ഗൂഗിള്‍ പറയുന്നു; 'ലോകത്തെ മികച്ച ടോയിലറ്റ് പേപ്പര്‍' പാക് പതാക!!

മികച്ച ടോയിലറ്റ് പേപ്പര്‍ എന്നതിന് പുറമേ മികച്ച ചൈന നിര്‍മ്മിത ടോയിലറ്റ് പേപ്പര്‍ എന്ന് സേര്‍ച്ച്‌ ചെയ്താലും ഇതേ പാക് പതാകയാണ് റിസള്‍ട്ടായി ലഭിക്കുന്നത്. 

Last Updated : Feb 18, 2019, 01:24 PM IST
ഗൂഗിള്‍ പറയുന്നു; 'ലോകത്തെ മികച്ച ടോയിലറ്റ് പേപ്പര്‍' പാക് പതാക!!

'ലോകത്തെ ഏറ്റവും മികച്ച ടോയിലറ്റ് പേപ്പര്‍' ഏതെന്ന് ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തിട്ടുണ്ടോ?

അങ്ങനെ ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്‌താല്‍ കാണുന്നത് പാക്കിസ്ഥാന്‍ പതാകയാണ്. 

കശ്മീരിലെ അവന്തിപ്പോറയില്‍ 40 ജവാന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഗൂഗിളില്‍ ഈ സേര്‍ച്ച്‌ റിസള്‍ട്ട് പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. മികച്ച ടോയിലറ്റ് പേപ്പര്‍ എന്ന ഹാഷ്ടാഗോടെയാണ് ഈ സേര്‍ച്ച്‌ റിസള്‍ട്ടിന്‍റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മികച്ച ടോയിലറ്റ് പേപ്പര്‍ എന്നതിന് പുറമേ മികച്ച ചൈന നിര്‍മ്മിത ടോയിലറ്റ് പേപ്പര്‍ എന്ന് സേര്‍ച്ച്‌ ചെയ്താലും ഇതേ പാക് പതാകയാണ് റിസള്‍ട്ടായി ലഭിക്കുന്നത്. ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുമ്പോഴും ഇതെങ്ങനെ സംഭവിച്ചുവെന്ന അന്വേഷണത്തിലാണ് ഗൂഗിള്‍. 

മുന്‍പ് ഫെകു, പപ്പു, ഇഡിയറ്റ് എന്നിവയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി, അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് എന്നിവരുടെ ചിത്രങ്ങള്‍ ലഭിച്ചത് വിവാദമയിരുന്നു. 
 

 

Trending News