ന്യുയോര്‍ക്ക്:കൊറോണ വൈറസിനെ ചെറുക്കാനുള്ള വാക്സിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മരുന്ന് പരീക്ഷണമാണിത്,
ഏറ്റവും വേഗത്തില്‍ ഇതിന്‍റെ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് അറിയിച്ചു.ലോകമാകെ കൊറോണ വൈറസ് ഭീതി വിതയ്ക്കുന്ന സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വാക്സിന്‍ സംബന്ധിച്ച് നിര്‍ണായക വെളിപെടുത്തല്‍ നടത്തിയിരിക്കുന്നത്.ആദ്യഘട്ട ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചതായി വ്യക്തമാക്കിയ ട്രംപ് ഇതിന്‍റെ ഫലം ഏറ്റവും വേഗത്തില്‍ വരുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മരുന്ന് പരീക്ഷണം ആണിതെന്ന് ട്രംപ് പറയുകയും ചെയ്തു.വൈറ്റ്‌ഹൌസ് പുറത്ത് വിട്ട 33 സെക്കന്‍ഡ് വീഡിയോയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.
"A vaccine candidate has begun the phase one clinical trial." pic.twitter.com/9DuNRRsh53
— The White House (@WhiteHouse) March 17, 2020
ലോകത്താകെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതുവരെ 7146 ആയി.കൊറോണ ബാധയെ ചെറുക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളാണ് വിവിധരാജ്യങ്ങള്‍ എര്‍പെടുത്തിയിട്ടുള്ളത്.അമേരിക്കയും ഇറ്റലിയും സ്പെയിനും,ബ്രിട്ടനും,ചൈനയും അടക്കമുള്ള വന്‍ ശക്തികള്‍ കടുത്ത നിയന്ത്രണങ്ങളും യാത്രാവിലക്കും ഒക്കെ ഏര്‍പെടുത്തി വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.സാര്‍ക്ക് രാഷ്ട്രങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഇന്ത്യയാണ്.