Titan: മരണം അടുത്തെത്തിയത് അവർ അറിഞ്ഞിരുന്നു? ടൈറ്റന്റെ രൂപം തന്നെ അപകടം നിറഞ്ഞത്

 shape of the Titan Submersible is very danger: 30 മില്ലിസെക്കൻഡിനകം 5 യാത്രക്കാരും കൊല്ലപ്പെട്ടു എന്നുമാണു അനുമാനം.

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 11:16 AM IST
  • ഓക്സിജൻ ലഭിക്കാതെ അവർക്ക് അതിദാരുണമായ മരണം സംഭവിക്കുമോ എന്നായിരുന്നു ലോകം മുഴുവൻ ആശങ്കപെട്ടത്.
  • എന്നാൽ പൊട്ടിത്തെറിക്കു പിന്നിലെ യഥാർത്ഥ കാരണങ്ങൾ ഇത് വരെയും വ്യക്തമായിട്ടില്ല.
Titan: മരണം അടുത്തെത്തിയത് അവർ അറിഞ്ഞിരുന്നു? ടൈറ്റന്റെ രൂപം തന്നെ അപകടം നിറഞ്ഞത്

ബോസ്റ്റൺ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലോകം ഒരു പോലെ പ്രാർത്ഥിക്കുകയായിരുന്നു അറ്റ്ലാന്റിക് സമുദ്രത്തിൽ 5 ജീവനുമായി മറ‍ഞ്ഞ ടൈറ്റൻ പേടകം കണ്ടെത്തുന്നതിനു വേണ്ടി. ഓക്സിജൻ ലഭിക്കാതെ അവർക്ക് അതിദാരുണമായ മരണം സംഭവിക്കുമോ എന്നായിരുന്നു ലോകം മുഴുവൻ ആശങ്കപെട്ടത്. എന്നാൽ സമുദ്രത്തിന്റെ അടിത്തട്ടിലെ മർദ്ദം താങ്ങാനാകാതെ 5 ജീവനുകൾ വഹിച്ച ആ കുഞ്ഞു പേടകം പൊട്ടിച്ചിതറുകയായിരുന്നുവെന്നാണ്  യുഎസ് കോസ്റ്റ് ഗാർഡ് വിലയിരുത്തുന്നത്.

എന്നാൽ പൊട്ടിത്തെറിക്കു പിന്നിലെ യഥാർത്ഥ കാരണങ്ങൾ ഇത് വരെയും വ്യക്തമായിട്ടില്ല. സമുദ്രോപരിതലത്തിൽനിന്നു 4 കിലോമീറ്റർ താഴെ കണ്ടെത്തിയ അവശിഷ്ടങ്ങളാണു പേടകം സ്ഫോടനത്തിൽ തകർന്നതാണെന്നു സൂചന നൽകിയത്. പേടകം 3,500 മീറ്റർ ആഴത്തിലെത്തിയപ്പോഴാണ് ടൈറ്റാന്റെ മദർ ഷിപ്പായ പോളാർ പ്രിൻസുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. തുടർന്നുള്ള 100 മീറ്ററിനുള്ളിൽ ഉഗ്ര ഉൾസ്ഫോടനമുണ്ടായെന്നും 30 മില്ലിസെക്കൻഡിനകം 5 യാത്രക്കാരും കൊല്ലപ്പെട്ടു എന്നുമാണു അനുമാനം.

ALSO READ: മോദിക്കായി വൈറ്റ് ഹൗസ് ഒരുക്കിയ വെജിറ്റേറിയൻ അത്താഴവിരുന്ന്

അതായത് ഒന്ന് ചിന്തിക്കാൻ പോലും നേരം കിട്ടാതെ ആ അഞ്ചു ജീവനുകളേയും അറ്റ്ലാന്റിക്ക് കവർന്നെടുത്തു. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനി ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു മരിച്ചത്.

അതേസമയം ടൈറ്റൻ പേടകം ആഴക്കടൽ പര്യവേക്ഷണത്തിനു യോജിച്ചതായിരുന്നില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. പേടകത്തിന്റെ രൂപംതന്നെ അപകടകരമായിരുന്നെന്നു ‘ടൈറ്റാനിക്’ സിനിമയുടെ സംവിധായകനും സമുദ്രപേടക നിർമാണക്കമ്പനി ഉടമയുമായ ജയിംസ് കാമറൺ പറഞ്ഞു. ടൈറ്റൻ പേടകത്തിനുള്ളിലെ 1.5 എടിഎം മർദത്തെ പുറത്തുള്ള 350 എടിഎം (223 മടങ്ങ് അധികം) മർദം ഞെരുക്കുമ്പോൾ പേടകത്തിന്റെ ചെറിയതകരാർ പോലും ഉൾസ്ഫോടനത്തിനു കാരണമാകുമെന്നും പറയപ്പെടുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News