Budget Travel In Covid Time : ഇന്ത്യക്കകത്ത്‌ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യേണ്ടത് എങ്ങനെ?

ലോകത്ത് ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ കഴിയുന്ന ഒരു രാജ്യമാണ് ഇന്ത്യ.

Written by - Zee Malayalam News Desk | Last Updated : Jan 12, 2022, 04:59 PM IST
  • പലപ്പോഴും പലരും ഒരുപാട് കാശാകും എന്ന കാരണം കൊണ്ട് മാത്രം യാത്ര ചെയ്യുന്നത് ഒഴിവാക്കാറുണ്ട്.
  • ശരിക്കും ലോകത്ത് ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ കഴിയുന്ന ഒരു രാജ്യമാണ് ഇന്ത്യ.
  • അറിയാമോ, ഇന്ത്യയിൽ ഒരു ദിവസം 500 രൂപയിൽ താഴെയുള്ള വാടകയിൽ താമസിക്കാൻ കഴിയും.
  • കുറഞ്ഞ ചിലവിൽ നല്ല ഭക്ഷണവും ലഭിക്കും. ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലേക്കും വളരെ കുറഞ്ഞ ചിലവിൽ ബസിലും, ട്രെയിനിലും യാത്ര ചെയ്യാൻ സാധിക്കുകയും ചെയ്യും.
Budget Travel In Covid Time : ഇന്ത്യക്കകത്ത്‌ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യേണ്ടത് എങ്ങനെ?

ഒമിക്രോൺ കോവിഡ് വകഭേദം ആശങ്ക പരത്തുന്ന സാഹചര്യത്തിൽ വീണ്ടും വർക്ക് ഫ്രം ഹോം ആരംഭിക്കാനുള്ള സാധ്യതയുണ്ട്. പലപ്പോഴും പലരും ഒരുപാട് കാശാകും എന്ന കാരണം കൊണ്ട് മാത്രം യാത്ര ചെയ്യുന്നത് ഒഴിവാക്കാറുണ്ട്. ശരിക്കും ലോകത്ത് ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര (Budget Travel) ചെയ്യാൻ കഴിയുന്ന ഒരു രാജ്യമാണ് ഇന്ത്യ (India).

അറിയാമോ, ഇന്ത്യയിൽ ഒരു ദിവസം 500 രൂപയിൽ താഴെയുള്ള വാടകയിൽ താമസിക്കാൻ കഴിയും. കുറഞ്ഞ ചിലവിൽ നല്ല ഭക്ഷണവും ലഭിക്കും. ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലേക്കും വളരെ കുറഞ്ഞ ചിലവിൽ ബസിലും, ട്രെയിനിലും യാത്ര ചെയ്യാൻ സാധിക്കുകയും ചെയ്യും. ഇപ്പോൾ സ്ത്രീകൾക്കും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് വളരെ സുരക്ഷിതമാണ്.

ALSO READ: Goa Thrilling Adventure : സാഹസിക യാത്ര എന്നാൽ ഗോവയിൽ ഇതാണ്

കുറഞ്ഞ ചിലവിൽ യാത്ര ചെയ്യേണ്ടത് എങ്ങനെ? 

യാത്രയ്ക്ക് ബസോ, ട്രെയിനോ തെരഞ്ഞെടുക്കുക

ദീർഘ ദൂര യാത്രകൾക്ക് എപ്പോഴും ട്രെയിൻ തെരഞ്ഞെടുക്കുക. ട്രെയിനിൽ യാത്ര ചിലവ് വളരെ കുറവാണ്. ഉദാഹരണമായി കേരളത്തിൽ നിന്ന് ജമ്മു കാശ്മീർ വരെ ട്രെയിനിൽ സ്ലീപ്പർ ക്ലാസിൽ പോകാൻ വേണ്ടത് 1020 രൂപയാണ്. എസ് ക്ലാസുകളിൽ യാത്ര ചെയ്യാൻ ചിലവ് അല്പം കൂടി കൂടും. എന്നാലും കുറഞ്ഞ ചിലവിൽ സുഖകരമായി യാത്ര ചെയ്യാം. 

ഇനി ട്രെയിൻ സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ ഏറ്റവും അടുത്തുള്ള  റെയിൽവേ സ്റ്റേഷനിൽ നിന്ന് നിങ്ങൾക്ക് സുഖമായി ബേസിൽ യാത്ര ചെയ്യാം. സാധാരണ ഗവണ്മെന്റ് ബസുകൾക്ക് ചാർജ് വരെ കുറവാണ്. ഒപ്പം പുറം കാഴ്ചകൾ കണ്ടുള്ള ആ യാത്ര വളരെ മനോഹരവുമായിരിക്കും. ടാക്സി എടുക്കേണ്ട സാഹചര്യമുണ്ടെകിൽ ഒപ്പം കൂട്ടാൻ ആളുകളെ കണ്ടെത്തുക, ഷെയർ ചെയ്ത് പോകുമ്പോൾ കാശ് ലാഭിക്കാം.

ALSO READ: Workation in Kerala : വർക്കേഷന് ഇനി ഹിമാചലിലും ഉത്തരാഖണ്ഡിലും ഒന്നും പോകണ്ട; കേരളത്തിലുമുണ്ട് കിടിലം സ്ഥലങ്ങൾ

ഹോസ്റ്റലുകളിൽ താമസം

ബഡ്ജറ്റ് യാത്രകളിൽ വൻ ഹോട്ടലുകൾ ഒഴിവാക്കി ഹോസ്റ്റലുകളിൽ താമസിക്കാം. മിക്ക ഹോസ്റ്റലുകളും വളരെ വൃത്തിയുള്ളവയാണ്. നിങ്ങൾക്ക് താമസിക്കാനുള്ള ഒരു ബെഡ് ലഭിക്കും. രാജസ്ഥാനിലും മറ്റും ഒരു ദിവസം 150 മാത്രം വാടക വരുന്ന ഹോസ്റ്റലുകൾ വരെയുണ്ട്. പിന്നെ ട്രെക്കിങിനോ, മലയോര പ്രദേശങ്ങളിലോ പോകുമ്പോൾ ഒരു റെന്റ് കൂടെ കരുതുക. സുഖമായി താമസിക്കാം.

ഹോസ്റ്റലുകൾ നോക്കിയാൽ സോസ്റ്റൽ, ബാക്ക്പാക്കേഴ്സ് പാണ്ട, ഗോ സ്റ്റോപ്സ്, ഹോസ്റ്റലീർ തുടങ്ങി നിരവധി ചെയിൻ ഹോസ്റ്റലുകൾ ഉണ്ട്. ഇവിടങ്ങളിൽ മറ്റ് ഹോസ്റ്റലുകളേക്കാൾ സൗകര്യങ്ങൾ കൂടുതൽ ഉണ്ടാകും. എന്നാൽ ഇവിടങ്ങളിൽ അധികം പ്രൈവസി ഒന്നും ഉണ്ടാകില്ല. എന്നാൽ യാത്ര ചെയ്യുന്ന നിരവധി ആളുകളെ പരിചയപ്പെടാൻ സാധിക്കും.

ALSO READ:  Disappearing Unique Places in India : ഇന്ത്യയിൽ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ചില സ്ഥലങ്ങൾ

തിരക്കുള്ള സമയങ്ങളിൽ യാത്ര ചെയ്യാതിരിക്കുക

ഒരുപാട് തിരക്കുള്ള സമയങ്ങളിൽ യാത്ര ചെയ്യരുത്. ഹിമാചലിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് ഫെബ്രുവരി മുതലാണ് ജൂൺ വരെ. ഈ സമയത്ത് ഫെബ്രുവരി, മാർച്ച് സമയങ്ങളിൽ ഒരുപാട് യാത്രക്കാർ എത്താറുണ്ട്. ഈ സമയത്ത് ഇവിടങ്ങിലെ ഹോട്ടലുകളിലെ വാടക വൻ തോതിൽ ഉയരും. അതിനാൽ ഈ സമയങ്ങളിൽ യാത്ര ചെയ്യുന്നത് ചിലവ് വർധിപ്പിക്കും.

ഭക്ഷണത്തിന്റെ ചിലവ്

ഭക്ഷണത്തിന്റെ ചിലവ് കുറയ്ക്കാൻ കുറച്ച് പ്രയാസമാണ്. ഒരിക്കലും ഭക്ഷണം ഒഴിവാക്കരുത്. അത് ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകും അത് പോലെ തന്നെ വൃത്തിയുള്ള സത്യങ്ങളിൽ നിന്ന് കഴിക്കാനും ശ്രദ്ധിക്കണം. അതായത് എല്ലായിടത്തയും അവിടത്തെ ജനങ്ങൾ കഴിക്കുന്ന സ്ഥലങ്ങളിൽ നിന്ന് കഴിക്കുക. ഒരു നേരം 50 രൂപ ചിലവിൽ വരെ നിങ്ങൾക്ക് ഭക്ഷണം ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News