മികച്ച ചിത്രത്തിനുളള സംസ്ഥാന പുരസ്കാരമടക്കം നേടിയ സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം ഒഴിവു ദിവസത്തെ കളി വെളളിയാഴ്ച തിയറ്ററുകളിലെത്തുന്നു. ചലച്ചിത്രാസ്വാദകര്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന ചിത്രം സംസ്ഥാന പുരസ്കാര നേടി മാസങ്ങള്‍ക്ക് ശേഷമാണ് തിയറ്ററില്‍ എത്തുന്നത്. പ്രമുഖ സംവിധായകനായ ആഷിക് അബുവാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കാന്‍ വഴിയൊരുക്കിയത്.
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ഒഴിവ് ദിവസത്തെ കളി തിയേറ്റര്‍ ട്രെയിലര്‍ പുറത്തിറങ്ങി.പപ്പായ മീഡിയയാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത് ജൂണ്‍ 17ന് തീയറ്ററുകളില്‍ എത്തും .2015ലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ചിത്രമാണ് ഒഴിവ് ദിവസത്തെ കളി,
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ഒഴിവ് ദിവസത്തെ കളി ജൂണ്‍ 17ന് തീയറ്ററുകളില്‍ എത്തുന്നു.2015ലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള സംസ്ഥാന സര്‍ക്കാര്‍ നേടിയ ഒഴിവ് ദിവസത്തെ കളി ഒരിക്കലും ഒരു ‘അവാര്‍ഡ്’ ചിത്രമല്ലെന്നും അത് കൊണ്ട് തന്നെ സാധാരണ സിനിമ പ്രേക്ഷകര്‍ ചിത്രം ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നും സിനിമയുടെ സംവിധായകനായ സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു