വണ്‍ പ്ലസിന്‍റെ ചുവപ്പന്‍ 5 ടി ഇന്ന് മുതല്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍

വണ്‍ പ്ലസി​​ന്‍റെ ഏറ്റവും പുതിയ മോഡലായ വണ്‍ പ്ലസ്​ 5 ടിയുടെ ലാവ റെഡ്​ വേരിയന്‍റ്​ ഇന്ന്​ മുതല്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമായി. ഇന്ന്​ 12 മണിമുതല്‍ ആമസോണിലൂടെയും വണ്‍ പ്ലസ്​ സ്​റ്റോറിലൂടെയുമാണ്​ വില്‍പന. ബംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ തിര​ഞ്ഞെടുത്ത ക്രോമ സ്​​റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്. 37,999 രൂപയാണ് വില​.

Last Updated : Jan 20, 2018, 12:58 PM IST
വണ്‍ പ്ലസിന്‍റെ ചുവപ്പന്‍  5 ടി ഇന്ന് മുതല്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍

വണ്‍ പ്ലസി​​ന്‍റെ ഏറ്റവും പുതിയ മോഡലായ വണ്‍ പ്ലസ്​ 5 ടിയുടെ ലാവ റെഡ്​ വേരിയന്‍റ്​ ഇന്ന്​ മുതല്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമായി. ഇന്ന്​ 12 മണിമുതല്‍ ആമസോണിലൂടെയും വണ്‍ പ്ലസ്​ സ്​റ്റോറിലൂടെയുമാണ്​ വില്‍പന. ബംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ തിര​ഞ്ഞെടുത്ത ക്രോമ സ്​​റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്. 37,999 രൂപയാണ് വില​.

മിഡ്​നൈറ്റ്​ ബ്ലാക്​, സ്​റ്റാര്‍ വാര്‍സ്​ എന്നീ നിറങ്ങളിലാണ് ഇത് ഇതുവരെ ലഭ്യമായിരുന്നത്. സ്​റ്റാര്‍ വാര്‍സ്​ മോഡലിന്​ ലഭിച്ച വലിയ സ്വീകാര്യതയാണ്​ ലാവ റെഡ്​ പരീക്ഷണത്തിലേക്ക്​ വണ്‍ പ്ലസിനെ നയിച്ചത്​. പുതിയ കളര്‍ വേരിയന്‍റിന്​ ടെക്​സ്​ചര്‍ നിലനിര്‍ത്താനായി ഡബിള്‍ ബ്ലാസ്​റ്റിങ്ങും എ.എഫ്​ കോട്ടിങ്ങും നല്‍കിയിട്ടുണ്ട്​. പ്രത്യേക വാള്‍​പേപ്പറും 5ടിയെ മനോഹരമാക്കുന്നു.

8 ജി.ബി റാമും 128 ജി.ബി ഇന്റേണലുമുള്ള ഒറ്റ മോഡല്‍ മാത്രമേ ചുവന്ന നിറത്തില്‍ ലഭിക്കുകയുള്ളൂ. 

കഴിഞ്ഞ നവംബർ 16 ന് ന്യൂയോര്‍ക്കിൽ നടന്ന ചടങ്ങിലാണ് വൺപ്ലസ് 5ടി അവതരിപ്പിച്ചത്. രാജ്യാന്തര റിലീസിന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം, നവംബര്‍ 21 നാണ് വണ്‍ പ്ലസ് 5 ടി ഇന്ത്യയിലെത്തിയത്. 6.01 ഇഞ്ച്‌ വലിപ്പമുള്ള സ്ക്രീന്‍ ആണ് ഇതിനുള്ളത്. 2.5D കോണിംഗ് ഗോറില്ല ഗ്ലാസ് 5 സുരക്ഷയാണ് സ്ക്രീനിനുള്ളത്. 1080 x 2160 ആണ് സ്ക്രീന്‍ റെസല്യൂഷന്‍. സ്ക്രീന്‍ സാന്ദ്രത 401ppi ആണ്.

ആന്‍ഡ്രോയ്ഡ് 7.1.1 നോഗറ്റ് അടിസ്ഥാനമാക്കിയ ഓക്സിജന്‍ ഒഎസിലാണ് വണ്‍ പ്ലസ് 5 ടിയുടെ പ്രവര്‍ത്തനം. 3300 എംഎഎച്ച് ആണ് ബാറ്ററി.

മുന്‍പത്തെ ഫ്ലാഗ്ഷിപ്‌ ഹാന്‍ഡ്‌സെറ്റായ വണ്‍ പ്ലസ് 5 ലേത് പോലെ സ്നാപ്ഡ്രാഗണ്‍ 835 SoC പ്രോസസറാണ് ഫോണിന് കരുത്തു പകരുന്നത്. ബൊക്കെ എഫക്റ്റ് കാണിക്കുന്ന മികച്ച 16എംപി ഫ്രണ്ട് ക്യാമറയാണ് ഇതിനുള്ളത്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കും. മികച്ച 4k വീഡിയോകളും എടുക്കാം. ഡ്യുവല്‍ എല്‍.ഇ.ഡി ഫ്ലാഷോട് കൂടിയ പിന്‍ ക്യാമറ 20 എംപിയാണ്. 

Trending News