കോള്‍, ഡാറ്റ നിരക്കുകളില്‍ പത്ത് ശതമാനം വര്‍ധനവുമായി ടെലികോം കമ്പനികള്‍?

ഇതനുസരിച്ച് ഭാരതി എയര്‍ടെല്‍ 2600 കോടിയും വോഡാഫോണ്‍, ഐഡിയ 5000 കോടിയും അടയ്ക്കണം. 

Last Updated : Sep 2, 2020, 01:27 PM IST
  • ആദ്യ പത്ത് ശതമാനം വരുന്ന കുടിശ്ശിക അടക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്.
  • അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ എജിആര്‍ കുടിശ്ശിക ഇനത്തില്‍ എയര്‍ടെല്‍ 43989 കോടിയും വോഡഫോണ്‍,ഐഡിയ 58354 കോടിയുമാണ് അടച്ചു തീര്‍ക്കേണ്ടത്.
കോള്‍, ഡാറ്റ നിരക്കുകളില്‍ പത്ത് ശതമാനം വര്‍ധനവുമായി ടെലികോം കമ്പനികള്‍?

മുംബൈ: രാജ്യത്തെ മൊബൈല്‍ കോള്‍,ഡാറ്റ നിരക്കുകളില്‍ പത്ത് ശതമാനം വര്‍ധനവ് വരുത്താന്‍ ടെലികോം കമ്പനികള്‍. അടുത്ത ഏഴു മാസത്തിനുള്ളില്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നാണ് സൂചന. മൊത്ത വരുമാന കുടിശ്ശിക  പത്ത് വര്‍ഷത്തിനുള്ളില്‍ അടച്ചു തീര്‍ക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

Tik-Tok ഗൂഗിളിനും വേണ്ട....!! സ്വന്തമാക്കാൻ ഒരു പ്ലാനുമില്ലെന്ന് Google CEO

ഇതിന്‍റെ ആദ്യ പത്ത് ശതമാനം വരുന്ന കുടിശ്ശിക അടക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്. ഇതനുസരിച്ച് ഭാരതി എയര്‍ടെല്‍ 2600 കോടിയും വോഡാഫോണ്‍, ഐഡിയ 5000 കോടിയും അടയ്ക്കണം. ഇതിനായാണ് മാര്‍ച്ചിന് മുന്‍പായി കോള്‍, ഡാറ്റ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ഡിസംബറില്‍ 40% നിരക്കുകളില്‍ വര്‍ധനവ് വരുത്തിയിരുന്നു. 

വിമര്‍ശനങ്ങള്‍ക്ക് മറുപടി;പ്രവര്‍ത്തനങ്ങള്‍ സുതാര്യവും നിഷ്പക്ഷവുമെന്ന് ഫേസ്ബുക്ക്!

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ എജിആര്‍ കുടിശ്ശിക ഇനത്തില്‍ എയര്‍ടെല്‍ 43989 കോടിയും വോഡഫോണ്‍,ഐഡിയ 58354 കോടിയുമാണ് അടച്ചു തീര്‍ക്കേണ്ടത്. ടാറ്റ ടെലി സര്‍വീസസ് 16798 കോടിയും കുടിശ്ശിക നല്‍കാനുണ്ട്. 1.19 ലക്ഷം കോടിയാണ് കമ്പനികളുടെ ആകെ കുടിശ്ശിക. സ്പെക്ട്രം ഉപയോഗം, ലൈസന്‍സ് ഫീ ഇനത്തില്‍ സര്‍ക്കാരിന് ടെലികോം കമ്പനികള്‍ നല്‍കേണ്ട തുകയാണ് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ അഥവാ എജിആര്‍.

Trending News