യൂട്യൂബിനെ പിൻതള്ളി ടിക്ടോക്ക് ഒന്നാമൻ

ടിക്ടോക്ക് പുതുതലമുറയെ കൈപിടിയിലാക്കി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

Written by - Zee Malayalam News Desk | Last Updated : Jul 16, 2022, 08:14 AM IST
  • ടെക്ക് ലോകത്ത് യൂട്യൂബിന്റെ വളർച്ച ഞെട്ടിപ്പിക്കുന്നതാണ്
  • ടിക്ടോക്ക് ഇപ്പോൾ യൂട്യൂബിനെ പിന്നിലാക്കി കുതിക്കുന്നു
  • 2021ലെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
യൂട്യൂബിനെ പിൻതള്ളി ടിക്ടോക്ക് ഒന്നാമൻ

പ്രശസ്തമായ വീഡിയോ വെബ്സൈറ്റ് ആണ് യൂട്യൂബ് . ടെക്ക് ലോകത്ത് യൂട്യൂബിന്റെ വളർച്ച ഞെട്ടിപ്പിക്കുന്നതാണ് . ഫെയ്സ്ബുക്ക്,ആമസോൺ,ട്വിറ്റർ തുടങ്ങി ഒരു വെബ്സൈറ്റുകളും ഗൂഗിളിനെക്കാളും മുകളിലെത്തിയിട്ടുമില്ല . എന്നാല്‍ ഇപ്പോ ചൈനീസ് ഷോർട്ട് വീഡിയോ പ്ലാറ്റഫോമായ ടിക്ടോക്ക് ഇപ്പോൾ യൂട്യൂബിനെ പിന്നിലാക്കി കുതിക്കുന്നു. പ്രതിദിനം ശരാശരി 91 മിനിറ്റ് ഉള്ളടക്കം കുട്ടികളും കൗമാരക്കാരും കാണുന്നുണ്ടെന്നാണ്  റിപ്പോർട്ട്. 

ഇതുമായി താരതമ്യം ചെയ്യുമ്പോൾ വെറും 56 മിനിറ്റ് മാത്രമാണ് യൂട്യൂബ് ഉള്ളടക്കം ആളുകൾ കാണുന്നത് . 2021ലെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . ടിക്ടോക്ക് പുതുതലമുറയെ കൈപിടിയിലാക്കി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത് . 2020 ജൂണിലാണ് ടിക്ടോക്കിനോടുള്ള ആരാധന ആളുകളിൽ ഉയരങ്ങളിൽ എത്തുന്നത്. 4 മുതല്‍ 18 വയസ് വരെയുള്ളവരുടെ ഒരു ദിവസത്തെ ശരാശരി മിനിറ്റുകളുടെ കണക്കിലാണ് ടിക്ടോക് യൂട്യൂബിനെ മറികടന്നത്.  

യുഎസിലെ കഴിഞ്ഞ വർഷത്തെ കണക്ക് പരിശോധിച്ചാൽ കുട്ടികളും കൗമാരക്കാരും ടിക്ടോക്കിൽ പ്രതിദിനം ശരാശരി 99 മിനിറ്റും യൂട്യൂബിൽ 61 മിനിറ്റും ചെലവഴിക്കുന്നുവെന്നാണ്റിപ്പോർട്ട് . യുകെയിൽ പ്രതിദിനം 102 മിനിറ്റ് വരെയാണ് ആളുകൾ ടിക്ടോക് ഉപയോഗിക്കുന്നത് . യൂട്യൂബിൽ ഇത് വെറും 53 മിനിറ്റാണ് . ലോഞ്ച് ചെയ്ത് രണ്ട് വർഷത്തിനുള്ളിൽ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം 150 കോടി കവിഞ്ഞ യൂട്യൂബ് ഷോർട്ട്സ് എന്ന പേരിൽ ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോമും യൂട്യൂബിനുണ്ട് . 2021 ഫെബ്രുവരിയിലാണ് ടിക്ടോക് ഒന്നാം സ്ഥാനത്തെത്തി ഞെട്ടിച്ചിരിക്കുന്നത് .

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News