കശ്മീര്‍ വിഷയത്തില്‍ പൂര്‍ണ്ണ പിന്തുണ; നന്ദി അറിയിക്കാന്‍ ഡോവല്‍ റഷ്യയിലെത്തി

പ്രദേശത്തെ ബാഹ്യആഭ്യന്തര സുരക്ഷാ കാര്യങ്ങളും ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്തു.   

Last Updated : Aug 22, 2019, 12:05 PM IST
കശ്മീര്‍ വിഷയത്തില്‍ പൂര്‍ണ്ണ പിന്തുണ; നന്ദി അറിയിക്കാന്‍ ഡോവല്‍ റഷ്യയിലെത്തി

മോസ്കോ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലെത്തി സുരക്ഷാ ഉപദേഷ്ടാവ് നിക്കോളായ് പത്രുഷെവുമായി കൂടിക്കാഴ്ച നടത്തി.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണയാണ് റഷ്യ വാഗ്ദാനം ചെയ്തത്. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഡോവലിന്‍റെ സന്ദര്‍ശനം.

പ്രദേശത്തെ ബാഹ്യആഭ്യന്തര സുരക്ഷാ കാര്യങ്ങളും ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്തു. റഷ്യയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഡോവല്‍ മോസ്‌കോവിലെത്തിയത്. 

കിഴക്കന്‍ സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം റഷ്യയിലെ വ്ളാദിവൊസ്ടോക് സന്ദര്‍ശിക്കുന്നുണ്ട്.  ഇതിനു മുന്നോടിയായി സാഹചര്യങ്ങള്‍ അറിയിക്കുന്നതിനും കൂടിയാണ് ഡോവല്‍ റഷ്യയിലെത്തിയത്. 

ഭീകര വിരുദ്ധ സഹകരണം സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും സുരക്ഷാ ഉപദേഷ്ട്ടാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തി. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്‍റെ ഡയറക്ടര്‍ ദിമിത്രി റൊഗോസിനുമായും ഡോവല്‍ കൂടിക്കാഴ്ച നടത്തി. 

ബഹിരാകാശ രംഗത്തെ സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ വ്ളാദിവൊസ്ടോക് ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുമെന്നാണ് സൂചന. 

Trending News