ന്യൂഡല്‍ഹി: വാട്ട്സ്ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ തടയാന്‍ നടപടിയെടുക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പിന് വിശദീകരണവുമായി അധികൃതര്‍. സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയ വാട്ട്സ്ആപ്പ് കമ്പനി, വ്യാജ പ്രചരണങ്ങള്‍ തടയുന്നതിന് കര്‍ശനമായ അടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റേയും, പൊതുജനങ്ങളുടെയും കൂട്ടായ സഹകരണവും ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.
വ്യാജ സന്ദേശങ്ങള്‍ കാരണം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തിലാണ് നടപടിയെടുക്കണമെന്ന് വാട്ട്സ്ആപ്പിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന വ്യാജ സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ അഞ്ചുപേരെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു.