British Airways: ബ്രിട്ടിഷ് എയർവേസ് വിമാനം ബംഗാൾ ഉൾക്കടലിനു 30,000 അടി ഉയരത്തിൽ ആകാശച്ചുഴിയിൽപ്പെട്ടു

The plane that was flying from Singapore to London's Heathrow Airport was caught in the whirlwind: സിംഗപ്പുരിൽനിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പറന്ന വിമാനമാണ് ചുഴിയില് പെട്ടത്.   

Written by - Zee Malayalam News Desk | Last Updated : Jun 19, 2023, 04:43 PM IST
  • അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന അഞ്ചു ജീവനക്കാർക്ക് പരിക്കേറ്റു.
  • വിമാനം സിംഗപ്പുരിലെ ചാംഗി വിമാനത്താവളത്തിൽനിന്ന് വ്യാഴാഴ്ച രാത്രി 11.16നാണ് പറന്നുയർന്നത്.
British Airways: ബ്രിട്ടിഷ് എയർവേസ് വിമാനം ബംഗാൾ ഉൾക്കടലിനു 30,000 അടി ഉയരത്തിൽ ആകാശച്ചുഴിയിൽപ്പെട്ടു

ലണ്ടൻ: ബ്രിട്ടീഷ് എയർവേസ് വിമാനം ബംഗാൾ ഉൾക്കടലിനു 30,000 അടി ഉയരത്തിൽ ആകാശച്ചുഴിയിൽപ്പെട്ടു,. പ്രതീകൂല കാലാവസ്ഥയെ തുടർന്നാണ് ചുഴിയിൽ പെട്ടത്. സിംഗപ്പുരിൽനിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പറന്ന വിമാനം ചുഴിയിൽ പെട്ട് അതിശക്തമായി കുലുങ്ങി. ഏകദേശം മൂന്നു മണിക്കൂറോളം സമയം വിമാനം ആകാശത്ത് ചുറ്റിക്കറങ്ങിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന അഞ്ചു ജീവനക്കാർക്ക് പരിക്കേറ്റു.

സംഭവത്തെ തുടർന്ന് കാലിന് ​ഗുരുതരമായ പരിക്ക് പറ്റിയ ജീവനക്കാരനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. മറ്റൊരാളുടെ കാൽക്കുഴ തെറ്റിയതായും ‘സൗത്ത് ചൈന മോണിങ് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. വിമാനം സിംഗപ്പുരിലെ ചാംഗി വിമാനത്താവളത്തിൽനിന്ന് വ്യാഴാഴ്ച രാത്രി 11.16നാണ് പറന്നുയർന്നത്. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ആറിനാണ് വിമാനം ഹീത്രൂ വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്നത്.

പക്ഷെ യാത്രാമധ്യേ ആകാശച്ചുഴിയിൽപ്പെട്ട് വിമാനം വൻതോതിൽ കുലുങ്ങിയതോടെ വെള്ളിയാഴ്ച്ച പുലർച്ചെ നാലു മണിയോടെ സിം​ഗപ്പൂർ വിമാനത്തിൽ തന്നെ തിരിച്ച് ഇറക്കുകയായിരുന്നു. ആകാശച്ചുഴിയിൽപ്പെട്ട് വിമാനം  യാത്രാമധ്യേ വന്‍തോതിൽ കുലുങ്ങിയതോടെ വെള്ളിയാഴ്ച പുലർച്ചെ നാലു മണിയോടെ സിംഗപ്പുരിൽ തന്നെ ഇറക്കുകയായിരുന്നു. അതേസമയം അപകടത്തിന് പിന്നാലെ പ്രതികരണവുമായി എയർവേസ് രം​ഗത്ത് എത്തി. ബ്രിട്ടിഷ് എയർവേസ് എക്കാലവും സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ALSO READ: ഹാപ്പി ഫാദേഴ്സ് ഡേ; അറിയാം ഫാദേഴ്സ് ഡേയുടെ ചരിത്രവും പ്രാധാന്യവും

മുൻകരുതലെന്ന നിലയ്ക്കാണ് വിമാനം സിംഗപ്പുരിൽത്തന്നെ ഇറക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തെ തുടർന്ന് വിമാനം വൈകിയതിൽ യാത്രക്കാരോട് ക്ഷമാപണം നടത്തുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി. തിരിച്ചിറങ്ങിയ യാത്രക്കാർക്കെല്ലാം ഹോട്ടലിൽ താമസം ഒരുക്കി. യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തി. ബ്രിട്ടിഷ് എയർവേസിന്റെയും മറ്റു കമ്പനികളുടെയും വിമാനങ്ങളിൽ യാത്രക്കാരെ എത്തിക്കാൻ നടപടി സ്വീകരിച്ചു വരികയാണെന്നും വക്താവ് വ്യക്തമാക്കി.

അതേസമയം ഇക്വഡോറിൽ വിമാനത്തിന്റെ വിൻഡ് ഷീൽഡിൽ കുരുങ്ങിയ ഒരു പക്ഷിയുടെ വീഡിയോ ആണ് ഇപ്പോൾ സോൽ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സംഭവത്തെ തുടർന്ന് മുഖം മുഴുവൻ രക്തം പുരണ്ട പൈലറ്റിനെയും വീഡിയോയിൽ കാണാം. തെക്കെ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിലാണ് ഈ സംഭവം നടന്നത്. കോക്പിറ്റില്‍ കുരുങ്ങിക്കിടക്കുന്ന പക്ഷിയുടേയും മുഖം നിറയെ രക്തവുമായി വിമാനം പറത്തുന്ന പൈലറ്റിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അവസരോചിതമായി പൈലറ്റ് ഇടപെട്ടതോടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News