റിയൽ മിയുടെ എൻട്രി ലെവൽ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി. ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഫോണുകൾ വില്പനയ്ക്ക് എത്തിയിരിക്കുന്നത്. വളരെ കുറഞ്ഞ വിലയും മികച്ച സവിശേഷതകളുമാണ് ഫോണിന്റെ പ്രധാന ആകർഷണം. 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി, യൂണിസോക്ക് ടി 612 പ്രോസസർ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. ഫ്ലിപ്കാർട്ടിലൂടെ മാത്രമേ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കൂ. 2 സ്റ്റോറേജ് വേരിയന്റുകളിൽ എത്തുന്ന ഫോണിന്റെ വില ആരംഭിക്കുന്നത് 8,999 രൂപയിലാണ്.
The #realmeC33 is all you need to upgrade for #NayeZamaneKaEntertainment and elevate your smartphone game!
Starting at ₹7,999*
*Inclusive of ₹1,000 Instant discount on HDFC credit card, debit card & EMI transactions on 12th & 16th Sept only.https://t.co/HpiYblsoBf pic.twitter.com/qdLtskvMoy
— realme (@realmeIndia) September 12, 2022
3 ജിബി റാം 32 ജിബി ഇന്റെർണൽ സ്റ്റോറേജ്, 4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോണെത്തുന്നത്. ഫോണിന്റെ 3 ജിബി റാം 32 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിന്റെ വിലയാണ് 8999 രൂപ. അതേസമയം 4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിന്റെ വില 9,999 രൂപയാണ്. ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. അക്വാ ബ്ലൂ, നൈറ്റ് സീ, സാൻഡി ഗോൾഡ് കളർ വേരിയന്റുകളിൽ ഫോൺ ലഭ്യമാകും.
6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിൽ ഒരുക്കുന്നത്. കൂടാതെ ഫോണിന് 120 hz ടച്ച് സാംബിളിങ് റേറ്റും ഫോണിനുണ്ട്. 4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് എന്നിവയോട് കൂടിയ യൂണിസോക്ക് ടി 612 ചിപ്സെറ്റ് പ്രോസസറാണ് ഫോണിനുള്ളത്. ഫോണിന്റെ മെമ്മറി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സ്കാനറാണ് ഫോണിനുള്ളത്. ആഡ്രോയ്ഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ റിയൽമി എസ് എഡിഷൻ യൂസർ ഇന്റർഫേസോഡ് കൂടിയാണ് ഫോൺ എത്തുന്നത്. ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിന് ഉള്ളത്. 50 മെഗാപിക്സലാണ് ഫോണിന്റെ പ്രൈമറി സെൻസർ. സെൽഫികൾക്കായി 5 മെഗാപിക്സൽ ഫ്രന്റ് ക്യാമറയാണ് ഫോണിൽ ഉള്ളത്. 10 വാട്ട്സ് ചാർജിങ് സൗകര്യത്തോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണിൽ ഉള്ളത്.
അതേസമയം റിയൽമിയുടെ അടുത്തിടെ രാജ്യത്ത് എത്തിയ സ്മാർട്ട്ഫോണാണ് റിയൽ മി 9i 5ജി. മീഡിയ ടെക് ഡിമെൻസിറ്റി 810 5ജി ചിപ്സെറ്റ്, 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ലേസർ ലൈറ്റ് ഡിസൈൻ, 90Hz അൾട്രാ സ്മൂത്ത് ഡിസ്പ്ലേ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. റിയൽ മി 9i 5ജി ഫോണുകൾ 14,999 രൂപ വിലയിലാണ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. കൂടാതെ സ്റ്റൈലിഷ് പ്രീമിയം ലുക്കാണ് ഫോണിന് നല്കിയിരിക്കുന്നത്. ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. 4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ്, 6 ജിബി റാം, 128 ജിബി ഇന്റെർണൽ സ്റ്റോറേജ് എന്നീ വേരിയന്റുകളാണ് ഫോണിനുള്ളത്. ഫോണിന്റെ 4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിന്റെ വില 14,999 രൂപയും 6 ജിബി റാം, 128 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിന്റെ വില 16,999 രൂപയുമാണ്.
ഫോണിന്റെ മറ്റൊരു പ്രത്യേകത അതിന്റെ ലേസർ ലൈറ്റ് ഡിസൈനാണ്. ആകെ 2 കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. മെറ്റാലിക് ഗോൾഡ്, റോക്കിംഗ് ബ്ലാക്ക് എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്. ഫ്ലിപ്കാർട്ട്, റിയൽമി ഡോട്ട് കോം, റിയൽമി സ്റ്റോറുകൾ വഴി ഈ ഫോൺ ലഭ്യമാകും. 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ എൽസിഡി ഡിസ്പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. മീഡിയ ടെക് ഡിമെൻസിറ്റി 810 5ജി പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. 128 ജിബി വരെ സ്റ്റോറേജ് ഫോണിന് നൽകിയിട്ടുണ്ട്.മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെ മെമ്മറി വർദ്ധിപ്പിക്കാം. ആൻഡ്രോയിഡ് 12 സോഫ്റ്റ്വെയറിൽ റിയൽമി യൂസർ ഇന്റർഫേസ് 3.0 ആണ് ഈ ഫോണിൽ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.