Science News: പകലും രാത്രിയും ഒന്നിച്ച്!! ഭൂമിയുടെ വിസ്മയകരമായ ചിത്രം പങ്കുവച്ച് യൂറോപ്യൻ ബഹിരാകാശ ഏജൻസി

Earth Photo Of Day And Night: ESA പങ്കുവച് ചിത്രത്തില്‍ രാത്രി പകലും പകല്‍ രാത്രിയുമായി മാറുന്ന വിസ്മയകരമായ കൂടിക്കാഴ്ച കാണാം 

Written by - Zee Malayalam News Desk | Last Updated : Sep 25, 2023, 01:31 PM IST
  • രാത്രി പകലും പകല്‍ രാത്രിയുമായി മാറുന്നത് അത്ഭുതകരമായ ഒരു കാഴ്ചയാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസി ശനിയാഴ്ചയാണ് സമാനമായ ഒരു ചിത്രം പങ്കുവച്ചത്. ഇപ്പോൾ വൈറലായി മാറിയിരിക്കുന്നു.
Science News: പകലും രാത്രിയും ഒന്നിച്ച്!! ഭൂമിയുടെ വിസ്മയകരമായ ചിത്രം പങ്കുവച്ച് യൂറോപ്യൻ ബഹിരാകാശ ഏജൻസി

Earth Photo Of Day And Night: ഒരിടത്ത് പകലെങ്കില്‍ മറ്റൊരിടത്ത് രാത്രി, നമ്മുടെ ഭൂമി അങ്ങിനെയാണ്. രാത്രിയില്‍ നാം ഉറങ്ങുമ്പോള്‍ ഭൂമിയുടെ മറു വശത്ത് ആളുകള്‍ പകലത്തെ അധ്വാനത്തിലായിരിയ്ക്കും.  

എന്നാല്‍, രാത്രി പകലും പകല്‍ രാത്രിയുമായി മാറുന്നത് കണ്ടിട്ടുള്ളവർ വളരെ കുറവായിരിക്കും. എന്നാല്‍, ഇപ്പോള്‍ ആ  വിസ്മയകരമായ കൂടിക്കാഴ്ചയുടെ ചിത്രം മുന്നിലെത്തിയിരിയ്ക്കുകയാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസി (European Space Agency - ESA) ആണ് ഈ അത്ഭുതകരമായ ചിത്രം പങ്കുവചിരിയ്ക്കുന്നത്‌. ശാസ്ത്രലോകത്തെ അമ്പരപ്പിച്ച ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നു.

Also Read:  Tarot Card Weekly Horoscope: ഈ രാശിക്കാര്‍ക്ക് അടുത്ത 7 ദിവസത്തിനുള്ളിൽ വന്‍ സാമ്പത്തിക നേട്ടം  

ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ രാവും പകലും സംഭവിക്കുന്നത്‌ വ്യത്യസ്ത സമയങ്ങളിലാണ് എന്ന് നമുക്കറിയാം. പക്ഷേ, രാത്രി പകലും പകല്‍ രാത്രിയുമായി മാറുന്നത് അത്ഭുതകരമായ ഒരു കാഴ്ചയാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസി ശനിയാഴ്ചയാണ് സമാനമായ ഒരു ചിത്രം പങ്കുവച്ചത്. ഇപ്പോൾ വൈറലായി മാറിയിരിക്കുന്നു.

ഈ ചിത്രത്തിൽ ഭൂമിയെ രാവും പകലുമായി വേര്‍തിരിച്ചിരിക്കുന്നത് കാണാം. ഉപഗ്രഹത്തിൽ നിന്നെടുത്ത ഈ ചിത്രം ജനങ്ങൾക്കിടയിൽ ഇപ്പോള്‍ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഫോട്ടോ, സൂര്യൻ ആകാശത്ത് ഭൂമധ്യരേഖ കടന്ന് ഉത്തരാർദ്ധഗോളത്തിലേക്ക് കടക്കുന്നത്‌ കാണിക്കുന്നു.   ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ അതുല്യമായ ഈ കാഴ്ച  കാണാം... 

ഈ പോസ്റ്റ് ഷെയർ ചെയ്തതു മുതൽ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. space.com അനുസരിച്ച്, ജ്യോതിശാസ്ത്രപരമായി ശരത്കാലം വടക്കൻ അർദ്ധഗോളത്തിലും വസന്തം ദക്ഷിണാർദ്ധഗോളത്തിലും ആരംഭിച്ചു. കഴിഞ്ഞ ആറ് മാസമായി നമ്മുടെ ഗ്രഹത്തിന്‍റെ വടക്കൻ പകുതിയിൽ നേരിട്ട് തിളങ്ങുന്ന സൂര്യൻ ഇപ്പോൾ തെക്കോട്ട് നീങ്ങുകയാണ്. അതിനാൽ, ശരത്കാലത്തിന്‍റെ ഔദ്യോഗിക ആരംഭത്തിൽ, സൂര്യൻ ലക്ഷദ്വീപ് കടലിൽ നേരിട്ട് ദൃശ്യമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News