ലോകമെമ്പാടുമുള്ള ആളുകള്‍ ഉപയോഗക്കുന്ന മെസേജിംഗ് ആപ്പാണ് വാട്‌സ്ആപ്പ്. ഏതാണ്ട് 200 കോടിയിലധികം ഉപയോക്താക്കളാണ് നിത്യേന വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉപയോഗപ്രദമായ നിരവധി ചെറുതും വലുതുമായ ഫീച്ചറുകള്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. അത്തരത്തില്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് പുതിയ ഫീച്ചറുകളാണ് ഇനി പറയാന്‍ പോകുന്നത്.
ഹൈ ഡെഫിനിഷന്‍ ചിത്രങ്ങള്‍ കൈമാറാം
മുമ്പ് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ നേരിട്ടിരുന്ന പ്രധാന പ്രശ്‌നമായിരുന്നു ചിത്രങ്ങള്‍ അയക്കുമ്പോള്‍ അതിന്റെ ക്വാളിറ്റിയിലെ കുറവ്. ഇപ്പോള്‍ ഹൈ ഡെഫിനിഷന്‍ (എച്ച്ഡി) ചിത്രങ്ങള്‍ അയക്കാനുള്ള ഫീച്ചര്‍ വാട്‌സ്ആപ്പിലുണ്ട്. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ഫീച്ചര്‍ ലഭ്യമാണ്. വൈകാതെ തന്നെ എച്ച്ഡി വീഡിയോകള്‍ അയക്കാനുള്ള ഫീച്ചറും വാട്‌സ്ആപ്പില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ.
ALSO READ: 20000 രൂപയിൽ ഗംഭീര ഫീച്ചർ; റിയൽമിയുടെ പുത്തൻ ഫോണുകൾ ബജറ്റ് ഫ്രണ്ട്ലി എന്ന് പറഞ്ഞാൽ പോരാ
ഇന്‍സ്റ്റന്റ് വീഡിയോ മെസേജ്
ഒരു മെസേജിന് ഷോര്‍ട്ട് വീഡിയോ ഉപയോഗിച്ച് മറുപടി നല്‍കാനുള്ള ഓപ്ഷന്‍ വാട്‌സ്ആപ്പിലുണ്ട്. സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ ചാറ്റ് ചെയ്യുമ്പോള്‍ ഇത്തരത്തില്‍ ഷോര്‍ട്ട് വീഡിയോകള്‍ ഉപയോഗിക്കാനുള്ള ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ചാറ്റിംഗിൽ പുതിയ ഒരു അനുഭവമാണ് സമ്മാനിക്കുക.
അപരിചിതരുടെ കോളുകള്‍ മ്യൂട്ട് ചെയ്യാം
സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനായി വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് മ്യൂട്ട് അണ്‍നോണ്‍ കോളേഴ്‌സ്. പരിചിതമല്ലാത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഓട്ടോമാറ്റിക് ആയി മ്യൂട്ട് ചെയ്യാം. ഇതിലൂടെ അപരിചിതരില്‍ നിന്നുള്ള ഓഡിയോ, വീഡിയോ കോളുകള്‍ മ്യൂട്ട് ചെയ്യാന്‍ സാധിക്കും.
മെസേജുകള്‍ എഡിറ്റ് ചെയ്യാം
തിരക്കിനിടെ ആര്‍ക്കെങ്കിലും മെസേജ് അയക്കുമ്പോള്‍ അതില്‍ തെറ്റുകള്‍ വരാനുള്ള സാധ്യതയുണ്ട്. ഇപ്പോള്‍ വാട്‌സ്ആപ്പില്‍ മെറ്റ അവതരിപ്പിച്ച പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് അവര്‍ അയച്ച മെസേജ് എഡിറ്റ് ചെയ്യാനുള്ള അവസരം നല്‍കുന്നു. മെസേജ് അയച്ച് 15 മിനിട്ടിനുള്ളില്‍ അത് എഡിറ്റ് ചെയ്യാം. എഡിറ്റ് ചെയ്തു എന്ന വിവരം മെസേജ് ലഭിച്ചയാളെ അറിയിക്കുകയും ചെയ്യും.
സ്വകാര്യ ചാറ്റുകളുടെ സുരക്ഷിതത്വം
വാട്‌സ്ആപ്പ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഒരു ഫീച്ചറാണ് ചാറ്റ് ലോക്ക്. ആവശ്യമുള്ള ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ കഴിയുന്ന ഫീച്ചറാണിത്. അത്തരം ചാറ്റുകള്‍ തുറക്കണമെങ്കില്‍ ഒതന്റിക്കേഷന്‍ ആവശ്യമാണ്. മറ്റുള്ളവര്‍ക്ക് സ്വന്തം ഫോണ്‍ കൈമാറേണ്ടി വരുന്നവര്‍ക്ക് ഈ ഫീച്ചര്‍ ഉപയോദപ്രദമായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...