ലോകത്ത് ഇന്‍റര്‍നെറ്റ് സേവനം എത്താത്ത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കൂടി ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക് ഉപഗ്രഹ വിക്ഷേപത്തിന് ഒരുങ്ങുന്നു.
'അഥീന' എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹം അടുത്ത വര്‍ഷം ആദ്യത്തോടെ വിക്ഷേപിക്കുമെന്നാണ് വയേര്‍ഡ് എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോകത്ത് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലാത്തതും കാര്യക്ഷമമായി ലഭിക്കാത്തതുമായ മേഖലകളില്‍ ബ്രോഡ്ബാന്‍റ് സേവനങ്ങള്‍ ഫലപ്രദമായി എത്തിക്കുകയാണ് ഈ പദ്ധതിയിലൂടെ രൂപകല്‍പന ചെയ്തിരിക്കുന്നത്.
'പോയിന്‍റ് വ്യൂ ടെക് എല്‍എല്‍സി' എന്ന പേരില്‍ യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് മുമ്പാകെ ഫേസ്ബുക്ക് സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2016ല്‍ ഉള്‍നാടുകളില്‍ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'അക്വില്ല' എന്ന പേരില്‍ ഒരു ഡ്രോണ്‍ പദ്ധതി ഫേസ്ബുക്ക് ആരംഭിച്ചിരുന്നു. എന്നാല്‍ 2018ല്‍ ഭൗമാന്തരീക്ഷത്തിനുള്ളില്‍ തന്നെ ഒരു ഉപഗ്രഹം എന്ന പദ്ധതി ഫേസ്ബുക്ക് ഉപേക്ഷിക്കുകയായിരുന്നു.