Paytm | അന്താരാഷ്ട്ര യാത്രാ സർട്ടിഫിക്കറ്റുകൾ പേടിഎമ്മി‌ലൂടെ എളുപ്പത്തിൽ ഡൗൺലോ‍‍ഡ് ചെയ്യാം

പേടിഎമ്മിന്റെ മിനി ആപ്പ് സ്റ്റോറിലെ കൊവിഡ്-19 വാക്സിൻ ഫൈൻഡർ വഴി സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.

Written by - Zee Malayalam News Desk | Last Updated : Dec 14, 2021, 03:04 PM IST
  • ഇനി പെടിഎമ്മിലൂടെ അന്താരാഷ്ട്ര യാത്രാ സർട്ടിഫിക്കറ്റുകൾ നിങ്ങൾ‌ക്ക് ഡൗൺലോഡ് ചെയ്യാം.
  • പേടിഎമ്മിന്റെ മിനി ആപ്പ് സ്റ്റോറിലെ കൊവിഡ്-19 വാക്സിൻ ഫൈൻഡർ വഴി സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.
  • ഇതുവരെ 14 ലക്ഷത്തിലധികം വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ പേടിഎം ആപ്പ് വഴി ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
Paytm | അന്താരാഷ്ട്ര യാത്രാ സർട്ടിഫിക്കറ്റുകൾ പേടിഎമ്മി‌ലൂടെ എളുപ്പത്തിൽ ഡൗൺലോ‍‍ഡ് ചെയ്യാം

വൺ97 (One97) കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള പേടിഎം (Paytm) ആപ്പിൽ അന്താരാഷ്ട്ര യാത്രാ സർട്ടിഫിക്കറ്റുകൾ (International Travel Certificate) ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഫീച്ചർ അവതരിപ്പിച്ചു. പേടിഎമ്മിന്റെ മിനി ആപ്പ് സ്റ്റോറിലെ കൊവിഡ്-19 വാക്സിൻ ഫൈൻഡർ (Covid-19 Vaccine Finder) വഴി ഇനി യാത്രക്കാർക്ക് സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.

2021ന്റെ തുടക്കത്തിൽ കൊവിഡ്-19 വാക്‌സിൻ സ്ലോട്ടുകളുടെ ലഭ്യത പരിശോധിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായാണ് പേടിഎം വാക്‌സിൻ ഫൈൻഡർ ഫീച്ച‌ർ അവതരിപ്പിച്ചത്. ഉപയോക്താവിന് പിൻകോഡ് ഉപയോ​ഗിച്ച് വാക്സിൻ സ്ലോട്ടുകൾ തിരയാനും 18 വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് നേരിട്ട് സ്ലോട്ട് ബുക്ക് ചെയ്യാനും ഈ ഫീച്ചറിലൂടെ കഴിയുമായിരുന്നു‌. 

Also Read: Paytm Transit Card | എല്ലാ ഇടപാടുകൾക്കും ഇനി ഈ കാർഡ് മതി, ട്രാന്‍സിറ്റ് കാര്‍ഡ് അവതരിപ്പിച്ച് പേടിഎം

യാത്രാ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനുള്ള ഏറ്റവും പുതിയ ഫീച്ചർ അവതരിപ്പിച്ചതോടെ, പാസ്‌പോർട്ട് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും  അതിലുടെ WHO-DDCC (കൊവിഡ് സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ കോപ്പി) ലഭിക്കുകയും ചെയ്യും. ലോകത്തുള്ള മിക്ക രാജ്യങ്ങളിലും കൊവാക്സിൻ, കൊവിഷീൽഡ് എന്നിവയുടെ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നുണ്ട്. എന്നിരുന്നാലും യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തിനിഷ്ഠവും രാജ്യങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് മാറുകയും ചെയ്യുന്നു. 

Also Read: Dhanteras 2021: ധന്തേരസിൽ വെറും ഒരു രൂപയ്ക്ക് വാങ്ങൂ സ്വർണ്ണ നാണയം! 

ഈ പ്ലാറ്റ്‌ഫോം 11 ഭാഷകളിൽ ലഭ്യമാണ്, കൂടാതെ വാക്‌സിനുകളെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ ലഭിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ആദ്യത്തെയും രണ്ടാമത്തെയും ഡോസ് തെരെഞ്ഞടുക്കാനുള്ള ഓപ്ഷനും ഉപയോക്താവിന് നൽകുന്നു. ഇന്ത്യയിലെ 1,400 നഗരങ്ങളിലായി പേടിഎം കൊവിഡ്-19 വാക്സിൻ ഫൈൻഡർ വഴി ഇതുവരെ 32 ലക്ഷത്തിലധികം സ്ലോട്ടുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

ഇതുവരെ 14 ലക്ഷത്തിലധികം വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ (Vaccination Certificate) പേടിഎം ആപ്പ് (Paytm App) വഴി ഡൗൺലോഡ് ചെയ്തിട്ടുണ്ട്. പ്ലാറ്റ്‌ഫോമിന്റെ 85 ശതമാനത്തിലധികം ഉപയോക്താക്കളും (Users) 18 വയസ്സിന് മുകളിലുള്ളവരാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News