ഷവോമി എംഐ മിക്സ് 2 അവതരിപ്പിച്ചു

Last Updated : Sep 11, 2017, 03:06 PM IST
ഷവോമി എംഐ മിക്സ് 2 അവതരിപ്പിച്ചു

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ പുതിയ ഫോണായ എംഐ മിക്സ് 2 അവതരിപ്പിച്ചു. ഷവോമി എംഐ നോട്ട് 3യ്ക്കൊപ്പമാണ് ഇത് എത്തുന്നത്. ഇന്ന് നടന്ന അവതരണ പരിപാടിയില്‍ വച്ച് ഇതിന്‍റെ സെക്കന്റ് ജനറേഷന്‍ ഡിവൈസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഏകദേശം 33,000 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഇതിന്‍റെ വില. 64GB ഇന്റേണല്‍ മെമ്മറിയും 6GB റാമും ഉള്ള മോഡല്‍ ആണിത്. ഇതിന്‍റെ 128GB ഇന്റേണല്‍ സ്റ്റോറേജും 6GB റാമും ഉള്ള മോഡലിന്റെ വില 36,000 രൂപയാണ്. 256GB, 6GB മോഡലിനാവട്ടെ 40,000 രൂപയാണ് വില. 

കൂടുതല്‍ മികച്ച ഡിസൈനുമായാണ് ഇക്കുറി ഷവോമി എത്തുന്നത്. ഇതിന്‍റെ ഡിസ്പ്ലേ വലുപ്പം 5.99 ഇഞ്ച്‌ ആണ്. അള്‍ട്രാ സ്ലിം അലുമിനിയം ബോഡി ഇതിനു കൂടുതല്‍ കരുത്തേകുന്നു. സോണിയുടെ IMX386 ഇമേജ് സെന്‍സര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ ഇത് സഹായിക്കും.

 

 

Trending News