Yahoo Layoffs : വീണ്ടും കൂട്ടപിരിച്ചുവിടൽ; 1000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി യാഹൂ

Yahoo Layoffs 2023 : ആഡ് ടെക് വിഭാഗത്തിന്റെ പുനഃക്രമീകരണത്തിന്റെ ഭാഗമായി ആണ് കൂട്ടപിരിച്ചുവിടൽ. ഇതുവരെ ഈ വിഭാഗത്തിലെ 20 ശതമാനം ജീവനക്കാരെയാണ് പിരിച്ച് വിടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 10, 2023, 05:08 PM IST
  • യാഹൂവിന്റെ ആഡ് ടെക് വിഭാഗത്തിലെ ജീവനക്കാരെ പിരിച്ചുവിടുന്നത്.
  • ആഡ് ടെക് വിഭാഗത്തിന്റെ പുനഃക്രമീകരണത്തിന്റെ ഭാഗമായി ആണ് കൂട്ടപിരിച്ചുവിടൽ.
  • ഇതുവരെ ഈ വിഭാഗത്തിലെ 20 ശതമാനം ജീവനക്കാരെയാണ് പിരിച്ച് വിടുന്നത്.
  • ഈ വര്ഷം അവസാനത്തോടെ ആഡ് ടെക് വിഭാഗത്തിലെ 50 ശതമാനം ജീവനക്കാരെയും പിരിച്ച് വിടാൻ സാധ്യത ഉണ്ടെന്നാണ് സൂചന.
Yahoo Layoffs : വീണ്ടും കൂട്ടപിരിച്ചുവിടൽ; 1000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി  യാഹൂ

ഐടി കമ്പനിയായ യാഹൂ 1000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. യാഹൂവിന്റെ ആഡ് ടെക് വിഭാഗത്തിലെ ജീവനക്കാരെ പിരിച്ചുവിടുന്നത്.  ആഡ് ടെക് വിഭാഗത്തിന്റെ പുനഃക്രമീകരണത്തിന്റെ ഭാഗമായി ആണ് കൂട്ടപിരിച്ചുവിടൽ. ഇതുവരെ ഈ വിഭാഗത്തിലെ 20 ശതമാനം ജീവനക്കാരെയാണ് പിരിച്ച് വിടുന്നത്. ഈ വര്ഷം അവസാനത്തോടെ ആഡ് ടെക് വിഭാഗത്തിലെ 50 ശതമാനം ജീവനക്കാരെയും പിരിച്ച് വിടാൻ സാധ്യത ഉണ്ടെന്നാണ് സൂചന.

2021-ൽ 5 ബില്യൺ ഡോളറുകളുടെ ഷെയർ സ്വന്തമാക്കിയതിന്  ശേഷം സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലാണ്  യാഹൂ പ്രവർത്തിച്ച് വരുന്നത്. ഡിഎസ്പി അല്ലെങ്കിൽ ഡിമാൻഡ്-സൈഡ് പ്ലാറ്റ്‌ഫോം എന്ന പേരിലുള്ള അതിന്റെ മുൻനിര പരസ്യ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിക്ഷേപം കുറയ്ക്കാനുമാണ്  ഈ നീക്കം എന്നും കമ്പനി അറിയിച്ചു.

ALSO READ: Facebook Layoffs: കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഫേസ്ബുക്ക്, സൂചന നല്‍കി സക്കർബർഗ്

ഉയർന്ന പണപ്പെരുപ്പ നിരക്കുകൾക്കും മാന്ദ്യത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യത്തിന്റെ പഹ്ലമായി പല പരസ്യദാതാക്കളും അവരുടെ മാർക്കറ്റിങ് ബജറ്റ് കുറച്ച സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് സൂചന.  ഉയർന്ന പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന പലിശനിരക്കും മൂലം ഡിമാൻഡ് മാന്ദ്യം നേരിടാൻ ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ് ഇങ്ക് മുതൽ ആൽഫബെറ്റ് ഇങ്ക് വരെയുള്ള യുഎസ് കമ്പനികളുടെ ഒരു വലിയ നിര തന്നെ ഈ വർഷം ആയിരക്കണക്കിന് ആളുകളെ പിരിച്ചുവിട്ടിരുന്നു.

അതേസമയം ഫേസ്ബുക്ക് ജീവനക്കാർക്ക് മോശം വാർത്തയുമായി മാര്‍ക്ക്‌ സക്കർബർഗ് എത്തിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് സൂചന. സക്കർബർഗിന്‍റെ ഏറ്റവും പുതിയ പ്രസ്താവനകള്‍ ഇതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ടെക് മേഖലയ്ക്ക് കനത്ത ആഘാതം നല്‍കിക്കൊണ്ട്  അതായത്, എക്കാലത്തെയും ഏറ്റവും മോശമായ പിരിച്ചുവിടലുകളിൽ ഒന്നിൽ, ഫേസ്ബുക്ക് കഴിഞ്ഞ നവംബറിൽ 11,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇത് കമ്പനിയുടെ ആഗോള തൊഴിലാളികളുടെ ഏകദേശം 13 ശതമാനമായിരുന്നു.  ഇതോടൊപ്പം, 2023 ക്യു 1 വരെ നിയമനം മരവിപ്പിക്കുകയും ചെയ്തിരുന്നു. 

റിക്കോര്‍ഡ് പിരിച്ചുവിടലുകള്‍ നടത്തി മാസങ്ങള്‍ക്കകമാണ് വീണ്ടും പിരിച്ചു വിടലിന്‍റെ സൂചന നല്‍കി മാര്‍ക്ക്‌ സക്കർബർഗ് രംഗത്തെത്തിയത്. അദ്ദേഹം നല്‍കുന്ന സൂചന അനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പിരിച്ചുവിടലുകള്‍ ഉണ്ടാകാം.   അടുത്തിടെ നടന്ന യോഗത്തിൽ, സക്കർബർഗ് മാനേജർമാർക്ക് മുന്നറിയിപ്പ് നൽകി, "മാനേജർമാരെ മാനേജര്‍മാര്‍  മാനേജുചെയ്യുന്ന ഒരു മാനേജുമെന്‍റ്  ഘടന, അതായത്  ജോലി ചെയ്യുന്ന ആളുകളെ നിയന്ത്രിക്കുക എന്ന സംവിധാനം ആവശ്യമാണെന്ന് കരുതുന്നില്ല എന്നദ്ദേഹം വ്യക്തമാക്കി.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News