Jio Cheapest Plan: 19 രൂപയ്ക്ക് ലഭിക്കും ഡാറ്റ ബൂസ്റ്റര്‍ പ്ലാന്‍!! ജിയോയുടെ ഏറ്റവും വിലകുറഞ്ഞ പ്ലാനുകള്‍

Jio Cheapest Plan:  19 രൂപയ്ക്കും 29 രൂപയ്ക്കും രണ്ട് പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇന്നുവരെയുള്ളതില്‍ ഏറ്റവും വില കുറഞ്ഞ പ്ലാൻ ആണിത്.

Written by - Zee Malayalam News Desk | Last Updated : Jan 22, 2024, 10:04 PM IST
  • റിലയൻസ് ജിയോ അതിന്‍റെ രണ്ട് ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ വിപണിയിൽ അവതരിപ്പിച്ചു. 19 രൂപയ്ക്കും 29 രൂപയ്ക്കും രണ്ട് പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
Jio Cheapest Plan: 19 രൂപയ്ക്ക് ലഭിക്കും ഡാറ്റ ബൂസ്റ്റര്‍ പ്ലാന്‍!! ജിയോയുടെ ഏറ്റവും വിലകുറഞ്ഞ പ്ലാനുകള്‍

Jio Cheapest Plan: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ  ഉപഭോക്താക്കൾക്കായി ഏറ്റവും വില കുറഞ്ഞ രണ്ട് പ്ലാനുകള്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ്. ജിയോ അതിന്‍റെ ഉപയോക്താക്കൾക്കായി എന്തെങ്കിലും പ്രത്യേക പ്ലാനുകള്‍ അവതരിപ്പിക്കുക പതിവാണ്.    ഇത്തവണയും കമ്പനി ഉപയോക്താക്കൾക്കായി ഒരു അടിപൊളി പ്ലാന്‍ ആണ് അവതരിപ്പിച്ചിരിയ്ക്കുന്നത്‌.

Also Read:  PINEWZ: ഡിജിറ്റല്‍ മാധ്യമ ലോകത്ത് പുതിയ വിപ്ലവവുമായി Zee News!! ഹൈപ്പർ ലോക്കൽ ആപ്പ് പിന്‍ന്യൂസ് പുറത്തിറക്കി  
 
റിലയൻസ് ജിയോ അതിന്‍റെ രണ്ട് ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ വിപണിയിൽ അവതരിപ്പിച്ചു. 19 രൂപയ്ക്കും 29 രൂപയ്ക്കും രണ്ട് പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇന്നുവരെയുള്ളതില്‍ ഏറ്റവും വില കുറഞ്ഞ പ്ലാൻ ആണിത്. ഈ പ്ലാനുകള്‍ എല്ലാ ജിയോ ഉപഭോക്താക്കൾക്കും ലഭ്യമാണ്. ജിയോയുടെ ഈ രണ്ട് ഡാറ്റ പ്ലാനുകളെ കുറിച്ച് വിശദമായി അറിയാം 

ജിയോയുടെ പുതിയ ഡാറ്റ പ്ലാനുകൾ

ടെലികോം കമ്പനിയായ ജിയോ 19 രൂപയുടെയും 29 രൂപയുടെയും രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിയ്ക്കുകയാണ്. നിങ്ങളുടെ പ്രതിദിന ഡാറ്റ പ്ലാൻ അവസാനിക്കുന്ന സാഹചര്യത്തില്‍, നിങ്ങൾക്ക് ഈ പ്ലാനുകൾ വഴി റീചാർജ് ചെയ്യാനും ഇന്‍റർനെറ്റ് ഉപയോഗിക്കാനും കഴിയും. ഈ രണ്ട് പ്ലാനുകളുടെയും സാധുത ജിയോയുടെ സ്റ്റാൻഡേർഡ് പ്രീപെയ്ഡ് പ്ലാനിന് തുല്യമായിരിക്കും. 

19 രൂപയുടെ റീചാർജ് പ്ലാൻ:
 
റിലയൻസ് ജിയോ  അവതരിപ്പിച്ചിരിയ്ക്കുന്ന 19 രൂപയുടെ ഡാറ്റ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 1.5 ജിബി ഡാറ്റ ലഭിക്കും. കമ്പനി ഉപയോക്താക്കൾക്ക് 15 രൂപയുടെ ഡാറ്റ പ്ലാനും വാഗ്ദാനം ചെയ്യുന്നു, അതിൽ ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റ ലഭിക്കും. ഇത്തരമൊരു സാഹചര്യത്തിൽ വെറും 4 രൂപ കൂടി ചിലവഴിച്ചാൽ ഉപഭോക്താക്കൾക്ക് 500 ജിബിയുടെ അധിക ഡാറ്റ ലഭിക്കും. 

29 രൂപയുടെ റീചാർജ് പ്ലാന്‍

റിലയൻസ് ജിയോ വിപണിയിൽ അവതരിപ്പിച്ച മറ്റൊരു ഡാറ്റ പ്ലാൻ ആണ് ഇത്.  29 രൂപയുടെ ഈ പ്ലാന്‍ വഴി  ഉപയോക്താക്കൾക്ക് 2.5 ജിബി ഡാറ്റ ലഭിക്കും. അതേസമയം, ജിയോ ഉപയോക്താക്കൾക്ക് 25 രൂപയ്ക്ക് മറ്റൊരു ഡാറ്റ പ്ലാൻ കമ്പനി നൽകുന്നു. ഇതിൽ ഉപയോക്താക്കൾക്ക് 2 ജിബി ഡാറ്റ ലഭിക്കും. ഇത്തരമൊരു സാഹചര്യത്തിൽ വെറും 4 രൂപ കൂടി ചിലവഴിച്ചാൽ ഉപഭോക്താക്കൾക്ക് 500 ജിബി അധിക ഡാറ്റ ലഭിക്കും. 

കുറഞ്ഞ ബജറ്റിൽ ഇന്‍റർനെറ്റ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഈ പുതിയ ഡാറ്റ പ്ലാനുകള്‍ വളരെ പ്രധാനമാണ്. ഈ പ്ലാനുകള്‍ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ മൊബൈലിൽ അധികം ചെലവില്ലാതെ ഇന്‍റർനെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News