Viral Video: കാട്ടിലെ രാജാവ് പോലും ഭയന്നോടുന്നു...! അത്ര ഭയങ്കരനോ ഈ മൃ​ഗം? വീഡിയോ

Viral Video: സിംഹങ്ങൾ പോലും കാണ്ടാമൃ​ഗത്തെ ഭയക്കുന്നു എന്നത് ഈ വീഡിയോ കണ്ടവരിൽ ആശ്ചര്യം ഉണ്ടാക്കി.  

Written by - Zee Malayalam News Desk | Last Updated : Jun 17, 2023, 06:44 PM IST
  • കാണ്ടാമൃഗത്തെയാണ് കാട്ടിലെ രാജാവായ സിംഹം പോലും ഭയക്കുന്നത്.
  • അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
  • സിംഹങ്ങൾ പോലും കാണ്ടാമൃ​ഗത്തെ കണ്ട് ഭയന്നോടുന്ന ദൃശ്യങ്ങളാണ് വൈറാലാകുന്നത്.
Viral Video: കാട്ടിലെ രാജാവ് പോലും ഭയന്നോടുന്നു...! അത്ര ഭയങ്കരനോ ഈ മൃ​ഗം? വീഡിയോ

വന്യജീവികൾ എപ്പോഴും നമുക്ക് അവിശ്വസനീയവും ആശ്ചര്യങ്ങൾ നിറഞ്ഞതുമാണ്. സസ്യഭുക്കുകളും മാംസഭുക്കുകളും എല്ലാം ഒന്നിച്ച് ഒരേ ആവാസവ്യവസ്ഥ പങ്കിടുന്നു. മാംസഭുക്കുകൾ തങ്ങളുടെ വിശപ്പ് ശമിപ്പിക്കാൻ മറ്റ് മൃഗങ്ങളെ വേട്ടയാടുന്നു. കാട്ടിലെ രാജാവ് എന്ന് അറിയപ്പെടുന്നത് സിംഹങ്ങളാണ്. ഉഗ്രമായ വേട്ടക്കാരുമാണ് ഇവ. എന്നാൽ ഈ രാജാവും ഭയന്നോടുന്ന ചില സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട് കാട്ടിൽ. ചില മൃ​ഗങ്ങളെ കണ്ടാൽ ഇവയും പേടിച്ച് ഓടി മാറാറുണ്ട്.  

കാണ്ടാമൃഗത്തെയാണ് കാട്ടിലെ രാജാവായി സിംഹം പോലും ഭയക്കുന്നത്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. സിംഹങ്ങൾ പോലും കാണ്ടാമൃ​ഗത്തെ കണ്ട് ഭയന്നോടുന്ന ദൃശ്യങ്ങളാണ് വൈറാലാകുന്നത്. രണ്ട് കാണ്ടാമൃഗങ്ങൾ ഒരു വഴിയിലൂടെ നടന്നു വരുന്നത് കാണാം. അതേ വഴിയിൽ രണ്ട് ആൺ സിംഹങ്ങൾ വിശ്രമിക്കുന്നതും കാണാം. കാണ്ടാമൃ​ഗം വരുന്നത് കണ്ട് പെട്ടെന്ന് രണ്ട് സിംഹങ്ങളും എഴുന്നേറ്റു അവിടെ നിന്നും മാറിപോകുന്നതാണ് വീഡിയോയിലുള്ളത്.

Also Read: Viral Video : കുടിച്ചിട്ട് ദാഹം തീരുന്നില്ല; കുപ്പിയിൽ നിന്നും കൈവിടാതെ അണ്ണാൻകുഞ്ഞ്

 

EtoEtna എന്ന ട്വിറ്റർ ഹാൻഡിലിൽ പഹ്കുവെച്ച വീഡിയോയാണിത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതേസമയം, സിംഹങ്ങളുടെ ഈ പ്രവർത്തി കണ്ട് സോഷ്യൽ മീഡിയയും അമ്പരന്നിരിക്കുകയാണ്. വെറും 30 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. വീഡിയോ ഇതിനോടകം 9583 പേർ കണ്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News