'താനും ഹർഭജനും തമ്മിലുള്ള പ്രശ്നം അവസാനിച്ചതിന് നന്ദി പറയേണ്ടത് സച്ചിൻ പാജിയോടാണ്', വെളിപ്പെടുത്തി ശ്രീശാന്ത്

'അത് സാരമില്ല. ഒരു വിലക്ക് നല്ലതാ, എനിക്കെന്താണെങ്കിലും ഒരവധി വേണം.' എന്നായിരുന്നു ഇതിന് ധോണി നല്‍കിയ മറുപടി. 'ഒരു കളിയില്‍ നിന്നും മാറി നില്‍ക്കുന്ന  കാര്യം ആലോചിക്കുകയായിരുന്നു. പക്ഷെ ഈ ടെസ്റ്റില്‍ ശ്രീ കളിക്കുന്നില്ല. അതുക്കൊണ്ട് പ്രശ്നമില്ല' എന്ന് ധോണി പറഞ്ഞതായും ടോഫല്‍ വ്യക്തമാക്കി. 

പിന്നീട് ധോണി സംസാരിച്ചത് തങ്ങള്‍ ഇരിക്കുന്ന കസേരയെ കുറിച്ചായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ കസേര കൊള്ളാമെന്നും വീട്ടില്‍ കൊണ്ടു പോയാലോയെന്നും ധോണി ചോദിച്ചതായി ടോഫല്‍ പറഞ്ഞു. 'വിലക്കിനെ കുറിച്ചും പിഴയെ കുറിച്ചും പറഞ്ഞപ്പോള്‍ ധോണി വളരെ ശാന്തനായി കസേരയെ കുറിച്ച് സംസാരിക്കുകയായിരുന്നു.' -ടോഫല്‍ പറഞ്ഞു.

Trending News