26,900 രൂപ വിലയുള്ള ആപ്പിൾ എയർ പോഡ് 1150 രൂപയ്ക്ക്; ഇനി എന്ത് വില കുറയാൻ

നിങ്ങളുടെ പക്കൽ പഴയ സ്‌മാർട്ട്‌ഫോൺ ഉണ്ടെങ്കിൽ, ഈ വയർലെസ് ഇയർബഡുകളുടെ വില ഇനിയും കുറയ്ക്കാം

Written by - Zee Malayalam News Desk | Last Updated : Jan 24, 2023, 03:11 PM IST
  • ഈ വയർലെസ് ഇയർബഡുകളുടെ വില ഇനിയും കുറയ്ക്കാം
  • നിങ്ങളുടെ പക്കൽ പഴയ സ്‌മാർട്ട്‌ഫോൺ ഉണ്ടെങ്കിൽ അതും നൽകാം
  • നിങ്ങളുടെ പഴയ ഫോണിന് നിങ്ങൾക്ക് ലഭിക്കുന്ന വില നിങ്ങളുടെ ഫോണിന്റെ മോഡലിനെയും അവസ്ഥയെയും ആശ്രയിച്ചിരിക്കും
26,900 രൂപ വിലയുള്ള ആപ്പിൾ എയർ പോഡ് 1150 രൂപയ്ക്ക്; ഇനി എന്ത് വില കുറയാൻ

ന്യൂഡൽഹി: ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്സ് സെയിൽ അവസാനിച്ചതാണ്. എന്നാൽ വിലക്കുറവിൽ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരം പോയിട്ടില്ല. ഒരു പഴയ സ്‌മാർട്ട്‌ഫോൺ എക്‌സ്‌ചേഞ്ച് ചെയ്‌താൽ വെറും 1,150 രൂപയ്ക്ക് ആപ്പിൾ എയർപോഡ്‌സ് പ്രോ വാങ്ങാം എന്നതാണ് പുതിയ ഓഫര്‍.

Apple AirPods Pro (രണ്ടാം തലമുറ) ഇയർബഡുകൾ ഒരു പുതിയ H2 ചിപ്പ് ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇത് വഴി ബാക്ക്ഗ്രൌണ്ടിലെ അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കി മികച്ച വോയിസ് എക്സ്പീരിയൻസ് നിങ്ങൾക്ക് നൽകും.ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ 26,900 രൂപയ്ക്ക് ഇത്  ലിസ്റ്റ് ചെയ്തിട്ടുണ്ട്.  Apple AirPods Pro ഫ്ലിപ്കാർട്ടിൽ 21,400 രൂപ കിഴിവിൽ ലഭ്യമാണ്.

എക്സ്ചേഞ്ച് ഓഫർ

നിങ്ങളുടെ പക്കൽ പഴയ സ്‌മാർട്ട്‌ഫോൺ ഉണ്ടെങ്കിൽ, ഈ വയർലെസ് ഇയർബഡുകളുടെ വില ഇനിയും കുറയ്ക്കാം.  അത് എക്‌സ്‌ചേഞ്ചിൽ ഇട്ടാൽ പരമാവധി 19,000 രൂപ വരെ ആനുകൂല്യം ലഭിക്കും. നിങ്ങളുടെ പഴയ ഫോണിന് നിങ്ങൾക്ക് ലഭിക്കുന്ന വില നിങ്ങളുടെ ഫോണിന്റെ മോഡലിനെയും അവസ്ഥയെയും ആശ്രയിച്ചിരിക്കും.

ഇത് മാത്രമല്ല, ഇതിന് ശേഷവും 1,250 രൂപ കിഴിവ് ബാധകമാക്കാം. ഫെഡറൽ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി ഈ ഇയർബഡുകൾ വാങ്ങുന്നതിന് ഫ്ലിപ്പ്കാർട്ടിൽ 10 ശതമാനം അധിക കിഴിവ് നൽകുന്നു. എച്ച്എസ്ബിസി ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾ എന്നിവയിലും ഇതേ ഓഫർ ഉപയോഗിക്കാം.

ഈ കിഴിവുകൾക്കെല്ലാം ശേഷം, ഉപയോക്താക്കൾക്ക് വെറും 1,150 രൂപയ്ക്ക് Apple AirPods Pro വാങ്ങാൻ കഴിയും. എല്ലാ ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും പ്രയോഗിച്ചതിന് ശേഷമായിരിക്കും ഈ വില. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News