Realme 8S Launch : മീഡിയടെക്കിന്റെ ഏറ്റവും പുതിയ ഡിമെൻസിറ്റി 810 5 ജി ചിപ്‌സെറ്റുമായി റിയൽമി 8 എസ് ഉടൻ ഇന്ത്യയിലെത്തും

മീഡിയടെക്ക് ബുധനാഴ്ച നേരത്ത ഡൈമെൻസിറ്റി 810, ഡൈമെൻസിറ്റി 920 ചിപ്‌സെറ്റുകൾ പുറത്തിറക്കിയതിന് പിന്നാലെയാണ് റിയൽമി യുടെ പുതിയ അറിയിപ്പ്.  

Written by - Zee Malayalam News Desk | Last Updated : Aug 12, 2021, 02:35 PM IST
  • റിയൽമി കമ്പനിയുടെ ഇന്ത്യയിലെയും യൂറോപ്പിലെയും സിഇഒ മാധവ് സേത്താണ് വിവരം അറിയിച്ചത്.
  • മീഡിയടെക്ക് ബുധനാഴ്ച നേരത്ത ഡൈമെൻസിറ്റി 810, ഡൈമെൻസിറ്റി 920 ചിപ്‌സെറ്റുകൾ പുറത്തിറക്കിയതിന് പിന്നാലെയാണ് റിയൽമി യുടെ പുതിയ അറിയിപ്പ്.
  • പുതിയ ഫോണിന്റെ അന്നൗൻസ്മെന്റ് നടത്തിയെങ്കിലും ഫോണ്ടിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല.
  • എന്നാൽ റിപ്പോർട്ടുകൾ അനുസരിച്ച് ഡിമെൻസിറ്റി 810 5 ജി ചിപ്‌സെറ്റുമായി എത്തുന്ന ഫോണിന്റെ പേര് Realme 8s എന്ന് ആയിരിക്കാനാണ് സാധ്യത.
Realme 8S Launch : മീഡിയടെക്കിന്റെ ഏറ്റവും പുതിയ ഡിമെൻസിറ്റി 810 5 ജി ചിപ്‌സെറ്റുമായി റിയൽമി 8 എസ് ഉടൻ ഇന്ത്യയിലെത്തും

ചൈനീസ് കമ്പനിയായ റിയൽമി മീഡിയടെക്കിന്റെ ഏറ്റവും പുതിയ ഡിമെൻസിറ്റി 810 5 ജി ചിപ്‌സെറ്റുമായി പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. റിയൽമി കമ്പനിയുടെ  ഇന്ത്യയിലെയും യൂറോപ്പിലെയും സിഇഒ മാധവ് സേത്താണ് വിവരം അറിയിച്ചത്. മീഡിയടെക്ക് ബുധനാഴ്ച നേരത്ത ഡൈമെൻസിറ്റി 810, ഡൈമെൻസിറ്റി 920 ചിപ്‌സെറ്റുകൾ പുറത്തിറക്കിയതിന് പിന്നാലെയാണ് റിയൽമി യുടെ പുതിയ അറിയിപ്പ്.

പുതിയ ഫോണിന്റെ അന്നൗൻസ്മെന്റ് നടത്തിയെങ്കിലും ഫോണ്ടിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ റിപ്പോർട്ടുകൾ അനുസരിച്ച് ഡിമെൻസിറ്റി 810 5 ജി ചിപ്‌സെറ്റുമായി  എത്തുന്ന ഫോണിന്റെ പേര് Realme 8s എന്ന് ആയിരിക്കാനാണ് സാധ്യത. 

ALSO READ: Samsung Galaxy Z Fold 3 v/s OnePlus : സാംസങ്ങിന്റെ ഗാലക്സി Z ഫോൾഡ് 3 പുറത്തിറക്കുന്നതിന് മുമ്പ് ഡ്യൂവൽ സ്ക്രീൻ ഫോൺ പുറത്തുവിട്ട് വൺ പ്ലസ്

മീഡിയ ടേക് നൽകുന്ന വിവരം അനുസരിച്ച് ഡിമെൻസിറ്റി 810 മിഡ് റെയ്ഞ്ചിൽ വരുന്ന പ്രൊസസ്സറാണ്. ഡിമെൻസിറ്റി 800 പ്രോസെസ്സറിന് പിൻഗാമിയായി ആണ് ഈ പ്രോസസ്സർ എത്തുന്നത്. ഫുള്ളി ഇന്റഗ്രേറ്റഡ് 5 ജി മോഡം ആണ് ഈ പ്രോസെസ്സറിന്റെ ഏറ്റവും വലിയ പ്രത്യേകത. 120Hz ഡിസ്പ്ലേ വരെയും 64MP ക്യാമറകൾ വരെയും സപ്പോർട്ട് ചെയ്യാൻ ഈ പ്രൊസസ്സറിന് കഴിയും.

ALSO READ: Samsung Galaxy M32 5G ഉടൻ ഇന്ത്യയിലെത്തും; പ്രത്യേകതകൾ എന്തൊ

6.5 ഇഞ്ച് ഡിസ്‌പ്ലേയും 90Hz റിഫ്രഷ് റേറ്റോടും കൂടി ഫോൺ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. കൂടാതെ ഫോണിന് 8 ജിബി റാമും ഉണ്ടാകും. അതിനോടൊപ്പം തന്നെ 5ജിബി വീർച്വൽ റാമും ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ ഇന്റെര്ണൽ സ്റ്റോറേജ് 256GB വരെയാകാനാണ് സാധ്യത.

ALSO READ: Micromax New Airfunk: വയർലെസ് ഇയർ പോഡ് നോക്കുന്നുണ്ടോ? മൈക്രോ മാക്സിൻറെ ഒരു കിടിലൻ ഐറ്റം

റീയൽമീ 8 എസിൽ 64 മെഗ്പിക്സല് ക്യാമെറയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. 16 മെഗാമിക്സ്ചൽ സെൽഫി കാമറ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. 5,000 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജിങ്,  സി - ടൈപ്പ് പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും ഉണ്ടാകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News