രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ തയ്യാറല്ലെങ്കിൽ രാജ്യം വിടണം;വിപിഎൻ കമ്പനികളോട് കേന്ദ്രം

പുതിയ ചട്ടം പാലിക്കാൻ തയ്യാറല്ലെങ്കിൽ  വിപിഎൻ  കമ്പനികൾ രാജ്യം  വിടണമെന്ന് കേന്ദ്രം . മാർഗനിർദേശങ്ങൾ  പാലിക്കാൻ   വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് സേവന ദാതാക്കൾ  തയാറാകാത്ത പക്ഷം കമ്പനികൾ രാജ്യം വിടണമെന്നാണ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം പറഞ്ഞത്.വിപിഎൻ കമ്പനികൾ അടക്കം ഉപയോക്താക്കളുടെ വിവരങ്ങൾ 5 വർഷത്തേക്ക് സൂക്ഷിക്കണമെന്നാണ് ഐടി മന്ത്രാലയത്തിന്റെ പുതിയ  ഉത്തരവ് .  ഇതിനെതിരെ കമ്പനികൾ രംഗത്ത് വന്നിരുന്നു.പുതിയ ചട്ടം ഉപയോക്താക്കൾക്ക് സ്വകാര്യത നഷ്ടപ്പെടുത്തുമെന്നാണ് വിപിഎൻ സേവനദാതാക്കളുടെ പക്ഷം.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 19, 2022, 07:24 PM IST
  • നിലപാടുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നാണ് കർശന നിർദേശം.
  • ഉപയോക്താക്കളുടെ ഐപി അഡ്രസുകൾ, എന്തിനാണ് അവർ വിപിഎൻ ഉപയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങളും വിപിഎൻ കമ്പനികൾ ശേഖരിക്കുന്നു.
  • അടുത്ത കാലത്തായി വിപിഎൻ ഇന്ത്യയിലെ ഉപയോക്താക്കൾക്കിടയിൽ വളരെ പ്രചാരത്തിലുള്ള ഒന്നാണ്.
രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ തയ്യാറല്ലെങ്കിൽ രാജ്യം വിടണം;വിപിഎൻ കമ്പനികളോട് കേന്ദ്രം

പുതിയ ചട്ടം പാലിക്കാൻ തയ്യാറല്ലെങ്കിൽ  വിപിഎൻ  കമ്പനികൾ രാജ്യം  വിടണമെന്ന് കേന്ദ്രം . മാർഗനിർദേശങ്ങൾ  പാലിക്കാൻ   വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് സേവന ദാതാക്കൾ  തയാറാകാത്ത പക്ഷം കമ്പനികൾ രാജ്യം വിടണമെന്നാണ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം പറഞ്ഞത്.വിപിഎൻ കമ്പനികൾ അടക്കം ഉപയോക്താക്കളുടെ വിവരങ്ങൾ 5 വർഷത്തേക്ക് സൂക്ഷിക്കണമെന്നാണ് ഐടി മന്ത്രാലയത്തിന്റെ പുതിയ  ഉത്തരവ് .  ഇതിനെതിരെ കമ്പനികൾ രംഗത്ത് വന്നിരുന്നു.പുതിയ ചട്ടം ഉപയോക്താക്കൾക്ക് സ്വകാര്യത നഷ്ടപ്പെടുത്തുമെന്നാണ് വിപിഎൻ സേവനദാതാക്കളുടെ പക്ഷം.

നിലപാടുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നാണ് കർശന നിർദേശം. സൈബർ ഇടത്തിലെ നിയമ ലംഘനങ്ങൾ തടയൽ,രാജ്യസുരക്ഷ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് ഇന്റർനെറ്റിലെ പരീക്ഷണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.ഏപ്രിൽ 28 ന് പുറത്തിറങ്ങിയ നിർദേശം  നിർദേശം അനുസരിച്ച് ഡാറ്റാ ശേഖരണം ആരംഭിക്കാൻ സേവനദാതാക്കൾക്ക് 60 ദിവസം വരെ സമയം ലഭിക്കും.

Read Also: പന്ത്രണ്ടാംക്ലാസ് മതി എമിറേറ്റ്സ് എയർലൈനിൽ ജോലി നേടാം; ആകർഷക ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഈ കാലയളവിൽ   ഉപയോക്താവിന്റെ പേര് ,വിലാസം ,ഫോൺ നമ്പർ ഇ-മെയിൽ ഐഡി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുകയും അവ  ഉറപ്പ് വരുത്തുകയും ചെയ്യണം. ഉപയോക്താക്കളുടെ  ഐപി അഡ്രസുകൾ ,എന്തിനാണ് അവർ വിപിഎൻ ഉപയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങളും വിപിഎൻ  കമ്പനികൾ ശേഖരിക്കണം.

എന്താണ് വിപിഎൻ?

അടുത്ത  കാലത്തായി വിപിഎൻ ഇന്ത്യയിലെ ഉപയോക്താക്കൾക്കിടയിൽ വളരെ പ്രചാരത്തിലുള്ള  ഒന്നാണ്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നു എന്നത് തന്നെയാണ് വിപിഎന്‌റെ പ്രത്യേകത. ഇന്റർനെറ്റിൽ ട്രാക്ക് ചെയ്യപ്പെടാതിരിക്കാൻ വിപിഎൻ സഹായിക്കുന്നു. ഐ പി അഡ്രസുകൾ മറക്കുകയാണ് വിപിഎൻ ചെയ്യുന്നത്.അതുകൊണ്ട് തന്നെ വിപിഎൻ  ഉപയോഗിക്കുന്ന ആളുകളുടെ രാജ്യമോ മറ്റ് വിവരങ്ങളോ കണ്ടെത്താൻ   സാധിക്കില്ല.വിപിഎന്നുകൾ  സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള സിനിമകൾ,ഗെയിമുകൾ,സോഷ്യൽ മീഡിയ ഹാൻഡിലുകൾ  തുടങ്ങിയ ഉള്ളടക്കത്തിലേക്ക് പ്രവേശനം നേടാൻ ആളുകള സഹായിക്കുന്നു.

Read Also: പൊടിപടലത്താൽ മൂടി യുഎഇ: പൊടിക്കാറ്റും മണൽക്കാറ്റും; കാരണവും വ്യത്യാസവുമറിയാം

പൊതു ഇടങ്ങളിലെ വൈഫൈ കണക്റ്റ് ചെയ്യുന്നവരുടെ  പാസ് വേഡുകൾ  ഹാക്ക് ചെയ്യാനും ,ലൊക്കഷൻ ട്രാക്ക് ചെയ്യാനുമെല്ലാം ഹാക്കർമാർക്ക് സാധിക്കും. ഇങ്ങനെയുള്ള  തട്ടിപ്പുകളിൽ നിന്ന് വിപിഎന്നുകൾ ഉപയോക്താക്കളെ സംരക്ഷിക്കും.ഐപി അഡ്രസ്,നെറ്റ് വർക്ക് ട്രാഫിക്കിന്റെ ഉറവിടം, ഇന്റർനെറ്റ് ബ്രൗസിംഗ് സെഷൻ  എന്നിവ മറച്ച് കൊണ്ട് സുരക്ഷിതരാക്കുകയും ചെയ്യുന്നു.

നോർഡ്, പ്രോട്ടോൺ,എക്സ്പ്രസ്,വിൻഡ് സ്ക്രൈബ് തുടങ്ങിയവയാണ് രാജ്യത്തെ പ്രമുഖ വിപിഎൻ സേവനദാതാക്കൾ. ചൈനയും റഷ്യയും പോലെ സ്വേഛാധിപത്യ രാഷ്ട്രങ്ങളേക്കാൾ കർശനമായ നയങ്ങളാണ് ഇന്ത്യയിലെ പുതിയ ചട്ടങ്ങൾ എന്നാണ് പ്രമുഖ വിപിഎൻ നെറ്റ് വർക്കായ വിൻഡ് സ്ക്രൈബ്  വിമർശിച്ചത്. സർക്കാരിന്റെ  പുതിയ നിർദേശങ്ങൾക്കെതിരെ വിപിഎൻ നെറ്റ് വർക്കുകൾ രംഗത്ത് വന്നിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News