'ഫസ്റ്റ്ബെല്‍' സൂപ്പര്‍ ഹിറ്റ്‌; യൂട്യൂബില്‍ പ്രതിമാസ വരുമാനം 15 ലക്ഷം!!

വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ പരിപാടി 'ഫസ്റ്റ്ബെല്ലി'ന് യൂട്യൂബില്‍ പ്രതിമാസ വരുമാനം 15 ലക്ഷം രൂപ!!

Last Updated : Jul 28, 2020, 12:29 AM IST
  • ലക്ഷക്കണക്കിന് കുട്ടികള്‍ അധ്യയനം നടത്തുന്ന 'ഫസ്റ്റ്ബെല്‍' ഇതുവരെ ആയിരം ക്ലാസുകളിലധികം പൂര്‍ത്തിയാക്കി. 604 ക്ലാസുകള്‍ക്ക് പുറമേ 274 കന്നഡ ക്ലാസുകളും 163 തമിഴ് ക്ലാസുകളും പ്രാദേശിക കേബിള്‍ ശൃംഖലകള്‍ വഴി സംപ്രേക്ഷണം ചെയ്തു.
'ഫസ്റ്റ്ബെല്‍' സൂപ്പര്‍ ഹിറ്റ്‌; യൂട്യൂബില്‍ പ്രതിമാസ വരുമാനം 15 ലക്ഷം!!

വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ പരിപാടി 'ഫസ്റ്റ്ബെല്ലി'ന് യൂട്യൂബില്‍ പ്രതിമാസ വരുമാനം 15 ലക്ഷം രൂപ!!

പരസ്യങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിച്ചാല്‍ വരുമാനം ഇരട്ടിയാകും. അതായത്, 30 ലക്ഷം രൂപ. കൈറ്റ് വിക്റ്റേസ് ചാനലിനു പുറമേയാണ് വിദ്യാഭ്യാസ വകുപ്പ് പരിപാടി ഫേസ്ബുക്കി(Facebook)ലും യൂട്യൂബിലും സംപ്രേക്ഷണം ചെയ്യുന്നത്.

കളിയാക്കുന്ന വിഡ്ഡികളെ സാംസ്കാരിക കേരളം തള്ളിക്കളയും- ഹരീഷ് പേരടി

ലക്ഷക്കണക്കിന് കുട്ടികള്‍ അധ്യയനം നടത്തുന്ന 'ഫസ്റ്റ്ബെല്‍' ഇതുവരെ ആയിരം ക്ലാസുകളിലധികം പൂര്‍ത്തിയാക്കി. 604 ക്ലാസുകള്‍ക്ക് പുറമേ 274 കന്നഡ ക്ലാസുകളും 163 തമിഴ് ക്ലാസുകളും പ്രാദേശിക കേബിള്‍ ശൃംഖലകള്‍ വഴി സംപ്രേക്ഷണം ചെയ്തു.

141 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കാഴ്ചക്കാര്‍. പ്രതിദിനം അഞ്ചു ലക്ഷം മണിക്കൂര്‍ യൂട്യൂബ് (Youtube) കാഴ്ചകള്‍, പ്രതിമാസം 15 കോടിയിലധികം യൂട്യൂബ് കാഴ്ചകള്‍. ഒരു ദിവസത്തെ ക്ലാസുകള്‍ യൂട്യൂബില്‍ മാത്രം കാണുന്നത് ശരാശരി 54 ലക്ഷം പേരാണ്. ചാനല്‍ വരിക്കാരുടെ എണ്ണം 15.8 ലക്ഷമാണ്. 

അദ്ധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്താല്‍ കടുത്ത നടപടി....

അതേസമയം, കുട്ടികളിലെ മാനസിക സംഘര്‍ഷം ഒഴിവാക്കാനും പാഠ്യേതര വിഷയങ്ങളില്‍ പരിശീലനം നല്‍കാനുമുള്ള ക്ലാസുകള്‍ അടുത്ത മാസം തുടങ്ങും. കൈറ്റ് CEO കെ. അന്‍വര്‍ സാദത്താണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യോഗ, കായിക, പ്രചോദനാത്മക പരിപാടികള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തുമെന്നും ഇതിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Trending News