ഐ ഐ ടി ടെക് ഫെസ്റ്റില്‍ താരമായി സുന്ദരി സോഫിയ!

മുംബൈ ഐ ഐ ടി ടെക് ഫെസ്റ്റില്‍ എത്തിയ സോഫിയ ടെക്കികളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയാണ്‌ ശ്രദ്ധാകേന്ദ്രമായത്. ആരാണീ സോഫിയ എന്നല്ലേ? ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്‍റെ പൗരത്വം ലഭിച്ച  അത്യാധുനിക റോബോട്ട് ആണ് സോഫിയ.

Last Updated : Dec 31, 2017, 03:00 PM IST
ഐ ഐ ടി ടെക് ഫെസ്റ്റില്‍ താരമായി സുന്ദരി സോഫിയ!

മുംബൈ ഐ ഐ ടി ടെക് ഫെസ്റ്റില്‍ എത്തിയ സോഫിയ ടെക്കികളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയാണ്‌ ശ്രദ്ധാകേന്ദ്രമായത്. ആരാണീ സോഫിയ എന്നല്ലേ? ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്‍റെ പൗരത്വം ലഭിച്ച  അത്യാധുനിക റോബോട്ട് ആണ് സോഫിയ.

ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക് ഫെസ്റ്റില്‍ പങ്കെടുക്കാനാണ് മനുഷ്യന്‍റെ ഭാവവും ചലനങ്ങളുമുള്ള ഈ യന്ത്രവനിത എത്തിയത്.

ഇന്ത്യന്‍ സാരിയിലെത്തിയ സോഫിയ 20 മിനിറ്റ് നേരം ബിരുദബിരുദാനന്തര ഹാളില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിച്ചു. 'നമസ്തെ ഇന്ത്യ' എന്ന് തുടങ്ങിയ പ്രസംഗത്തില്‍ റോബോട്ടുകളും മനുഷ്യരും തമ്മില്‍ മത്സരമല്ല ഉണ്ടാവേണ്ടതെന്നും സഹകരണമാണ് വേണ്ടതെന്നും സോഫിയ പറഞ്ഞു. 

 ലോകത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയെ കുറിച്ച് സംസാരിച്ച സോഫിയ സഹജീവികളോട് അനുകമ്പ കാണിക്കണമെന്ന് മനുഷ്യവംശത്തോട് നിര്‍ദ്ദേശിച്ചു. ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റിയിലുണ്ടായ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച സോഫിയ റോബോട്ടിന് ഒക്ടോബറിലാണ് സൗദി അറേബ്യ പൗരത്വം നല്‍കിയത്.

Trending News