പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ്‌ അധ്യക്ഷ ആക്കണമെന്ന് ബാബാ രാംദേവിന്‍റെ ഉപദേശം

പരാജയങ്ങളില്‍ നിന്ന്‍ പരാജയങ്ങളിലേക്ക്  കൂപ്പ് കുത്തുന്ന കോണ്‍ഗ്രസിന് തിരിച്ചു വരാന്‍  വിദഗ്ധ ഉപദേശവുമായി യോഗ ഗുരു ബാബ രാം ദേവ് .സോണിയ ഗാന്ധിയെ മാറ്റി മകള്‍ പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ്‌ അധ്യക്ഷ ആക്കാനാണ് രാം ദേവിന്റെ ഉപദേശം .

Last Updated : May 22, 2016, 04:08 PM IST
പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ്‌ അധ്യക്ഷ ആക്കണമെന്ന് ബാബാ രാംദേവിന്‍റെ ഉപദേശം

ന്യൂഡല്‍ഹി: പരാജയങ്ങളില്‍ നിന്ന്‍ പരാജയങ്ങളിലേക്ക്  കൂപ്പ് കുത്തുന്ന കോണ്‍ഗ്രസിന് തിരിച്ചു വരാന്‍  വിദഗ്ധ ഉപദേശവുമായി യോഗ ഗുരു ബാബ രാം ദേവ് .സോണിയ ഗാന്ധിയെ മാറ്റി മകള്‍ പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ്‌ അധ്യക്ഷ ആക്കാനാണ് രാം ദേവിന്റെ ഉപദേശം .

കോണ്‍ഗ്രസ്സിന്റെ  നേതൃത്വം പ്രിയങ്കയുടെ കൈകളില്‍ വന്നാല്‍ ഭരണ കക്ഷിയായ ബി .ജെ പി ക്ക് അത് കനത്ത വെല്ലുവിളിയുയര്‍ത്തുമെന്നും രാം ദേവ് അഭിപ്രായപ്പെട്ടു .ഒരു ന്യൂസ്‌ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാം ദേവ് പറഞ്ഞതായി ഹിന്ദി പത്രമായ നവ ഭാരത്‌ ടൈംസ്‌ ആണ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത് .

കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്താനും രാം ദേവ് മറന്നില്ല ."സോണിയ ഗാന്ധി എനിക്കെതിരെ ചെയ്തതൊന്നും ഒരിക്കലും മറക്കാനാവില്ല " അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് നേരെയുണ്ടായ പോലീസ് നടപടിയെ ഉദ്ദേശിച്ചാണ് രാം ദേവ് പ്രസ്തുത പരാമര്‍ശം നടത്തിയത്.  

Trending News