Netflix plans: നെറ്റ്ഫ്ലിക്സ് തങ്ങളുടെ സബ്സ്ക്രിപ്ഷൻ തുകയിൽ കുറവ് വരുത്തുന്നു, ഇന്ത്യയിൽ ലഭിക്കുമോ?

യെമൻ, ഇറാഖ്, ടുണീഷ്യ, ജോർദാൻ, പലസ്തീൻ, ലിബിയ, അൾജീരിയ, ലെബനൻ, ഇറാഖ്, സുഡാൻ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് പുതിയ റീചാർജ് പ്ലാനുകൾ കൊണ്ടു വരുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Feb 22, 2023, 07:16 PM IST
  • പ്രീമിയം പ്ലാനിന്റെ വില 11.99 ഡോളറിൽ നിന്ന് 9.99 ഡോളറായി കുറച്ചിട്ടുണ്ട്
  • ഈജിപ്തിൽ, അടിസ്ഥാന പ്ലാനിന് 100 ഈജിപ്ഷ്യൻ പൗണ്ടിന് പകരം 50 ഈജിപ്ഷ്യൻ പൗണ്ടാക്കി
Netflix plans: നെറ്റ്ഫ്ലിക്സ് തങ്ങളുടെ  സബ്സ്ക്രിപ്ഷൻ തുകയിൽ കുറവ് വരുത്തുന്നു, ഇന്ത്യയിൽ ലഭിക്കുമോ?

ന്യൂഡൽഹി: വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് അതിന്റെ സബ്സ്ക്രിപ്ഷൻ പ്ലാനിൽ കുറവ് വരുത്തുന്നു. ഏറ്റവും കുറഞ്ഞ പ്ലാനായിരുന്ന 400 രൂപയാണ് കുറക്കുന്നത്.  എന്നാൽ ഇത് നിലവിൽ ഇന്ത്യയിൽ ലഭ്യമാകില്ല. പകരം മിഡിലിസ്റ്റിലായിരിക്കും ഇത് എത്തുക. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുക ലക്ഷ്യമിട്ടാണ് നെറ്റ്ഫ്ലിക്സിൻറെ പുതിയ പദ്ധതി.

യെമൻ, ഇറാഖ്, ടുണീഷ്യ, ജോർദാൻ, പലസ്തീൻ, ലിബിയ, അൾജീരിയ, ലെബനൻ, ഇറാഖ്, സുഡാൻ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് പുതിയ റീചാർജ് പ്ലാനുകൾ കൊണ്ടു വരുന്നുണ്ട്. ഈ രാജ്യങ്ങളിൽ, നെറ്റ്ഫ്ലിക്സിന്റെ അടിസ്ഥാന പ്ലാൻ $ 3 ന് വരും, അതായത് 248 രൂപ, നേരത്തെ ഇത് $ 7.99 ആയിരുന്നു. ഈ റീചാർജ് പ്ലാനിൽ 400 രൂപ വെട്ടിക്കുറച്ചു.പ്രീമിയം പ്ലാനിന്റെ വില 11.99 ഡോളറിൽ നിന്ന് 9.99 ഡോളറായി കുറച്ചിട്ടുണ്ട്.

ഈ രാജ്യങ്ങളിലെ വിലകുറഞ്ഞ റീചാർജ് പ്ലാനുകൾ

ഈജിപ്തിൽ, അടിസ്ഥാന പ്ലാനിന് 100 ഈജിപ്ഷ്യൻ പൗണ്ടിന് പകരം 50 ഈജിപ്ഷ്യൻ പൗണ്ടാക്കി. സ്റ്റാൻഡേർഡ് പ്ലാനിന് £165-ന് പകരം £100 ചിലവാകും. പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ 200 പൗണ്ടിൽ നിന്ന് 150 പൗണ്ടായി കുറച്ചു. അതുപോലെ, മൊറോക്കോയിലും സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുകൾ വിലകുറഞ്ഞതാക്കി. പുതിയ ഉപയോക്താക്കളെ ഇതുമായി ബന്ധിപ്പിക്കുന്നതിന് പുതിയ പ്ലാൻ ഉപകരിക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News