RJD തലവന്‍ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതി. അദ്ദേഹത്തെ ICU-വില്‍നിന്നും സ്വകാര്യ വാര്‍ഡിലേയ്ക്ക് മാറ്റി. പിതാവിന്റെ ആരോഗ്യനിലയില്‍ കാര്യമായ മാറ്റം ഉണ്ട് എന്ന് RJD-യുടെ രാജ്യസഭാ എംപിയും ലാലു യാദവിന്റെ മൂത്ത മകളുമായ മിസ ഭാരതി പറഞ്ഞു.
RJD തലവന്‍ ലാലു പ്രസാദ് യാദവ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഡൽഹിയിലെ എയിംസില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നില അത്യന്തം മോശമായി തുടരുകയായിരുന്നു. എന്നാല്‍, എയിംസ് ഇതുവരെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിനൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.