വാട്സ്ആപ്പിന് വെല്ലുവിളി: വരുന്നു ബാബാ രാംദേവിന്‍റെ 'കിംഭോ'

വാട്സ്ആപ്പിനെ വെല്ലുവിളിച്ച് ബാബാ രാംദേവിന്‍റെ പുതിയ മെസേജിംഗ് ആപ്പ് കിംഭോ എത്തി. 

Updated: May 31, 2018, 12:25 PM IST
വാട്സ്ആപ്പിന് വെല്ലുവിളി: വരുന്നു ബാബാ രാംദേവിന്‍റെ 'കിംഭോ'

ന്യൂഡല്‍ഹി: വാട്സ്ആപ്പിനെ വെല്ലുവിളിച്ച് ബാബാ രാംദേവിന്‍റെ പുതിയ മെസേജിംഗ് ആപ്പ് കിംഭോ എത്തി. 

സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ടെലികോം രംഗത്തെ ഞെട്ടിച്ച് ബാബാ രാംദേവിന്‍റെ പുതിയ സംരംഭം. കൂടാതെ, സ്വദേശി സമൃദ്ധിക്കു ശേഷം കിംഭോ വരുമെന്നും അത് വാട്സ്ആപ്പിനു വെല്ലുവിളിയാകുമെന്നും പതഞ്ജലി വക്താവ്  എസ്.കെ തിജര്‍ വാല ട്വീറ്റ് ചെയ്തിരുന്നു. 

ഇതിനോടകം ഒരു ബില്ല്യണ്‍ ആളുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'കിംഭോ' ഡൌണ്‍ലോഡ് ചെയ്തത്. 

ഹൗ ആര്‍ യൂ' എന്ന ഇംഗ്ലീഷ് വാചകത്തിന്‍റെ സംസ്‌കൃത പരിഭാഷയായ 'കിംഭോ'യില്‍  സ്വകാര്യ, ഗ്രൂപ്പ് ചാറ്റുകൾ, സൗജന്യ വോയ്സ്, വിഡിയോ കോളുകൾ, ടെക്സ്റ്റ്, ശബ്ദ സന്ദേശങ്ങൾ, വിഡിയോ, സ്റ്റിക്കറുകൾ എന്നിങ്ങനെ ധാരാളം ഫീച്ചറുകളുമുണ്ടെന്നാണ് വിവരം. 

ബിഎസ്എന്‍എലുമായി കൈകോര്‍ത്താണ് പതഞ്ജലി സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കിയത്.