സ്‌പോര്‍ട്ട് ബീറേസിംഗ് എന്ന ലിമിറ്റഡ് എഡിഷന്‍ രാജകുമാരന്‍

രാജ്യാന്തര വിപണികളില്‍ ശ്രദ്ധേയമാകുന്ന സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്‍റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പായ സ്വിഫ്റ്റ് സ്‌പോര്‍ട്ട് ബീറേസിംഗ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ സുസുക്കി.

Last Updated : Mar 18, 2018, 01:52 PM IST
സ്‌പോര്‍ട്ട് ബീറേസിംഗ് എന്ന ലിമിറ്റഡ് എഡിഷന്‍ രാജകുമാരന്‍

രാജ്യാന്തര വിപണികളില്‍ ശ്രദ്ധേയമാകുന്ന സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്‍റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പായ സ്വിഫ്റ്റ് സ്‌പോര്‍ട്ട് ബീറേസിംഗ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ സുസുക്കി.

17 ഇഞ്ച് ഡയമണ്ട്കട്ട് അലോയ് വീലുകള്‍, പുറത്തേക്ക് തള്ളി നില്‍ക്കുന്ന എക്‌സ്‌ഹോസ്റ്റ് പൈപുകള്‍, സ്‌പോര്‍ട്ടി ബ്ലാക് ഡിഫ്യൂസര്‍ എന്നിവയാണ് സ്‌പോര്‍ട്ട് ബീറേസിംഗ് എന്ന ലിമിറ്റഡ് എഡിഷന്‍ മോഡലില്‍ നല്‍കുന്നത്. സ്വിഫ്റ്റ് സ്‌പോര്‍ട്ടിലുള്ള 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനില്‍ തന്നെയാണ് ബീറേസിംഗ് പതിപ്പിന്റെയും രൂപകല്‍പന.

5500 RPMല്‍ 138 BHP കരുത്തും 12500-3500ല്‍ 230 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.4 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിന്‍. സിക്സ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ബീറേസിംഗ് പതിപ്പിന് നല്‍കിയിരിക്കുന്നത്. സ്റ്റാര്‍ട്ടിങ്ങില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ 8.1 സെക്കന്‍ഡുകള്‍ മതിയാകും.

18,000 യൂറോ (ഏകദേശം 14.40 ലക്ഷം രൂപ)യാണ് സ്വിഫ്റ്റ് സ്പോര്‍ട്ട് ബീറേസിംഗിന്‍റെ വില.

Trending News