Online Scam : പോൺ കാണുന്നവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുകാർ

ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെയാണ് ഡിജിറ്റൽ തട്ടിപ്പുകളും വർധിച്ചത്.  കോവിഡ് ലോക്ഡൗണുകൾ വന്നതോടെ ഈ തട്ടിപ്പുകൾ വീണ്ടും വർധിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jan 28, 2022, 04:18 PM IST
  • ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെയാണ് ഡിജിറ്റൽ തട്ടിപ്പുകളും വർധിച്ചത്.
  • കോവിഡ് ലോക്ഡൗണുകൾ വന്നതോടെ ഈ തട്ടിപ്പുകൾ വീണ്ടും വർധിച്ചു.
  • ലോക്ഡൗൺ സമയത്ത് ഇന്റർനെറ്റിൽ ചിലവഴിക്കുന്ന സമയം വർധിച്ചതാണ് ഇതിനും കാരണം.
  • ഇപ്പോൾ പോൺ കാണുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുക്കാർ എത്തുന്നത്.
Online Scam : പോൺ കാണുന്നവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുകാർ

Bengaluru : ഓൺലൈൻ പേയ്‌മെന്റുകളുടെ കാലമായതിനാൽ ഓൺലൈൻ തട്ടിപ്പുക്കാരുടെ എണ്ണവും വർധിച്ച് വരികെയാണ്. ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെയാണ് ഡിജിറ്റൽ തട്ടിപ്പുകളും വർധിച്ചത്. കോവിഡ് ലോക്ഡൗണുകൾ വന്നതോടെ ഈ തട്ടിപ്പുകൾ വീണ്ടും വർധിച്ചു. ലോക്ഡൗൺ സമയത്ത് ഇന്റർനെറ്റിൽ ചിലവഴിക്കുന്ന സമയം വർധിച്ചതാണ് ഇതിനും കാരണം.

ഇപ്പോൾ പോൺ കാണുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുക്കാർ എത്തുന്നത്. പോൺഗ്രാഫി കണ്ടന്റുകൾ കാണുമ്പോൾ നിങ്ങളുടെ ബ്രൗസർ ബ്ലോക്ക് ചെയ്തുവെന്ന് പറഞ്ഞ് കൊണ്ട് പോപ്പ് അപ്പിലൂടെ ഇപ്പോൾ തട്ടിപ്പുക്കാർ എത്തുന്നത്. ഇതേ വിദ്യ ഉപയോഗിച്ച് പണ്ടും പണം തട്ടിയിരുന്നു. ഇപ്പോൾ വീണ്ടും ഇതേ വിദ്യയുമായി എത്തിയിരിക്കുകയാണ് ഓൺലൈൻ തട്ടിപ്പുകാർ.

ALSO READ: Reebok Smartwatch | ഫിറ്റ്നസ് സ്മാർട്ട് വാച്ച് വാങ്ങാൻ താൽപര്യപെടുന്നുണ്ടോ? മികച്ച ഫീച്ചറുകളുമായി റീബുകിന്റെ ‘ആക്ടീവ് ഫിറ്റ് 1.0’ വിപണിയിൽ

 പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് പോൺ സൈറ്റുകൾ സന്ദർശിക്കുന്ന ഉപയോക്താക്കൾക്ക് പോൺ വീഡിയോകൾ കാണുന്നതിന് ബ്രൗസർ ലോക്ക് ചെയ്തിരിക്കുന്നു എന്ന വ്യാജ പോപ്പ്-അപ്പ് ആണ് ലഭിക്കുന്നത്. ഇന്റർനെറ്റ് സുരക്ഷാ ഗവേഷകനായ രാജ്ശേഖർ രാജഹരിയയാണ് ഓൺലൈൻ തട്ടിപ്പിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.

ALSO READ: Redmi Note 11 Series : റെഡ്മി നോട്ട് 11 സീരീസ് ഇന്നെത്തുന്നു; അറിയേണ്ടതെല്ലാം

തുടർന്ന് ബ്രൌസർ അൺലോക്ക് ചെയ്യാൻ പണം ആവശ്യപ്പെടുകയും ചെയ്യും. എന്നാൽ തട്ടിപ്പുകാർ അതിവിദഗ്തർ ആണെങ്കിൽ നീതി - ന്യായ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്നത് പോലെയാകും നിങ്ങൾക്ക് പോപ്പ് അപ്പ് ലഭിക്കുക. അതുകൂടാതെ ഉപഭോക്താവ് 6 മണിക്കൂറിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ കമ്പ്യൂട്ടറിൽ നിന്ന് കേസ് മെറ്റീരിയലുകൾ ക്രിമിനൽ നടപടികൾക്കായി മന്ത്രാലയത്തിന് കൈമാറുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നൽകും.

ALSO READ: JioPhone 5G | ജിയോയുടെ 5G ഫോൺ ഈ വർഷം തന്നെ; ഫോണിന്റെ സ്പെസിഫിക്കേഷൻ പുറത്ത്

ബ്രൗസർ അൺലോക്ക് ചെയ്യാനായി 29000 രൂപയാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്. പണം അടച്ചാൽ ഉടൻ തന്നെ  ബ്രൗസർ അൺലോക്ക് ചെയ്യുമെന്നാണ് മെസ്സേജ്.  നിങ്ങൾക്ക് ഇത്തരത്തിലുള്ള മെസ്സേജുകൾ ലഭിക്കുകയാണെങ്കിൽ ശ്രദ്ധിക്കുക. ഇന്ത്യയിൽ പോണോഗ്രാഫി നിരോധിച്ചിട്ടുണ്ടെങ്കിലും, ഗവണ്മെന്റ് ഒരിക്കലും എന്താണ് ബ്രൗസ് ചെയ്യുന്നുവെന്ന് നോക്കില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News