പുതിയ രണ്ടു മോഡലുകളുമായി ഷവോമി

ഷവോമിയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകളായ ഷവോമി Mi Max 3, Mi Max 3 പ്രൊ എന്നിവയെ ഉടന്‍ വിപണിയിലെത്തും. ജൂലായ് 19ന് ഫോണ്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം ഒരേ രീതിയിലുള്ള സവിശേഷതകളോടെയാണ് രണ്ടു ഫോണുകളും വിപണിയില്‍ എത്തിക്കുന്നത്.

Last Updated : Jul 14, 2018, 05:40 PM IST
പുതിയ രണ്ടു മോഡലുകളുമായി ഷവോമി

ഷവോമിയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകളായ ഷവോമി Mi Max 3, Mi Max 3 പ്രൊ എന്നിവയെ ഉടന്‍ വിപണിയിലെത്തും. ജൂലായ് 19ന് ഫോണ്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം ഒരേ രീതിയിലുള്ള സവിശേഷതകളോടെയാണ് രണ്ടു ഫോണുകളും വിപണിയില്‍ എത്തിക്കുന്നത്.

 6.99 ഇഞ്ച് ഡിസ്‌പ്ലെയോട് കൂടിയ Mi Max 3 സ്മാര്‍ട്ട്ഫോണിന് 5400 mAhന്‍റെ ബാറ്ററിയാണ് ഉണ്ടാകുക. 6 ജിബി റാമും 128 ജിബി ഇന്‍ ബില്‍റ്റ് മെമ്മറിയും ഫോണിന് ഉണ്ടാകും. പിറകിലും മുന്‍വശത്തും AI അധിഷ്ഠിത ക്യാമറയുള്ള ഫോണിന് 1,699 ചൈനീസ് യുവാന്‍ (ഏകദേശം 17600 രൂപ) ആണ് വില.

6.9 ഇഞ്ച് ഡിസ്‌പ്ലെയോട് കൂടിയാണ് Mi Max 3 പ്രൊ എത്തുക. മെമ്മറി, റാം എന്നിവ Mi Max 3യ്ക്ക് സമാനമാണ്. 5400 mAh തന്നെയായിരിക്കും ബാറ്ററി. സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസറാണ് ഫോണിനെന്നാണ് TENAA സര്‍ട്ടിഫിക്കേഷന്‍ അനുസരിച്ചുള്ള വിവരങ്ങളില്‍ സൂചിപ്പിക്കുന്നത്.

Trending News