Best Smartphones : 30000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകൾ ഏതൊക്കെ?

സാംസങ് ഗാലക്സി എം 13 5ജി സ്മാർട്ട്ഫോണുകളുടെ വില 11,999 രൂപയാണ്. മികച്ച ബാറ്റിയും പെർഫോമൻസുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.

Written by - Zee Malayalam News Desk | Last Updated : Oct 8, 2022, 05:30 PM IST
  • സാംസങ് ഗാലക്സി എം 13 5ജി സ്മാർട്ട്ഫോണുകളുടെ വില 11,999 രൂപയാണ്. മികച്ച ബാറ്റിയും പെർഫോമൻസുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
  • iQOO നിയോ 6 5ജി ഫോണുകളുടെ വില 28,999 രൂപയാണ്. 6.62 ഇഞ്ച് പഞ്ച്ഹോൾ അമോലെഡ് ഡിസ്പ്ലേ ആണ് ഫോണിനുള്ളത്,
  • റിയൽമി നാർസോ 50 5 ജി ഫോണുകൾക്ക് 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഒരുക്കിയിരിക്കുന്നത്.
Best Smartphones : 30000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകൾ ഏതൊക്കെ?

രാജ്യത്ത് ഒക്ടോബർ ഒന്ന് മുതൽ 5ജി സേവനങ്ങൾക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്  5ജി ടെലികോം സ്പെക്ട്രം സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരണാസി എന്നീ എട്ട് നഗരങ്ങളിലാണ് ആദ്യം 5ജി സേവനങ്ങൾ എത്തിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇനി മുതൽ  5ജി  സൗകര്യം ഉള്ള ഫോണുകളുടെ കാലമാണ്. ഇപ്പോൾ 30000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച 5ജി ഫോണുകൾ ഏതൊക്കെയെന്ന് അറിയാം.

സാംസങ് ഗാലക്സി എം 13

സാംസങ് ഗാലക്സി എം 13 5ജി സ്മാർട്ട്ഫോണുകളുടെ വില 11,999 രൂപയാണ്. മികച്ച ബാറ്റിയും പെർഫോമൻസുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. 6.6 ഇഞ്ച് വാട്ടർഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എം 13 ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫുൾ-എച്ച്‌ഡി+ റെസല്യൂഷനോടു കൂടിയ ഐപിഎസ് എൽസിഡി സ്‌ക്രീനാണ് ഡിസ്‌പ്ലേയുടെ മറ്റൊരു പ്രത്യേകത. ഗാലക്സി എം 12 ഫോണുകൾക്ക് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയായിരുന്നു ഉണ്ടായിരുന്നത്. എക്സിനോസ് 850 ഒക്ടാ-കോർ SoC പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്.  ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്. f/1.8 അപ്പർച്ചറുള്ള 50 മെഗാപിക്സൽ മെയിൻ ലെൻസ്, 5 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ,  2 മെഗാപിക്സൽ ഡെപ്ത് ലെൻസ് എന്നിവയാണ് ഫോണിലെ ക്യാമറകൾ. 

ALSO READ: Moto G72 : കിടിലം ക്യാമറയും ഡിസ്‌പ്ലേയും; മോട്ടോ ജി 72 ഫോണുകൾ ഇന്ത്യയിലെത്തി

വൺപ്ലസ്  നോർഡ് സിഇ 2 5ജി 

വൺപ്ലസ്  നോർഡ് സിഇ 2 5ജി  ഫോണുകളുടെ വില 24,999 രൂപയാണ്.  6.43 ഇഞ്ച് 90 hz ഫ്‌ല്യൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. മീഡിയടേക് ഡിമെൻസിറ്റി 900 5G ചിപ്പ്‌സെറ്റാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.  വൺപ്ലസ് 10 ആർ ഫോണുകളെ പോലെ തന്നെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ പ്രൈമറി ക്യാമറ 64 മെഗാപിക്സൽ ആയിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 65 സൂപ്പെർവോക് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ  4500mAh ബാറ്ററിയാണ് ഫോണിനുള്ളത്.

റിയൽമി നാർസോ 50 5ജി 

റിയൽമി നാർസോ 50 5ജി ഫോണുകളുടെ വില 16,999 രൂപയാണ്. റിയൽമി നാർസോ 50 5 ജി ഫോണുകൾക്ക് 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഡിസ്‌പ്ലേയ്ക്ക് 90 hz റിഫ്രഷ് റേറ്റും,  360 Hz ടച്ച് സംബ്ലിങ് റേറ്റും ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 920 5ജി പ്രോസസറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ആൻഡ്രോയിഡ് 12 ൽ Realme UI 3.0 സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചിരിക്കുന്നത്.  ട്രിപ്പിൾ റിയർ കാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിട്ടുള്ളത്. 48 ,മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, 4 സെന്റിമീറ്റർ മാക്രോ ലെൻസ് എന്നിവയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത് ക്യാമറകൾ. ഫോണിൽ സെല്ഫികൾക്കും വീഡിയോ കാളുകൾക്കുമായി ഒരുക്കിയിരിക്കുന്നത് 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ്.  33 വാട്സ് ഡാർട് ചാർജിങ് ടെക്നോളോജിയോട് കൂടിയ 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉള്ളത്.   

iQOO നിയോ 6 5ജി 

iQOO നിയോ 6 5ജി  ഫോണുകളുടെ വില 28,999 രൂപയാണ്. 6.62 ഇഞ്ച് പഞ്ച്ഹോൾ അമോലെഡ് ഡിസ്പ്ലേ ആണ് ഫോണിനുള്ളത്, . കൂടാതെ ഫോണിന് 2400 x 1800 പിക്‌സൽസ്  ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും ഉണ്ട്. ഫോണിന് 120 hz റിഫ്രഷ് റേറ്റും, ഇൻ ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സ്കാനറും ഉണ്ട്. ഫോണിന്റെ പ്രോസസ്സർ മീഡിയടെക് ഡൈമെൻസിറ്റി 9000+ SoC ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News