ആഗോളതലത്തില്‍ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് (Corona Virus) ഭീതിയിലാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍. കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മൂവായിരത്തിലധികം പേരാണ് മരിച്ചത്.
92,000 പേരാണ് രോഗബാധിതരായി നിരീക്ഷണത്തിലുള്ളത്. COVID 19 നെ പ്രതിരോധിക്കാന്‍ മരുന്നുകള്‍ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ രാജ്യമൊട്ടാകെ വൈറസ് വ്യാപകമായി പടരുകയാണ്.
കൊറോണ വൈറസ് ബാധിച്ച ആദ്യ വളര്‍ത്തുനായയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഹോ൦ങ്കോങ്ക് സ്വദേശിയായ ഉടമയില്‍ നിന്ന് തന്നെയാണ് പോമറേനിയന്‍ ഇനത്തില്‍പ്പെട്ട നായയ്ക്ക് വൈറസ് പിടിപെട്ടിരിക്കുന്നത്.
ചൈനയിലെ ഒരു പ്രമുഖ മാധ്യമ൦ നല്‍കിയ വാര്‍ത്തയിലൂടെയാണ് വിവരം പുറം ലോകമറിയുന്നത്. ഹോങ്കോങ്കില്‍ COVID 19 ആദ്യമായി ഒരു നായയില്‍ സ്ഥിരീകരിച്ചെന്നും മൂന്നു തവണ നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് മാത്രം പടര്‍ന്നിരുന്ന വൈറസ് ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്കും പടരുന്നത് ആശങ്കജനകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നായയുടെ മൂക്കിലെയും വായിലേയും ശ്രവ പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തില്‍ നായയെ നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണ്.
എന്നാല്‍, പലരും ഈ വാര്‍ത്ത വിശ്വസിക്കാന്‍ തയാറായിട്ടില്ല. തെളിവെവിടെ? എന്നാണ് അവരുടെ ചോദ്യം. അതേസമയം, COVID-19 സ്ഥിരീകരണത്തെ തുടര്‍ന്ന് 14 ഇറ്റലിക്കാരെ ഗുരുഗ്രാമിലെ ഐസോലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.