Vivo V25 5G : കിടിലം ക്യാമറയുമായി വിവോ വി25 5ജി ഫോണുകൾ ഇന്ത്യയിലെത്തി; വിലയെത്ര?

വിവോ വി 25 5ജി ഫോണുകൾക്ക് ഫുൾ എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് കൂടിയ 6.44 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 

Written by - Zee Malayalam News Desk | Last Updated : Sep 15, 2022, 03:45 PM IST
  • വിവോ വി 25 5ജി ഫോണുകൾക്ക് ഫുൾ എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് കൂടിയ 6.44 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്.
  • വാട്ടർ ഡ്രോപ്പ് നോച്ച് ഡിസൈനിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ റിഫ്രഷ് റേറ്റ്‌ 90 Hz ആണ്.
  • 64എംപി മെയിൻ ലെൻസ്, 8എംപി അൾട്രാ വൈഡ് ലെൻസ്, 2എംപി ടെർഷ്യറി ലെൻസ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ.
Vivo V25 5G : കിടിലം ക്യാമറയുമായി വിവോ വി25 5ജി ഫോണുകൾ ഇന്ത്യയിലെത്തി; വിലയെത്ര?

വിവോയുടെ ഏവരും കാത്തിരുന്ന മിഡ് റേഞ്ച് ഫോൺ വിവോ വി25 5ജി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. 27,999 രൂപയ്ക്കാണ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. വിവോ വി25 സീരീസിലെ ഫോണാണ് വിവോ വി25 5ജി. വിവോ വി25 5ജി, വിവോ വി 25 പ്രൊ ഫോണുകളാണ് ഈ സീരിസിൽ ഉള്ളത്.  വിവോ വി 25 പ്രൊ ഫോണുകൾ നേരത്തെ തന്നെ ഫ്ലിപ്‌കാർട്ടിൽ എത്തിയിരുന്നു. ഒടുവിൽ വിവോ വി25 5ജി ഫോണുകളും പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഇന്ത്യയിൽ എത്തിച്ചിരിക്കുകയാണ്. 64 മെഗാപിക്സൽ  ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 8 ജിബി എക്സ്റ്റെൻഡഡ് റാം, 50 മെഗാപിക്സൽ സെൽഫി ക്യാമറ  എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഫ്ലിപ്പ്കാർട്ടിന്റെ സെപ്റ്റംബർ 23 ന് ആരംഭിക്കുന്ന ബിഗ് ബില്യൺ ഡേയ്‌സിൽ ഫോൺ എത്തും.

ആകെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.  8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 27999 രൂപയാണ്. അതേസമയം ഫോണിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 31999 രൂപയാണ്. ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. സർഫിംഗ് ബ്ലൂ, എലഗന്റ് ബ്ലാക്ക് കളർ വേരിയന്റുകളിലാണ് ഫോൺ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ എന്നിവയിലൂടെയാണ് ഫോണുകൾ വിപണിയിൽ എത്തിക്കുന്നത്.

ALSO READ: Samsung Galaxy A32 : മികച്ച സവിശേഷതകളുമായി എത്തിയ സാംസങ് ഗാലക്‌സി എ32 ഫോണുകൾ ഇപ്പോൾ കുറഞ്ഞ വിലയിൽ; അറിയേണ്ടതെല്ലാം

വിവോ വി 25 5ജി ഫോണുകൾക്ക് ഫുൾ എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് കൂടിയ 6.44 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസൈനിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ റിഫ്രഷ് റേറ്റ്‌ 90 Hz ആണ്. വളരെ മികച്ച പ്രോസെസ്സറോട് കൂടിയാണ് ഫോൺ എത്തുന്നത്. 6nm  മീഡിയടെക് ഡൈമെൻസിറ്റി 900 SoC പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ഫോണിൽ മെമ്മറി എക്സ്പാൻഷൻ സൗകര്യമില്ല. കൂടാതെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിന് ഉള്ളത്. 64എംപി മെയിൻ ലെൻസ്, 8എംപി അൾട്രാ വൈഡ് ലെൻസ്, 2എംപി ടെർഷ്യറി ലെൻസ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ. 

ഫോണിന്റെ ബാക്ക് സൈഡിൽ  നിറം മാറുന്ന സൗകര്യത്തോട് കൂടിയ ഫ്ലൂറൈറ്റ് എജി ഗ്ലസാണ് ക്രമീകരിച്ചിരിക്കുന്നത്, ഫോണിന്റെ മറ്റൊരു പ്രത്യേകത 50 മെഗാപിക്സൽ സെൽഫി ക്യാമറയാണ്. ഈ ക്യാമറയ്ക്ക് ഓട്ടോഫോക്കസ് വീഡിയോ ഫീച്ചറും ഉണ്ട്. ഫോണിന് 8 ജിബി റാമും, 8 ജിബി എക്സ്റ്റൻറ്റഡ് 8 ജിബി റാമും ഉണ്ട്.  ഈ ഫോൺ ഇതിനോടകം തന്നെ മറ്റ് പല രാജ്യങ്ങളിലും അവതരിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News