സാംസങ് ഇലക്‌ട്രോണിക്‌സ് ചെയര്‍മാന്‍ ലീ കുന്‍ ഹീ (Lee Kun Hee) അന്തരിച്ചു

  സാംസങ് ഇലക്‌ട്രോണിക്‌സ്  (Samsung Electronics) ചെയര്‍മാന്‍ ലീ കുന്‍ ഹീ (Lee Kun Hee) അന്തരിച്ചു.  78കാരനായ അദ്ദേഹം   ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. 

Last Updated : Oct 25, 2020, 10:21 AM IST
  • സാംസങ് ഇലക്‌ട്രോണിക്‌സ് ചെയര്‍മാന്‍ ലീ കുന്‍ ഹീ (Lee KUn Hee) അന്തരിച്ചു.
  • 78കാരനായ അദ്ദേഹം ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.
സാംസങ് ഇലക്‌ട്രോണിക്‌സ് ചെയര്‍മാന്‍ ലീ കുന്‍ ഹീ (Lee Kun Hee) അന്തരിച്ചു

കൊറിയ:  സാംസങ് ഇലക്‌ട്രോണിക്‌സ്  (Samsung Electronics) ചെയര്‍മാന്‍ ലീ കുന്‍ ഹീ (Lee Kun Hee) അന്തരിച്ചു.  78കാരനായ അദ്ദേഹം   ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. 

ദക്ഷിണ കൊറിയന്‍ (South Korea) സ്ഥാപനമായ സാംസങിനെ ആഗോള തലത്തില്‍ എത്തിച്ച ലീ 2014 മുതല്‍ അനാരോഗ്യം മൂലം ചികിത്സയില്‍ കഴിയുകയായിരുന്നു.

പ്രാദേശിക ബിസിനസില്‍ നിന്നാണ് സാംസങിനെ ലീ ലോകത്തിലെ വന്‍കിട ഇല്‌ക്‌ട്രോണിക്‌സ് നിര്‍മാതാക്കളാക്കി മാറ്റിയത്.  സാംസങിനെ ലോകത്തിന് പരിചയപ്പെടുത്തിയത് ഇദ്ദേഹമാണ് എന്നുതന്നെ പറയാം.  പിതാവ് ലീ ബ്യൂങ് ചൂളിന്‍റെ  മരണ ശേഷം 1987ലാണ് ലീ കമ്പനിയുടെ  ചുമതലയേറ്റത്. 

1987 മുതല്‍ 98 വരെ സാംസങ് ചെയര്‍മാനായും, 1998 മുതല്‍ 2008 വരെ സിഇഒയും ചെയര്‍മാനുമായും, 2010 മുതല്‍ 2020 വരെ ചെയര്‍മാനായും സ്ഥാനം വഹിച്ചിരുന്ന ലീ കൊറിയയിലെ ഏറ്റവും സമ്പന്നനായ  വ്യക്തികൂടിയായിരുന്നു.

Also read: പഴയ നാണയങ്ങള്‍ കൈവശമുണ്ടോ? ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ ഇതാ വഴി...!

സാംസങിന്‍റെ  മൊത്തത്തിലുള്ള വിറ്റുവരവ് ദക്ഷിണ കൊറിയയുടെ ആഭ്യന്തര ഉത്പാദനത്തിന്‍റെ അഞ്ചിലൊന്നിന് തുല്യമാണ് എന്നാണ് റിപ്പോര്‍ട്ട്.  2014 മുതല്‍ ലീയുടെ മകനും സാംസങ് ഇലക്‌ട്രോണിക്‌സ് വൈസ് ചെയര്‍മാനുമായ ലീ ജെയ് യോങാണ് കമ്പനിയുടെ  ചുമതല വഹിക്കുന്നത്.

Trending News