OnePlus 12: വൺ പ്ലസ് 12-ൻറെ ഫീച്ചറുകൾ പുറത്തായി, പ്രതീക്ഷിച്ചതിലും കിടിലം

സെൽഫികൾക്കായി, മുൻവശത്ത് 32 മെഗാപിക്സൽ സെൻസറും ഓതന്റിക്കേഷനായി ഒരു അലേർട്ട് സ്ലൈഡറും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഇതിലുണ്ടാകുമെന്ന് പറയപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 19, 2023, 01:18 PM IST
  • ആൻഡ്രോയിഡ് 14- ൽ OS 14-ൽ ആയിരിക്കും ഫോൺ പ്രവർത്തിക്കുക
  • .സെൽഫിക്കായി ഡിസ്പ്ലേയിൽ ഒരു ഹോൾ-പഞ്ച് കട്ട് ഔട്ട് ഉണ്ടാവും
  • 3X ഒപ്റ്റിക്കൽ സൂം കപ്പാസിറ്റിയുള്ള ഫോണാണിത്. സെൽഫികൾക്കായി, മുൻവശത്ത് 32 മെഗാപിക്സൽ സെൻസറും
OnePlus 12: വൺ പ്ലസ് 12-ൻറെ ഫീച്ചറുകൾ പുറത്തായി, പ്രതീക്ഷിച്ചതിലും കിടിലം

വൺ പ്ലസിൻറെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ OnePlus 12   ഈ വർഷം ഡിസംബറിലോ 2024 തുടക്കത്തിലോ ഔദ്യോഗികമായി പുറത്തിറങ്ങിയേക്കുമെന്ന് സൂചന. ഇതിന് മുൻപ് തന്നെ ഫോണിൻറെ വിവരങ്ങൾ വെബ്സൈറ്റുകളിൽ ചോർന്നിട്ടുണ്ട്. 2K റെസല്യൂഷനും 120Hz റീ ഫ്രഷ് റേറ്റും AMOLED ഡിസ്‌പ്ലേയുമായാണ് OnePlus 12 എത്തുന്നത്. Snapdragon 8 Gen 3 SoC ആയിരിക്കും ഇതിൽ. 100W വയർഡ് ചാർജിംഗിനും 50W വയർലെസ് ചാർജിംഗിനും പിന്തുണയുള്ള 5,400mAh ബാറ്ററിയാണ് ഹാൻഡ്‌സെറ്റിന്റെ സവിശേഷത.

ആൻഡ്രോയിഡ് 14- ൽ OS 14-ൽ ആയിരിക്കും ഫോൺ പ്രവർത്തിക്കുക. കൂടാതെ 2K റെസല്യൂഷനും 120Hz റീ ഫ്രഷ് റേറ്റും ഉള്ള 6.7 ഇഞ്ച് ഫ്ലൂയിഡ് LTPO AMOLED ആയിരിക്കും ഇതിൽ. സെൽഫിക്കായി ഡിസ്പ്ലേയിൽ ഒരു ഹോൾ-പഞ്ച് കട്ട് ഔട്ട് ഉണ്ടാവും. 16GB LPDDR5X റാമും 256GB UFS 4.0 സ്റ്റോറേജും ഫോണിനുണ്ടാകും.50 മെഗാപിക്‌സൽ പ്രൈമറി ക്യാമറ സെൻസർ,50 മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറ, 64 മെഗാപിക്‌സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ഒരു ഹാസൽബ്ലാഡ് ബ്രാൻഡഡ് ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് OnePlus 12-ന് നൽകിയിരിക്കുന്നത്.

ALSO READ: ഹ്യുണ്ടായ് എക്‌സ്‌റ്റർ എസ്‌യുവി; കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകളുമായി ഹ്യുണ്ടായ് എക്‌സ്‌റ്റർ

3X ഒപ്റ്റിക്കൽ സൂം കപ്പാസിറ്റിയുള്ള ഫോണാണിത്. സെൽഫികൾക്കായി, മുൻവശത്ത് 32 മെഗാപിക്സൽ സെൻസറും ഓതന്റിക്കേഷനായി ഒരു അലേർട്ട് സ്ലൈഡറും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഇതിലുണ്ടാകുമെന്ന് പറയപ്പെടുന്നു.
വേഗതയേറിയ 100W വയർഡ് ചാർജിംഗ് പിന്തുണയും 50W വയർലെസ് ചാർജിംഗ് സപ്പോർട്ടും ഉള്ള 5,400mAh ബാറ്ററിയാണ് OnePlus 12-ന്.

ഫെബ്രുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത OnePlus 11 5G യുടെ പിൻഗാമിയായിരിക്കും വൺപ്ലസ് 12 എന്നും വിലയിരുത്തുന്നു.  വില പ്രതീക്ഷിക്കുന്നത് 8GB + 128GB സ്റ്റോറേജ് കോൺഫിഗറേഷന് 56,999 രൂപയും. 16GB + 256G സ്റ്റോറേജ് വേരിയന്റിന് 61,999. ഉം ആണ് OnePlus 11 5Gയുടെ വില. OnePlus 11 5G-ൽ 6.7-ഇഞ്ച് ക്വാഡ്-എച്ച്ഡി+ (1,440x3,216 പിക്സലുകൾ) 10-ബിറ്റ് LTPO 3.0 AMOLED സ്‌ക്രീൻ 0-120Hz-ന്റെ ഡൈനാമിക് റിഫ്രഷ് റേറ്റ് എന്നി ഉണ്ട്. ഇതിൽ ഒരു സ്നാപ്ഡ്രാഗൺ 8 Gen 2 SoC ആണ് നൽകിയിരിക്കുന്നത്. 50 മെഗാപിക്സലിന്റെ ബാക്ക് ക്യാമറ സജ്ജീകരണവും 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിലുണ്ട്. 100W SuperVOOC ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News