ലോകത്ത് മങ്കിപോക്സ് മൂലം സംഭവിക്കുന്ന മരണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന. വര്‍ദ്ധിച്ചു വരുന്ന മങ്കിപോക്സ് കേസുകള്‍ മൂലം കൂടുതല്‍ മരണം പ്രതീക്ഷിക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ മുതിർന്ന എമർജൻസി ഉദ്യോഗസ്ഥ കാതറിൻ സ്മോൾവുഡ് പ്രസ്താവനയിൽ പറഞ്ഞു.
മങ്കിപോക്സ് ബാധിച്ച് ഒരാള്‍ മരിച്ചതോടെ രാജ്യം കൂടുതല്‍ ജാഗ്രതയിലേയ്ക്ക്... മങ്കിപോക്സ് കേസുകൾ നിരീക്ഷിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നൽകി. നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി. കെ. പോളിന്റെ നേതൃത്വത്തിലായിരിക്കും സംഘം പ്രവർത്തിക്കുക, കേന്ദ്ര ആരോഗ്യമന്ത്രാലയം, ഫാർമ, ബയോടെക് സെക്രട്ടറി എന്നിവരും ഈ സംഘത്തിലുണ്ടാകും.
Monkeypox in India: ഇന്ത്യയിൽ ഇതുവരെ നാല് മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ മൂന്ന് പേർക്കും ഡൽഹിയിൽ ഒരാൾക്കുമാണ് രാജ്യത്ത് ഇതുവരെ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത്.
Monkeypox Second Case : രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. കൂടാതെ രോഗിയുമായി സമ്പർക്കത്തിൽ വന്നവരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ച് കഴിഞ്ഞു.
Monkeypox: യുഎഇയിൽ നിന്നെത്തിയ ആൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിലും മങ്കിപോക്സ് റിപ്പോർട്ട് ചെയ്തു. കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്നുള്ള യുവാവിനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചയാൾ നാല് ദിവസം മുൻപാണ് യുഎഇയിൽ നിന്നും കേരളത്തിൽ എത്തിയത്. വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ അടക്കം 11 പേർ ക്ലോസ് കോണ്ടാക്ട് ലിസ്റ്റിലുണ്ട്. അച്ഛൻ, അമ്മ, വീട്ടിലേക്ക് എത്തിച്ച ടാക്സി ഡ്രൈവർ, വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ തുടങ്ങിയവരടക്കം 11 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്.
Monkeypox in India update: പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധിച്ച രക്ത സാമ്പിളിന്റെയും ശരീരസ്രവങ്ങളുടെയും റിപ്പോർട്ടിൽ മങ്കിപോക്സ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.