അയച്ച സന്ദേശം തിരുത്തിനുള്ള സംവിധാനം (എഡിറ്റ് ഫീച്ചർ) അപ്ലിക്കേഷനിൽ ഉൾപ്പെടുത്തി മെറ്റയുടെ മെസെഞ്ചർ ആപ്പായ വാട്സ്ആപ്പ്. അയച്ച സന്ദേശം 15 മിനിറ്റിനുള്ളിൽ തിരുത്താനുള്ള സംവിധാനമാണ് വാട്സ്ആപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. വാട്സ്ആപ്പ് ഉപയോക്താക്കൾ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന സംവിധാനമാണ് മെറ്റ ഏറ്റവും പുതുതായി അപ്ഡേറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ വാട്സ്ആപ്പ് ചാറ്റുകൾ പ്രത്യേകം ലോക്ക് ചെയ്യാനുള്ള സംവിധാനവും മെസെഞ്ചർ ആപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് പരിചയപ്പെടുത്തിയിരുന്നു.
പുതിയ അപ്ഡേറ്റിലൂടെയാണ് ഈ സേവനം ലഭ്യമാകുക. അതേസമയം എല്ലാവർക്കും ഉടൻ തന്നെ പുതിയ അപ്ഡേറ്റിൽ ഈ സവിശേഷത ലഭ്യമായേക്കില്ലയെന്നും ടെക് കമ്പനി അറിയിച്ചു. ഒരു സന്ദേശം അയച്ച് 15 മിനിറ്റ് വരെ മാത്രമാണ് അത് തിരുത്തിനുള്ള എഡിറ്റ് ഓപ്ഷൻ ലഭ്യമാകൂ.
ALSO READ : WhatsApp Deleted Messages: ഡിലീറ്റ് ചെയ്ത വാട്സാപ്പ് മെസ്സേജുകൾ എങ്ങനെ വായിക്കാം? ഈ വഴി നോക്കാം
വാട്സ്ആപ്പിൽ അയച്ച സന്ദേശം എങ്ങനെ തിരുത്താം?
1. വാട്സ്ആപ്പ് ചാറ്റ് തുറന്ന് ഒരാൾക്ക് സന്ദേശം അയക്കുക
2. തുടർന്ന് ആ അയച്ച സന്ദേശത്തിൽ നീട്ടി പ്രെസ് ചെയ്യുക
3. ശേഷം എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
4. തുടർന്ന് അയച്ച സന്ദേശം തിരുത്തി വീണ്ടും അയക്കുക
ഓർക്കുക നിലവിൽ 15 മിനിറ്റ് മാത്രമെ ഈ സേവനം ലഭ്യമാകൂ. അതിന് ശേഷം ഒരു തിരുത്തലും ആ സന്ദേശത്തിൽ വരുത്താൻ സാധിക്കുന്നതല്ല.
ചാറ്റ് ലോക്കുമായി വാട്സ്ആപ്പ്
ചാറ്റുകളെല്ലാം സുരക്ഷിതമാക്കി വെക്കാനായി പുത്തൻ ചാറ്റ് ലോക്ക് ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താവിന്റെ വ്യക്തിപരമായ ചാറ്റുകൾ മറ്റുള്ളവർ കാണാത്ത വിധം ലോക്ക് ചെയ്ത് സുരക്ഷിതമാക്കി വെക്കാനുള്ള ഒരു സൗകര്യാമാണ് ഇതിലൂടെ ലഭിക്കുന്നത്. ചാറ്റ് ലോക്ക് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുന്നതോടെ ചാറ്റുകൾ പ്രത്യേക ഫോൾഡറിലേക്ക് മാറ്റുകയും പ്രസ്തുത ചാറ്റിലെ നോട്ടിഫിക്കേഷനുകളും ഹൈഡ് ചെയ്യപ്പെടുകയും ചെയ്യും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...