ന്യൂഡൽഹി: ആപ്പിളിൻറെ ഏറ്റവും പുതിയ ഐഫോൺ 15 ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് കടയിൽ ഫോൺ വാങ്ങാനെത്തിയയാൾ ജീവനക്കാരെ മർദ്ദിച്ചു. ഡൽഹി കമല നഗറിലാണ് സംഭവം. സംഭവം എന്താണെങ്കിലും മർദ്ദനത്തിൻറെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വളരെ വേഗത്തിലാണ് പ്രചരിച്ചത്.
തടയാൻ ആളുകളും ജീവനക്കാരും ശ്രമിക്കുന്നുണ്ടെങ്കിലും ഇതിലൊന്നും ഉപഭോക്താവ് വഴങ്ങുന്നില്ലെന്ന് വീഡിയോയിൽ വ്യക്തമാണ്. ഏതൊക്കെ ആളുകളാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല. സംഭവം എന്തായാലും ഡൽഹി പോലീസ് പരാതിയിൽ കേസെടുത്തിട്ടുണ്ട്. അതിനിടയിൽ വീഡിയോ വാർത്ത ഏജൻസിയായ എഎൻഐയും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്.
#WATCH | Delhi Police took legal action against the customers after a scuffle broke out between customers and mobile shop employees after an alleged delay in supplying iPhone 15 to him in the Kamla Nagar area of Delhi
(Viral Video Confirmed by Police) pic.twitter.com/as6BETE3AL
— ANI (@ANI) September 23, 2023
ഐഫോൺ 15 സീരിസ് ഇന്ത്യയിലാണ് നിർമ്മിച്ചത്. ഡൽഹിയിലെയും മുംബൈയിലെയും ആപ്പിൾ സ്റ്റോറുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ഐഫോൺ വാങ്ങാൻ സാധിക്കും. ആപ്പിൾ ഐഫോൺ 15 ന്റെ 128 ജിബി മോഡലിന് 79,900 രൂപയും ഐഫോൺ 15 പ്ലസ് മോഡലിന് 128 ജിബി വേരിയൻറ് 89,900 രൂപയിലുമാണ് വില ആരംഭിക്കുന്നത്. നീല, പിങ്ക്, മഞ്ഞ, പച്ച, കറുപ്പ് എന്നിങ്ങനെ 5 കളർ ഓപ്ഷനുകളിലും ഫോൺ ലഭ്യമാണ്.
ഫീച്ചറുകൾ
ആപ്പിൾ ഐഫോൺ 15 പ്രോയ്ക്കും പ്രോ മാക്‌സിനും ഒരു പുതിയ ടൈറ്റാനിയം ഫ്രെയിമാണുള്ളത്. ആപ്പിൾ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ഭാരം കുറഞ്ഞ ഫോണായിരിക്കും ഇത്. A17 പ്രോ ചിപ്‌സെറ്റാണ് പുതിയതായി ഫോണിലുള്ള ഹാർഡ്വെയർ. പെർഫോമൻസ് മെച്ചപ്പെടുകയും അധിക ഫംഗ്‌ഷനുകളും ഉണ്ടെങ്കിലും ബാറ്ററി ലൈഫ് അതേപടി തുടരുമെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. പ്രോ മോഡലുകൾക്ക് 29 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സമയം നൽകാൻ കഴിയുമെന്നാണ് കമ്പനി ബാറ്ററിയെ പറ്റി അവകാശപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...