പളുങ്ക് എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നസ്രിയ നസിം. ബാലതാരമായി സിനിമയിൽ തിളങ്ങുന്നതിന് മുമ്പ് നസ്രിയ കൈരളി ടി.വിയിലെ പുണ്യമാസത്തിലൂടെ എന്ന പ്രോഗ്രാമിൽ കുട്ടി അവതാരകയായി തിളങ്ങിയിരുന്നു
മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലായി നിരവധി ആരാധകരാണ് നസ്രിയക്ക്. ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്ത നസ്രിയ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. നാനിക്കൊപ്പം അഭിനയിച്ച ആണ്ടെ സുന്ദരാനികി ആണ് നസ്രിയയുടേതായി ഒടുവിൽ ഇറങ്ങിയ ചിത്രം. ഏറെ ശ്രദ്ധ നേടിയ തെലുങ്ക് ചിത്രമായിരുന്നു ഇത്. ചിത്രം നെറ്റഫ്ലിക്സിലും സ്ട്രീം ചെയ്യുന്നുണ്ട്.
ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് നസ്രിയ. പിന്നീട് മലയാളം, തമിഴ് ചിത്രങ്ങളിൽ തന്റേതായ ഇടം കണ്ടെത്താൻ നസ്രിയയ്ക്ക് കഴിഞ്ഞു. ഫഹദുമായുള്ള വിവാഹത്തിന് ശേഷം ഒരു ബ്രേക്ക് എടുത്ത നസ്രിയ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമായ ആണ്ടേ സുന്ദരാനികി ജൂൺ 10ന് റിലീസ് ചെയ്തിരുന്നു.